‘നാണംകെടുത്തുന്ന പലഹാരമാണ് പഫ്സ്’...സിനിമാ ഡയലോഗാണെങ്കിലും മുഖത്ത് പറ്റിപ്പിടിക്കാതെ പഫ്സ് കഴിക്കുന്നതൊരു സംഭവം തന്നെ. ധാരാളം പേരുടെ ഇഷ്ടവിഭവമാണ് മുട്ട പഫ്‌സ്. എന്നാൽ ബേക്കറിയിൽ നിന്നും വാങ്ങുന്ന പഫ്സിന്റെ നിലവാരത്തിൽ പലർക്കും സംശയം തോന്നാറുണ്ട്. ബേക്കറി സ്റ്റൈൽ സോഫ്റ്റായ ലയറുകളായുള്ള മുട്ട പഫ്‌സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നാണംകെടുത്തുന്ന പലഹാരമാണ് പഫ്സ്’...സിനിമാ ഡയലോഗാണെങ്കിലും മുഖത്ത് പറ്റിപ്പിടിക്കാതെ പഫ്സ് കഴിക്കുന്നതൊരു സംഭവം തന്നെ. ധാരാളം പേരുടെ ഇഷ്ടവിഭവമാണ് മുട്ട പഫ്‌സ്. എന്നാൽ ബേക്കറിയിൽ നിന്നും വാങ്ങുന്ന പഫ്സിന്റെ നിലവാരത്തിൽ പലർക്കും സംശയം തോന്നാറുണ്ട്. ബേക്കറി സ്റ്റൈൽ സോഫ്റ്റായ ലയറുകളായുള്ള മുട്ട പഫ്‌സ് അവ്ൻ ഇല്ലാതെ വേഗത്തിൽ വീട്ടിൽ തയാറാക്കാനുള്ള എളുപ്പവഴിയുണ്ടോ? ഉണ്ട്...യാതൊരു മായവും ഇല്ലാതെ ഇത് എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. 

ചേരുവകൾ 

ADVERTISEMENT

പഫ്‌സ് ഷീറ്റ് തയാറാക്കാൻ

  1.  ഓൾ പർപ്പസ് ഫ്ലോർ / മൈദ - 1 .5 കപ്പ്
  2.  ഉപ്പ് - ആവശ്യത്തിന്
  3.  ബട്ടർ / നെയ്യ് - 2 ടേബിൾ സ്‌പൂൺ
  4.  മുട്ട -1
  5. വെള്ളം - ആവശ്യത്തിന്
  6. മസാല തയ്യാറാക്കാൻ :
  7.  ഓയിൽ - 1 ടേബിൾ സ്‌പൂൺ
  8. സവാള - 3 (വലുത് )
  9. വെളുത്തുള്ളി - 3 അല്ലി (വലുത്)
  10.  ഇഞ്ചി - ചെറിയ കഷണം
  11. കറിവേപ്പില - 5 - 10 ഇലകൾ
  12. മുളക് പൊടി - 1/ 2 ടീസ്‌പൂൺ
  13. മഞ്ഞൾ പൊടി -1/ 4 ടീസ്പൂൺ
  14.  കുരുമുളക് പൊടി - 1/2 ടീസ്പൂൺ
  15. മുട്ട പുഴുങ്ങിയത് - 3 എണ്ണം

ADVERTISEMENT

തയാറാക്കുന്ന വിധം

മൈദയിൽ ഉപ്പ്, ബട്ടർ,മുട്ട, വെള്ളം എന്നിവ ചേർത്ത് മാവ് തയാറാക്കുക. മാവ് 15 മിനിറ്റ് മാറ്റി വയ്ക്കുക. ഈ സമയം മസാല തയാറാക്കുക. അതിനായി എണ്ണ ചൂടാകുമ്പോൾ സവാള വഴറ്റിയെടുക്കുക. അതിലേക്കു 9 മുതൽ 1 4 വരെയുള്ള സാധനങ്ങൾ ഇട്ടു വഴറ്റുക. പഫ്‌സ് ഷീറ്റ് തയാറാക്കാനായി മാവ് ചെറിയ ഉരുളകളാക്കി എടുക്കുക. അതിൽ 6 എണ്ണം പുരിയുടെ വലുപ്പത്തിൽ പരത്തുക.അതിൽ ഓരോന്നിലും ബട്ടർ തേച്ച്, ഒന്നിന് മുകളിൽ ഒന്നായി വയ്ക്കുക.. പിന്നെ എല്ലാം കൂടി നേരിയതായി പരത്തുക. അതിനെ ചെറിയ സ്‌ക്വയർ ആയി മുറിക്കുക. എല്ലാത്തിലും മസാലയും മുട്ടയുടെ പകുതിയും വച്ചിട്ട് മടക്കുക. 30 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കാം. പാത്രത്തിൽ തട്ടുവച്ച് (10 മിനിറ്റ് പ്രീഹീറ്റ്) അതിൽ പഫ്സ് നിരത്തി 30 മിനിറ്റ് ചെറുതീയിൽ തയാറാക്കാം.