മലബാർ സ്പെഷൽ ഇറച്ചിപുട്ട്

puttu
SHARE

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് പുട്ട്. പുട്ടും പഴവും, പപ്പടവും കടലക്കറിയും ചേർത്ത് കഴിക്കാൻ ഇഷ്ടമല്ലാത്തവരുണ്ടോ?   വ്യത്യസ്തമായ രുചിയിൽ പുട്ടിന്റെ രുചിക്കൂട്ടൊരുക്കുന്നതെങ്ങനെയെന്നു നോക്കാം. തേങ്ങാ ചേർത്ത് പുട്ട് ഉണ്ടാക്കുന്നതിന്റെ കൂടെ ചിക്കനോ ബീഫോ ചേർത്ത് രുചികരമായ പുട്ട് തയാറാക്കാം.

ചേരുവകൾ:
അരി പൊടി - 2 1/2 കപ്പ്

ഉപ്പ് - ആവശ്യത്തിന്
വെള്ളം - 1 കപ്പ്
ചിരകിയ തേങ്ങ - 1 1/2 കപ്പ്


മസാലയ്ക്ക് വേണ്ടി:
ചിക്കൻ - 350 ഗ്രാം (കാൽ ടീസ്പൂൺ ഗരം മസാല, അര ടീസ്പൂൺ മുളകുപൊടി, കാൽടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽടീസ്പൂൺ കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി അരപ്പുപിടിക്കാൻ വയ്ക്കുക.)
സവാള - 2 ഇടത്തരം വലിപ്പം ഉള്ളത്
പച്ച മുളക് - 2 എണ്ണം
ഇഞ്ചി വെളുത്തുള്ളി - 1 ടേബിൾ സ്പൂൺ
തക്കാളി - 1 /2
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
കറി വേപ്പില
മല്ലി ഇല

മഞ്ഞൾ പൊടി – 1/4 ടീസ്പൂൺ
മുളകുപൊടി – 1/2 ടീസ്പൂൺ
മല്ലിപ്പൊടി – 1/2 ടീസ്പൂൺ
ഗരം മസാലപൊടി – 1/4 ടീസ്പൂൺ
കുരുമുളകുപൊടി – 1/4 ടീസ്പൂൺ


തയാറാക്കുന്ന വിധം :
ആദ്യം സാധാരണയായി പുട്ടിനു കുഴയ്ക്കുന്ന പോലെ പൊടി കുഴച്ചു മാറ്റിവയ്ക്കുക.ശേഷം ചിക്കൻ/ബീഫ് കുക്കർ ൽ ഇട്ടു നന്നായി വേവിക്കുക .ചൂടറിയതിനു ശേഷം ചിക്കൻ ചെറുതാക്കിയിടുക.

ഒരു പാൻ വച്ച് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് അതിലൊറ്റ സവാള ഇടുക ..അതുപോലെ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇടുക..ഒന്ന് കളർ മാറി വരുമ്പോൾ പൊടികൾ ഇട്ടുകൊടുക്കുക. പൊടിയുടെ പച്ചമണം മാറിയാൽ തക്കാളി ഇടുക.തക്കാളിയുടെയും പച്ചമണം അങ്ങു നല്ലോണം മാറിയിട്ട് പിച്ചിചീന്തിയെടുത്ത കോഴി ഇറച്ചി പാനിലേക്കിട്ട് നന്നായി മിക്സ് ചെയുക. ശേഷം പുട്ടുകുറ്റിയിൽ പുട്ടുപൊടി ചിക്കൻ തേങ്ങാ എന്നിവ നിറച്ചു ആവികയറ്റുക. പുട്ട് റെഡി ആയി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA