ഊണിനൊപ്പം തോരനായി മാത്രമല്ല വാഴക്കൂമ്പ് (കൊടപ്പൻ), രുചികരമായ കട്​ലറ്റായും കഴിക്കാം. പോഷകങ്ങളും വൈറ്റമിൻസും നാരുകളും ഇതിൽ ധാരളമുണ്ട്. ഇതിലെ മഗ്നീഷ്യം മനസ്സിനെ ഉണർത്തുവാനും ശരീരഭാരം കുറക്കുന്നതിനും പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു. ഇതുകൂടാതെ വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ആന്റി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊണിനൊപ്പം തോരനായി മാത്രമല്ല വാഴക്കൂമ്പ് (കൊടപ്പൻ), രുചികരമായ കട്​ലറ്റായും കഴിക്കാം. പോഷകങ്ങളും വൈറ്റമിൻസും നാരുകളും ഇതിൽ ധാരളമുണ്ട്. ഇതിലെ മഗ്നീഷ്യം  മനസ്സിനെ ഉണർത്തുവാനും ശരീരഭാരം കുറക്കുന്നതിനും പഞ്ചസാരയുടെ അളവ് കുറക്കുന്നതിനും സഹായിക്കുന്നു.  ഇതുകൂടാതെ വാഴക്കൂമ്പിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് അലർജികളിൽനിന്നും സംരക്ഷിക്കുന്നു. പൊട്ടാസ്യവും നാരും ധാരാളം ഉള്ളതുകൊണ്ട് സ്ത്രീകൾക്ക് ആർത്തവസമയത്ത് കഴിക്കാൻ പറ്റിയ നല്ലൊരു ആഹാരമാണ് വാഴക്കൂമ്പ്. കൊടപ്പൻ കട്​ലറ്റിന്റെ കിടുക്കൻ രുചിക്കൂട്ടെങ്ങനെയാണെന്നു നോക്കാം.

വാഴക്കൂമ്പ് കട്​ലറ്റിനൊപ്പം ചേർത്തിരിക്കുന്ന കടലപ്പരിപ്പിലെ മാംസ്യാംശവും ജീവകവും ചർമ്മത്തിനും മുടിക്കും നല്ലതാണ്.

ADVERTISEMENT

ചേരുവകൾ 

  • കടലപ്പരിപ്പ് - 1 കപ്പ്
  • കൊടപ്പൻ (വാഴക്കൂമ്പ്) - 1 കപ്പ് ചെറുതായി അറിഞ്ഞത്.
  • ചെറിയ ഉള്ളി - മൂന്നു കഷണം
  • ഇഞ്ചി - ഒരു കഷണം
  • മുളകുപൊടി - ഒരു സ്പൂൺ
  • മഞ്ഞൾപൊടി - ഒന്നൊര സ്പൂൺ.
  • ജീരകം - ഒരു സ്പൂൺ
  • പെരുംജീരകം - ഒരു സ്പൂൺ
  • കറിവേപ്പില - രണ്ടു തണ്ട്
  • ഉപ്പ് - ആവശ്യത്തിന്
  • എണ്ണ - വറുക്കുന്നതിന് ആവശ്യമായത്

തയാറാക്കുന്ന വിധം:

ADVERTISEMENT

1. കടലപ്പരിപ്പ് എട്ടു മണിക്കൂറോളം വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.

2. വാഴക്കൂമ്പ് ചെറുതായി അരിഞ്ഞതിന് ശേഷം വെള്ളത്തിൽ മഞ്ഞൾപൊടിയും ഉപ്പും ചേർത്തു 15 മിനിറ്റ് കുതിരാൻ വയ്ക്കുക.

ADVERTISEMENT

3. കുതിർന്ന കടലപ്പരിപ്പ് (രണ്ടു സ്പൂൺ കടലപ്പരിപ്പ് മാറ്റി വയ്ക്കുക) ഇഞ്ചി, മുളകുപൊടി, ജീരകം, പെരുംജീരകം, കറിവേപ്പില എന്നിവ ചേർത്തു മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.

4. ഈ മിശ്രിതത്തിലേക്കു വെള്ളം പിഴിഞ്ഞ് കളഞ്ഞ വാഴക്കൂമ്പും മാറ്റിവച്ചിരിക്കുന്ന കടലപ്പരിപ്പും ചേർത്തു നന്നായി കൈകൊണ്ട് ഇളക്കി എടുക്കുക.  

5. ഇത് കട്​ലറ്റിന്റെ ആകൃതിയിലാക്കുക. (10-15 മിനിറ്റ് സെറ്റാവാൻ ഫ്രിജിൽ വയ്ക്കാം.) 

6. ചൂടായ എണ്ണയിൽ വറുത്തു കോരാം.