ഉഡുപ്പി സാമ്പാർ, രുചിയിൽ ഒന്നാമൻ
രുചിയിലും മണത്തിലും എന്നും മുന്നിൽ നിൽക്കുന്ന സാമ്പാറാണ് ഉഡുപ്പി സാമ്പാർ. ഒരിക്കൽ ഇഡലി ഈ സാമ്പാർ കൂട്ടി കഴിച്ചു നോക്കു. മറക്കില്ല ആ രുചി. ചേരുവകൾ വറുക്കാൻ കടല പരിപ്പ് - 2 ടേബിൾ സ്പൂൺ ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ ഉലുവ - 1/4ടേബിൾ സ്പൂൺ മല്ലി - 4ടേബിൾ സ്പൂൺ ജീരകം- 1/4ടേബിൾ സ്പൂൺ കായം ഒരു

രുചിയിലും മണത്തിലും എന്നും മുന്നിൽ നിൽക്കുന്ന സാമ്പാറാണ് ഉഡുപ്പി സാമ്പാർ. ഒരിക്കൽ ഇഡലി ഈ സാമ്പാർ കൂട്ടി കഴിച്ചു നോക്കു. മറക്കില്ല ആ രുചി.
ചേരുവകൾ
വറുക്കാൻ
കടല പരിപ്പ് - 2 ടേബിൾ സ്പൂൺ
ഉഴുന്ന് പരിപ്പ് - 1 ടേബിൾ സ്പൂൺ
ഉലുവ - 1/4ടേബിൾ സ്പൂൺ
മല്ലി - 4ടേബിൾ സ്പൂൺ
ജീരകം- 1/4ടേബിൾ സ്പൂൺ
കായം ഒരു ടീസ്പൂൺ /ഒരു ചെറിയ കഷ്ണം
കശ്മീരി /പിരിയൻ മുളക് - 10 or 13
താളിക്കാൻ
കടുക്
വറ്റൽ മുളക്
ജീരകം
ഉഴുന്ന് പരിപ്പ്
കറിവേപ്പില
എണ്ണ
പച്ചക്കറി ചെറുതായി അരിഞ്ഞത്
കത്തിരിക്ക
മുരിങ്ങക്കായ
ചുവന്നുള്ളി
തക്കാളി
മഞ്ഞൾ
ഉപ്പ്
പുളി -ഒരു നെല്ലിക്ക വലുപ്പത്തിൽ ചൂടു വെള്ളത്തിൽ പിഴിഞ്ഞ് എടുക്കുക
തുവര പരിപ്പ് - 3 ടേബിൾ സ്പൂൺ വേവിക്കുക
ശർക്കര – 1 ടേബിൾ സ്‌പൂൺ
പാചകരീതി
1. പരിപ്പ്, മല്ലി, ഉലുവ, മുളക്, കായം, ജീരകം എല്ലാം ചെറു തീയിൽ വറുത്തശേഷം അരച്ച് എടുക്കുക.
2. ഒരു പാത്രത്തിൽ എണ്ണ ചേർത്ത് കടുക്, വറ്റൽ മുളക്, ഉഴുന്നുപരിപ്പ്, ജീരകം കറിവേപ്പില എന്നിവ ഇട്ടു മൂപ്പിച്ച ശേഷം പച്ചക്കറി വഴറ്റുക
3. നല്ല പോലെ വഴന്നു വരുമ്പോൾ മഞ്ഞളും ഉപ്പും ചേർത്ത് കൊടുക്കണം. ഇനി പുളി വെള്ളം, വേവിച്ച തുവര പരിപ്പ് അരച്ച മസാല എന്നിവ ചേർത്തു നല്ല പോലെ തിളപ്പിച്ച് മല്ലി ഇല കറിവേപ്പിലയും ചേർത്തു 10 മിനിറ്റ് അടച്ചു വെയ്ക്കുക.