ഓട്സ് ഇങ്ങനെ കൊടുത്താൽ ആരും വേണ്ടെന്ന് പറയില്ല !

Oats-granula
SHARE

ഓട്സും ഡ്രൈ ഫ്രൂട്ട്സും ചേർന്ന വളരെ ആരോഗ്യകരമായ ഒരു സ്‌നാക്ക് അല്ലെങ്കിൽ ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഗ്രാനോല. ഇംഗ്ലീഷുക്കാരുടെ വിഭവമാണെങ്കിലും ഇപ്പോൾ വിപണിയിൽ ഇത് പല രുചിയിലും സുലഭമാണ്. ഇത് വളരെ എളുപ്പത്തിൽ നമ്മുടെ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്നതേയുള്ളൂ.

ചേരുവകൾ 

ഓട്സ് -1 കപ്പ്
അവൽ - ½ കപ്പ്
ശർക്കര - ½ കപ്പ്
നുറുക്കിയ നട്സ് -½ കപ്പ്
നെയ്യ് - 1 ടീസ്‌പൂൺ
വെള്ളം- 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം 

∙ ഒരു കട്ടിയുള്ള പാൻ അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്കു ഓട്ട്സ് ചേർക്കുക.
∙ ഒരു ഇടത്തരം തീയിൽ ഇട്ട് ഓട്ട്സ് ചെറുതായി നിറം മാറുന്നത് വരെ ഇളക്കുക .
∙ നിറം മാറിത്തുടങ്ങുമ്പോൾ അതിലേക്ക് അവൽ ഇട്ടു നന്നായി ഇളക്കുക.
∙ അവൽ നല്ല ക്രിസ്‌പി ആക്കുമ്പോൾ ഓട്ട്സും അവിലും ഒരു പാത്രത്തിലേക്ക് മാറ്റുക.
∙ ഇനി ഇതിലേക്കു ചേർക്കുന്ന നട്സും സീഡ്‌സും ചൂടാക്കി എടുക്കുക.
∙ ഇവിടെ സൂര്യകാന്തിക്കുരു, മത്തങ്ങാക്കുരു, എള്ള് , ബദാം എന്നിവയാണ് ചേർത്തിരിക്കുന്നത്. സീഡ്സ് എല്ലാം നന്നായി പൊട്ടുന്ന ശബ്‌ദം     കേൾക്കുന്ന വരെ ചൂടാക്കണം .
∙ ഇനി പാനിലേക്ക് ശർക്കര ചേർത്ത് കുറഞ്ഞ തീയിൽ വെള്ളവും ചേർത്ത് ഉരുക്കുക . ഉരുക്കിത്തുടങ്ങുമ്പോൾ നെയ്യ് ചേർത്ത്       യോജിപ്പിക്കുക.
∙ശർക്കര മുഴുവനായി ഉരുക്കി കഴിയുമ്പോൾ അതിലേക്കു ചൂടാക്കി വെച്ചിരിക്കുന്ന ഓട്ട്സ് , അവൽ , നുറുക്കിയ നട്ട്സ് എന്നിവ എല്ലാം ചേർത്ത് നന്നായി യോജിപ്പിച്ചു എടുക്കുക.

നന്നായി യോജിച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യുക. ചൂടാറുമ്പോൾ ഒരു പാത്രത്തിൽ അടച്ചു സൂക്ഷിച്ചാൽ കുറച്ചുനാൾ ഇരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN READERS' RECIPE
SHOW MORE
FROM ONMANORAMA