കുട്ടികൾക്ക് വാങ്ങുന്ന ഓരോ കളിപ്പാട്ടവും ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നവരാണ് മാതാപിതാക്കൾ. അപ്പോൾ അവർക്കു കൊടുക്കുന്ന ഓരോ ഭക്ഷണത്തിലും അതേ ശ്രദ്ധ തന്നെ വേണം. കുറച്ചു സമയമുണ്ടെങ്കിൽ കുട്ടികൾക്കുള്ള കുക്കീസ്‌ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. അവ്ൻ ഇല്ലാതെ ഗോതമ്പുപൊടി കൊണ്ട് ചോക്ലേറ്റ് ചിപ്‌സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുട്ടികൾക്ക് വാങ്ങുന്ന ഓരോ കളിപ്പാട്ടവും ശ്രദ്ധയോടെ തിരഞ്ഞെടുക്കുന്നവരാണ് മാതാപിതാക്കൾ. അപ്പോൾ അവർക്കു കൊടുക്കുന്ന ഓരോ ഭക്ഷണത്തിലും അതേ ശ്രദ്ധ തന്നെ വേണം. കുറച്ചു സമയമുണ്ടെങ്കിൽ കുട്ടികൾക്കുള്ള കുക്കീസ്‌ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം.

അവ്ൻ ഇല്ലാതെ ഗോതമ്പുപൊടി കൊണ്ട് ചോക്ലേറ്റ് ചിപ്‌സ് കുക്കീസ്‌ :

ADVERTISEMENT

ചേരുവകൾ

  • വെണ്ണ - ½ കപ്പ് 
  • ഷുഗർ - ½ കപ്പ് 
  • ഗോതമ്പു പൊടി - 1 കപ്പ് 
  • ബേക്കിങ് പൗഡർ - 2 നുള്ള് 
  • കൊക്കോ പൗഡർ - 1 ടേബിൾസ്പൂൺ 
  • പാൽ - 3  ടീസ്‌പൂൺ 
  • ചോക്ലേറ്റ് ചിപ്‌സ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം

ADVERTISEMENT

ഒരു പാത്രത്തിൽ വെണ്ണ ചേർത്ത് അടിക്കുക.

വെണ്ണ നല്ല മൃദുവാക്കുമ്പോൾ അതിലേക്ക് ശർക്കരയോ പഞ്ചസാരയോ ബ്രൗൺഷുഗറോ ചേർത്ത് യോജിപ്പിക്കുക. ഇനി ഈ കൂട്ടിലേക്ക് പൊടികൾ അരിച്ചു ചേർക്കാം. ഗോതമ്പുപൊടി കൊക്കോ പൗഡർ ബേക്കിങ് പൗഡർ എന്നിവയാണ് അരിച്ചു ചേർക്കേണ്ടത്. നന്നായി യോജിപ്പിച്ചു എടുക്കുക.

ADVERTISEMENT

ഇനി അതിലേക്കു അൽപം പാലു ചേർത്ത് യോജിപ്പിച്ചു ചപ്പാത്തിമാവുപോലെ കുഴച്ചെടുക്കുക. കുഴച്ചെടുത്ത മാവ് കുറച്ചു നേരം ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിച്ചു എടുക്കുക . ബട്ടർ പേപ്പറിൽ പൊതിഞ്ഞ് പരത്തിയെടുക്കാം. അതിനു മുകളിൽ ചോക്ലേറ്റ് ചിപ്‌സ് വെച്ച് ചെറുതായി അമർത്തുക.

ഇനി അവ്നിൽ ബേക്ക് ചെയുന്നവരാണെങ്കിൽ ചൂടാക്കിയ ഓവനിൽ 180 ഡിഗ്രി സെൽഷ്യസ് ഒരു 15 മിനിറ്റ് ബേക്ക് ചെയ്തു എടുക്കാം.

ഇനി സ്റ്റൗ ടോപ്പിൽ ഒരു പാത്രം  ഇടത്തരം ചൂടിൽ വെക്കുക. ഇനി അതിനുഉളിൽ ഒരു സ്റ്റാൻഡ് വെച്ച് ഒരു പാത്രത്തിലോ പ്ലേറ്റിലോ കുക്കീസ്‌ വെച്ച് അടച്ചു വെച്ച് 15 മിനിറ്റ് വേവിക്കുക. ചൂടാറിക്കഴിയുമ്പോൾ കുക്കീസ് എടുത്തു ഒരു വായു കടക്കാത്ത പാത്രത്തിൽ അടച്ചു വെച്ച് സൂക്ഷിക്കാം.

Note : ചോക്ലേറ്റ് ചിപ്സ് തയാറാക്കാൻ കുക്കിങ് ചോക്ലേറ്റ് ഉരുക്കിയെടുത്ത് തണുത്തശേഷം, പേപ്പർ ബാഗിൽ ഒഴിച്ച് ബട്ടർ പേപ്പറിൽ നിരത്തി ഫ്രിജിൽ വച്ച് സെറ്റ് ചെയ്തെടുക്കാം.