പാലക്കാടൻ സ്പെഷൽ വിഷുക്കഞ്ഞിയും പുളിയവരക്ക ഉപ്പേരിയും
സമൃദ്ധിയിലേക്കു കണ്ണ് തുറക്കുന്ന വിഷുപ്പുലരിക്കു സ്വാദേകാൻ തനി നാടൻ പാലക്കാടൻ വിഭവങ്ങൾ തയാറാക്കിയാലോ. വിഷുക്കഞ്ഞിയും പാലക്കാടൻ പുളിയവരക്ക ഉപ്പേരിയും വിഷുപ്പുലരി വിഭവസമൃദ്ധമാക്കട്ടെ. വിഷുക്കഞ്ഞി 1. പച്ചരി - 1/2 കപ്പ് 2. നുറുക്ക് മട്ടപച്ചരി (ഉണക്കലരി ) - 1/2 കപ്പ് 3. പുളിയവരക്ക (മൊച്ചകൊട്ട,

സമൃദ്ധിയിലേക്കു കണ്ണ് തുറക്കുന്ന വിഷുപ്പുലരിക്കു സ്വാദേകാൻ തനി നാടൻ പാലക്കാടൻ വിഭവങ്ങൾ തയാറാക്കിയാലോ. വിഷുക്കഞ്ഞിയും പാലക്കാടൻ പുളിയവരക്ക ഉപ്പേരിയും വിഷുപ്പുലരി വിഭവസമൃദ്ധമാക്കട്ടെ.
വിഷുക്കഞ്ഞി
- പച്ചരി - 1/2 കപ്പ്
- നുറുക്ക് മട്ടപച്ചരി (ഉണക്കലരി ) - 1/2 കപ്പ്
- പുളിയവരക്ക (മൊച്ചകൊട്ട, ബട്ടർ ബീൻസ് ) - 2 ടീ സ്പൂൺ
- ചെറുപയർ പരിപ്പ് തോലോടു കൂടി - 1/2 കപ്പ്
- നാളികേരം - 1 കപ്പ്
- ഉപ്പ് - 1 1/2 ടീ സ്പൂൺ
തയാറാക്കുന്ന വിധം
- ചെറുപയർ പരിപ്പ് ബ്രൗൺ നിറം ആകുന്ന വരെ ചൂടാക്കുക.
- പുളിയവരക്ക ചൂടാക്കി തോല് കളഞ്ഞ് വെയ്ക്കുക.
- പച്ചരി, നുറുക്ക് മട്ടപച്ചരി, ചെറുപയർ പരിപ്പ്, പുളിയവരക്ക എന്നിവ എല്ലാം ഉപ്പും ചേർത്ത് കുക്കറിൽ ഇട്ട് 1 ലിറ്റർ വെള്ളം ഒഴിച്ചു വേവിക്കുക.
- 6 വിസിൽ വരെ വേവിക്കുക.
വെന്ത ശേഷം 1/2 ലിറ്റർ വെള്ളം കൂടി ഒഴിച്ച് തിളപ്പിക്കുക. തിളച്ചു വരുമ്പോൾ നാളികേരം ചേർക്കുക. നന്നായി യോജിപ്പിക്കുക. ഇത് സാധാരണ കഞ്ഞി പോലെ ആവില്ല. കുറച്ച് കൊഴുപ്പുള്ള കഞ്ഞിയാവും. കൊണ്ടാട്ടം, അച്ചാർ എന്നിവ കൂടെ കഴിക്കാവുന്നതാണ്.
പുളിയവരക്ക ഉപ്പേരി
- പുളിയവരക്ക (മൊച്ചകൊട്ട, ബട്ടർ ബീൻസ് ) - 1/2 കപ്പ്
- കടുക് - 1/4 ടീ സ്പൂൺ
- വെളുത്തുള്ളി - 4 എണ്ണം (optional)
- സവാള - 1 കപ്പ്
- മുളകുപൊടി - 1 ടീ സ്പൂൺ
- മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ.
- ഉപ്പ് - 1 ടീസ്പൂൺ
- എണ്ണ - 2 ടീസ്പൂൺ
തയാറാക്കുന്ന വിധം
- പുളിയവരക്ക കുക്കറിൽ ഇട്ട് 7-8 വിസിൽ വരെ വേവിക്കുക.
- ഒരു പാനിൽ എണ്ണ ഒഴിച്ചു കടുക് ഇടുക. കടുക് പൊട്ടുമ്പോൾ വെളുത്തുള്ളി ചേർക്കുക.
അതിന് ശേഷം സവാള ചേർത്ത് വഴറ്റുക. വഴന്നു വരുമ്പോൾ ഉപ്പ് ചേർക്കുക. മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് പച്ച മണം മാറുന്നതു വരെ ഇളക്കുക. പച്ച മണം മാറുമ്പോൾ വേവിച്ചു വെച്ച പുളിയവരക്ക ചേർത്ത് നന്നായി യോജിപ്പിക്കുക. വെള്ളം ഉണ്ടെങ്കിൽ വറ്റുന്ന വരെ ചെറു തീയിൽ ഇട്ട് വേവിക്കുക.