തട്ടുകടകളിലെ ചൂടുപിടിച്ച ഇരുമ്പു തട്ടിൽ കചകചകച ശബ്ദത്തോടെ ഇളകിമറിയുന്ന പൊറോട്ട. അടിയും ഇടിയും തൊഴിയുമേറ്റ് ഒരു പരുവത്തിൽ വേവിച്ചെടുക്കുന്ന ചൂടൻപൊറോട്ട. കടകളിൽ വീശിയടിച്ചെടുക്കുന്ന പൊറോട്ടയെക്കാൾ കൂടുതൽ ലയറുള്ള കിടിലൻ പൊറോട്ട വീട്ടിൽ തയാറാക്കിയെടുത്താലോ? ചേരുവകൾ മൈദ - 1/2 കിലോഗ്രാം മുട്ട -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തട്ടുകടകളിലെ ചൂടുപിടിച്ച ഇരുമ്പു തട്ടിൽ കചകചകച... ശബ്ദത്തോടെ ഇളകിമറിയുന്ന പൊറോട്ട. അടിയും ഇടിയും തൊഴിയുമേറ്റ് ഒരു പരുവത്തിൽ വേവിച്ചെടുക്കുന്ന  ചൂടൻ പൊറോട്ട. കടകളിൽ വീശിയടിച്ചെടുക്കുന്ന പൊറോട്ടയെക്കാൾ കൂടുതൽ ലയറുള്ള കിടിലൻ പൊറോട്ട വീട്ടിൽ തയാറാക്കിയെടുത്താലോ?

ചേരുവകൾ 

  • മൈദ  - 1/2 കിലോഗ്രാം
  • മുട്ട     - 1
  • പഞ്ചസാര -1ടേബിൾസ്പൂൺ (ആവശ്യമെങ്കിൽ)
  • ഓയിൽ 
  • ഉപ്പ് 
ADVERTISEMENT

തയാറാക്കുന്ന വിധം :

∙ മൈദയിൽ എല്ലാ ചേരുവകളും ചേർത്ത് വെള്ളം ഒഴിച്ചു  20 മിനിറ്റ് നന്നായി കുഴച്ചെടുക്കണം. നന്നായി കുഴച്ചതിനു ശേഷം എണ്ണ തടവി ഒരു നനഞ്ഞ തുണി വച്ച് മൂടി 1 മണിക്കൂർ വയ്ക്കുക. 

ADVERTISEMENT

∙ ഒരുമണിക്കൂറിനുശേഷം അത് ചെറിയ ഉരുളകൾ ആക്കി വയ്ക്കുക. ഇനി ഓരോ ഉരുളയും  ഓയിൽ തടവി  വട്ടത്തിൽ പരത്തി എടുക്കുക. 

∙ ശേഷം നീളത്തിൽ ചെറിയ ചെറിയ പീസ് ആയി കത്തി ഉപയോഗിച്ച് മുറിക്കുക. (ഒരറ്റത്തുനിന്നും നീളത്തിൽ മുകളിൽ നിന്നും താഴേക്കു കത്തികൊണ്ട് വരഞ്ഞിടാം. ആവശ്യത്തിന് എണ്ണ തളിച്ച് ഇത് കൈകൊണ്ട് രണ്ടു  വശത്തു നിന്നും നടു ഭാഗത്തേക്കു കൂട്ടി വയ്ക്കാം).

ADVERTISEMENT

∙ ഇനി എല്ലാം കൂടെ എണ്ണ തടവി യോജിപ്പിച്ചു ചുരുട്ടി എടുക്കുക. ഇത് കൈ വച്ചും ചപ്പാത്തി പരത്തുന്ന റോളർ ഉപയോഗിച്ചും സാധരണ പൊറോട്ട പരത്തുന്നതുപോലെ പരത്തി എടുക്കുക. 

∙ ഇനി നല്ല ചൂടുള്ള തവയിൽ ഇട്ടു തിരിച്ചും മറിച്ചും  ചുട്ടെടുക്കാം. ചൂട് പോകുന്നതിനു മുൻപ് കുറച്ചു പൊറോട്ട ഒരുമിച്ചെടുത്തു കൈ വച്ച് അടിച്ചെടുത്തൽ നല്ല ലെയറുള്ള പൊറോട്ട തയാറാക്കാം.