വീട്ടിൽ തയാറാക്കുന്ന ഫ്രൂട്ട് സാലഡിന് രുചികൂട്ടാൻ രണ്ടുവഴികൾ
പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക എന്നതാണ് ചൂടിൽനിന്നു രക്ഷപ്പെടാനുള്ള വഴി. കടയിൽ പോയി എന്നും ഫ്രൂട്ട് സാലഡ് മേടിച്ചു കഴിക്കുക എന്നത് പ്രായോഗികമല്ല.വീട്ടിൽ തന്നെ വ്യത്യസ്ത രുചിയിലുള്ള പഴവർഗങ്ങൾ ഉപയോഗിച്ച് രുചികരമായ സാലഡ് തയാറാക്കാം. 01 ഓറഞ്ച് സിറപ്പ് ഫ്രൂട്ട് സാലഡ് ചേരുവകൾ കിവി ഫ്രൂട്ട്

പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക എന്നതാണ് ചൂടിൽനിന്നു രക്ഷപ്പെടാനുള്ള വഴി. കടയിൽ പോയി എന്നും ഫ്രൂട്ട് സാലഡ് മേടിച്ചു കഴിക്കുക എന്നത് പ്രായോഗികമല്ല. വീട്ടിൽ തന്നെ വ്യത്യസ്ത രുചിയിലുള്ള പഴവർഗങ്ങൾ ഉപയോഗിച്ച് രുചികരമായ സാലഡ് തയാറാക്കാം.
01
ഓറഞ്ച് സിറപ്പ് ഫ്രൂട്ട് സാലഡ്
ചേരുവകൾ
- കിവി ഫ്രൂട്ട്
- സ്ട്രോബെറി
- ഓറഞ്ച്
- മാമ്പഴം
- മസ്കമെലോൺ
- പുതിനയില
ഓറഞ്ച് സിറപ്പ് തയാറാക്കാൻ
- ഓറഞ്ച്
- പുതിനയില
- ബ്രൗൺ ഷുഗർ
തയാറാക്കുന്ന വിധം
1. പഴങ്ങൾ എല്ലാം കഴുകി എടുത്ത ശേഷം ചെറുതായി അരിഞ്ഞു വയ്ക്കാം.
2. ഓറഞ്ച് പിഴിഞ്ഞു ജ്യൂസ് എടുത്ത ശേഷം അതിൽ പുതിനയിലയും ബ്രൗൺ ഷുഗറും ചേർത്ത് അരച്ചെടുക്കുക
3. അരിഞ്ഞുവെച്ച പഴങ്ങളിൽ ഓറഞ്ച് സിറപ്പ് ഒഴിച്ച് ഇളക്കി കൊടുക്കണം
4. ഇനി ഇതിൽ കുറച്ചു ബ്രൗൺ ഷുഗർ വിതറി വിളംമ്പാം.
ഫ്രിജിൽ വച്ച് തണുപ്പിച്ചും കഴിക്കാം
02
തേൻ നാരങ്ങ മധുരത്തിൽ ഫ്രൂട്ട് സാലഡ്
ചേരുവകൾ
- ആപ്പിൾ
- കിവി ഫ്രൂട്ട്
- മാതളം
- വാഴപ്പഴം
- ഓറഞ്ച്
- പച്ച മുന്തിരി
- കറുത്ത മുന്തിരി
നാരങ്ങ സിറപ്പ് തയാറാക്കാൻ
- തേൻ
- നാരങ്ങ നീര്
തയാറാക്കുന്ന വിധം
പഴങ്ങൾ എല്ലാം കഴുകി ചെറുതായി അരിഞ്ഞു വെക്കുക
തേൻ ആവശ്യമുള്ള അളവിൽ എടുത്ത ശേഷം അൽപ്പം നാരങ്ങ നീര് ചേർത്ത് ഇളക്കി പഴങ്ങളിൽ ചേർത്ത് യോജിപ്പിച്ച ശേഷം കഴിക്കാം.