നാലു ചേരുവകൾ കൊണ്ട് രുചികരമായ നാലുമണിപ്പലഹാരം
വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതും, വെറും 4 ചേരുവകൾ മാത്രം ഉപയോഗിച്ചുള്ള തേങ്ങ ലഡു ന്റെ രുചിക്കൂട്ട് പരിചയപ്പെട്ടലോ? ആവശ്യമായ സാധനങ്ങൾ തേങ്ങ പൊടിച്ചത്( desiccated coconut) - 2 കപ്പ് പാൽ- 1 കപ്പ് പഞ്ചസാര- 1 കപ്പ് നെയ്യ്- 1 ടേബിൾ സ്പൂൺ തയാറാക്കുന്ന വിധം ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ

വളരെ എളുപ്പത്തിൽ തയാറാക്കാവുന്നതും, വെറും 4 ചേരുവകൾ മാത്രം ഉപയോഗിച്ചുള്ള തേങ്ങ ലഡുവിന്റെ രുചിക്കൂട്ട് പരിചയപ്പെട്ടലോ?
ആവശ്യമായ സാധനങ്ങൾ
- തേങ്ങ പൊടിച്ചത്( Desiccated coconut) - 2 കപ്പ്
- പാൽ- 1 കപ്പ്
- പഞ്ചസാര- 1 കപ്പ്
- നെയ്യ്- 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ നെയ്യൊഴിച്ച് അതിലേക്ക് ഉണങ്ങിയ തേങ്ങ പൊടിച്ചത് ചേർത്ത് രണ്ടു മിനിറ്റ് റോസ്റ്റ് ചെയ്യുക. ഇതിലേക്ക് എടുത്തു വച്ചിരിക്കുന്ന പാൽ ചേർത്ത് നന്നായി യോജിപ്പിക്കുക. പാൽ മുഴുവനും വറ്റി വരുമ്പോൾ അതിലേക്ക് പഞ്ചസാര ചേർക്കുക. ശേഷം നന്നായി യോജിപ്പിക്കുക പഞ്ചസാര അലിഞ്ഞു വരുന്നത് കാണാം. ചെറുതീയിൽ വയ്ക്കണം, അടിയിൽ പിടിക്കാതെ സൂക്ഷിക്കണം.
കുറച്ച് സമയം കഴിയുമ്പോൾ ഇത് പാത്രത്തിൽ നിന്നും വിട്ടുവരുന്ന രൂപത്തിലാകുമ്പോൾ തീ ഓഫ് ചെയ്യാവുന്നതാണ്. ഇത് കുറച്ച് സമയം തണുക്കാനായി വയ്ക്കുക. കൈകൊണ്ട് ഉരുളകളാക്കാൻ പറ്റുന്ന ചൂടിൽ വേണം ഉരുട്ടി എടുക്കാൻ. അധികം തണുത്തു പോകാതെ സൂക്ഷിക്കണം. ഉരുട്ടി എടുക്കാൻ ബുദ്ധിമുട്ടാകും. ചെറിയ ലഡു ആക്കി ഉരുട്ടിയെടുത്ത ശേഷം ഉണങ്ങിയ തേങ്ങാ പൊടിയിൽ പതുക്കെ റോൾ ചെയ്ത് എടുക്കാവുന്നതാണ്. വളരെ സ്വാദിഷ്ടമായ തേങ്ങ ലഡു തയാർ.