കൊച്ചു കുട്ടികൾ വണ്ണം വയ്ക്കുന്നില്ലേ? ഈ കുറുക്ക് കൊടുത്തു നോക്കൂ
ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റിയ കുറുക്കിനുള്ള ധാന്യപ്പൊടി വീട്ടിൽ തയാറാക്കാം. അരിയും നാലു തരം പരിപ്പു വർഗങ്ങളുമാണ് ഇതിലെപ്രധാന ചേരുവകൾ. കുട്ടികൾക്ക് ഭാരം കൂടാൻ സഹായിക്കുന്നൊരു കുറുക്കാണിത്. ചേരുവകൾ കേരള മട്ട അരി : 1 കപ്പ് ചെറുപയർ പരിപ്പ് - 2 ടേബിൾസ്പൂൺ ഉഴുന്നു

ആറുമാസത്തിനു മുകളിൽ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് കൊടുക്കാൻ പറ്റിയ കുറുക്കിനുള്ള ധാന്യപ്പൊടി വീട്ടിൽ തയാറാക്കാം. അരിയും നാലു തരം പരിപ്പു വർഗങ്ങളുമാണ് ഇതിലെ പ്രധാന ചേരുവകൾ. കുട്ടികൾക്ക് ഭാരം കൂടാൻ സഹായിക്കുന്നൊരു കുറുക്കാണിത്.
ചേരുവകൾ
- കേരള മട്ട അരി : 1 കപ്പ്
- ചെറുപയർ പരിപ്പ് - 2 ടേബിൾസ്പൂൺ
- ഉഴുന്നു പരിപ്പ് - 2 ടേബിൾസ്പൂൺ
- തുവരപരിപ്പ് - 2 ടേബിൾസ്പൂൺ
- ചുവന്ന പരിപ്പ് – 2 ടേബിൾസ്പൂൺ
- ബദാം - 9 എണ്ണം
- ഉണക്ക മുന്തിരി - 10
തയാറാക്കുന്ന വിധം :
1. ചേരുവകൾ എല്ലാം ഒരു പാത്രത്തിൽ ഒരുമിച്ചിട്ടതിനുശേഷം നല്ലതു പോലെ കഴുകി വൃത്തിയാക്കുക. (കുഞ്ഞുങ്ങൾക്ക് കൊടുക്കുന്നതു കൊണ്ട് നല്ലതു പോലെ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം)
2. വൃത്തിയാക്കിതിന് ശേഷം, ഒരു അരിപ്പ വെച്ച്, വെള്ളം കളയാൻ വെക്കണം.
3. വെള്ളം നല്ലതു പോലെ പോയ ശേഷം, വൃത്തിയുള്ള ടൗവലിൽ അല്ലെങ്കിൽ നല്ല കട്ടിയുള്ള കോട്ടൻ തുണിയിൽ അരിച്ചു വെച്ച കൂട്ട് ഉണങ്ങാൻ അനുവദിക്കണം .
4. ഏകദേശം ഒരു മണിക്കൂർ കൊണ്ട് നല്ലതു പോലെ ഉണങ്ങി കിട്ടും.
5. ഉണങ്ങിയശേഷം, ഒരു പാൻ അടുപ്പത്തു വച്ച് ചൂടായതിനു ശേഷം, ഉണങ്ങിയ കൂട്ട് പാനിൽ ഇട്ട്, മീഡിയം തീയിൽ 15 മിനിറ്റ് റോസ്റ്റ് ചെയ്തെടുക്കണം.
6. നല്ലതു പോലെ റോസ്റ്റ് ആയതിനു ശേഷം തീ ഓഫ് ചെയ്യാവുന്നതാണ്. തണുത്തശേഷം മിക്സിയുടെ ജാറിൽ പൊടിച്ചെടുക്കാം. ഹോംമെയ്ഡ് സെറിലാക് റെഡി.
Note : മധുരത്തിനായി പനം കൽക്കണ്ടം ചേർക്കാവുന്നതാണ്, ഇതിൽ നവര അരി, ബ്രൗൺ റൈസ്... ഏതുവേണമെങ്കിലും ഉപയോഗിക്കാം.