മീനിന്റെ വലുപ്പം കൂടുമ്പോൾ എല്ലാർക്കുമുള്ള പ്രശ്നം ആണ് മീൻ കഷ്ണങ്ങളിൽ ഉപ്പ് പിടിക്കുന്നില്ല എരിവ് പിടിക്കുന്നില്ല... അതിനായി അരപ്പുപുരട്ടി മണിക്കൂറുകൾ നീണ്ട കാത്തിരിപ്പും. ഇതൊന്നുമില്ലാതെ തന്നെ വളരെ എളുപ്പത്തിൽ മീൻ ഫ്രൈ ചെയ്ത് എടുക്കുന്ന രീതി പരിചയപ്പെട്ടാലോ? ചേരുവകൾ കേര / നെമ്മീൻ /ചൂര - 300

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലിയ മീനുകൾ പാകം ചെയ്യുമ്പോൾ മിക്കവർക്കുമുള്ള പരാതിയാണ് കഷണങ്ങളിൽ വേണ്ടതുപോലെ ഉപ്പും മുളകും പിടിക്കുന്നില്ല എന്നത്. അതു പരിഹരിക്കാൻ അരപ്പു പുരട്ടിവച്ച് മണിക്കൂറുകളോളം കാത്തിരിക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈ ബുദ്ധിമുട്ടൊന്നുമില്ലാതെ വളരെ എളുപ്പം മീൻ ഫ്രൈ ചെയ്ത് എടുക്കുന്ന രീതി പരിചയപ്പെട്ടാലോ?

ചേരുവകൾ
കേര / നെമ്മീൻ /ചൂര  -  300 ഗ്രാം
മഞ്ഞൾപ്പൊടി           –  1 ടീസ്പൂൺ
മുളകുപൊടി             –  3 ടീസ്പൂൺ
കുരുമുളകു പൊടി      –  1 ടീസ്പൂൺ

ADVERTISEMENT

അരച്ചെടുക്കാൻ
വെളുത്തുള്ളി – 4 അല്ലി
പെരുംജീരകം – 1 ടീസ്പൂൺ
കറിവേപ്പില – 1 തണ്ട്

എണ്ണ - വറുക്കാൻ ആവശ്യമുള്ളത്
വഴറ്റിയ വാഴയില / അലുമിനിയം ഫോയിൽ പേപ്പർ - 2

ADVERTISEMENT

പാകം ചെയ്യേണ്ട വിധം

ADVERTISEMENT

∙ മീൻ കഷണങ്ങൾ നന്നായി ഉപ്പു ചേർത്തോ വിനാഗിരിയിലോ കഴുകി എടുക്കണം.

∙ വൃത്തിയാക്കിയ മീൻ കഷ്ണങ്ങൾ പാത്രത്തിൽ എടുത്ത് മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, അരച്ചു വച്ചിരിക്കുന്ന വെളുത്തുള്ളി–പെരുജീരകം പേസ്റ്റ്, ഉപ്പ്, ഒരു ടീസ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ഏതെങ്കിലും വെജിറ്റബിൾ ഓയിൽ എന്നിവ ചേർത്ത് നന്നായി പുരട്ടി 15 മിനിറ്റ് മാറ്റി വയ്ക്കുക.

∙ ചുവടു കട്ടിയുള്ള പാനിൽ വഴറ്റിയ വാഴയില വയ്ക്കുക. മസാല പുരട്ടിയ മീൻ കഷ്ണങ്ങൾ അതിൽവച്ച് മറ്റൊരു വാഴയില കൊണ്ടു മൂടി അഞ്ചു മിനിറ്റ് വേവിച്ചെടുക്കാം.

∙ അതിനു ശേഷം മീൻകഷണങ്ങൾ, പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് വറുത്തെടുക്കാം. (പകുതി വെന്ത മീനാണ്, അധികം വറുക്കേണ്ട ആവശ്യമില്ല)

NB : വാഴയില ഇല്ലെങ്കിൽ പകരം അലുമിനിയം ഫോയിൽ പേപ്പർ ഉപയോഗിക്കാം. മീൻ ഉടയാതെ വേവിച്ചെടുക്കാൻ ശ്രദ്ധിക്കണം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT