പായസമില്ലാതെ എന്ത് സദ്യ, വിഷു സദ്യയ്ക്ക് രുചികരമായ പാലട പായസം പ്രഷർ കുക്കറിൽ തയാറാക്കിയാലോ? ചേരുവകൾ റെഡിമേഡ് റൈസ് അട - 125 ഗ്രാം / 1 കപ്പ് (ചെറിയ അട) തിളപ്പിച്ച വെള്ളം - 2 അല്ലെങ്കിൽ 3 കപ്പ് കട്ടിയുള്ള പാൽ - 1 1/2 ലിറ്റർ പഞ്ചസാര - 1 1/2 കപ്പ് ഏലയ്ക്കാപ്പൊടി - 1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പായസമില്ലാതെ എന്ത് സദ്യ, വിഷു സദ്യയ്ക്ക് രുചികരമായ പാലട പായസം പ്രഷർ കുക്കറിൽ തയാറാക്കിയാലോ?

ചേരുവകൾ 

  • റെഡിമേഡ് റൈസ് അട  -  125 ഗ്രാം / 1 കപ്പ്  (ചെറിയ അട)
  • തിളപ്പിച്ച വെള്ളം           - 2 അല്ലെങ്കിൽ 3 കപ്പ് 
  • കട്ടിയുള്ള പാൽ            -  1 1/2 ലിറ്റർ 
  • പഞ്ചസാര                   -  1 1/2 കപ്പ് 
  • ഏലയ്ക്കാപ്പൊടി          -  1 ടീസ്പൂൺ 
  • നെയ്യ്                        -  1 ടേബിൾസ്പൂൺ  
  • കശുവണ്ടി                 - 1 0 - 2 0 എണ്ണം 
  • ഉണക്കമുന്തിരി           -  2 0 എണ്ണം 
  • ഉപ്പ്                        - ഒരു നുള്ള് 
ADVERTISEMENT

തയാറാക്കുന്നവിധം 

1 . ഒരു കപ്പ് റൈസ്/അരി അട  3 കപ്പ് തിളപ്പിച്ച വെള്ളത്തിൽ ഇട്ട്  10 - 15 മിനിറ്റ് അടച്ചുവെക്കാം. (ഇങ്ങനെ ചെയ്താൽ അട പെട്ടന്നു സോഫ്റ്റ് ആയി കിട്ടും). അതിനുശേഷം ഈ  വെള്ളം മാറ്റി മൂന്ന് തവണ തണുത്തവെള്ളത്തിൽ കഴുകി വെള്ളം എല്ലാം ഊറ്റി മാറ്റി വെക്കുക.

ADVERTISEMENT

2 . കുക്കറിൽ 1 1/2 ലിറ്റർ പാൽ ഒഴിച്ചുകൊടുക്കാം. അതിനുശേഷം ഗ്യാസ് ഓണാക്കി മീഡിയം തീയിൽ പാല് തിളപ്പിച്ചെടുക്കാം.പാല് ഇടക്കിടക്കു ഇളക്കികൊടുക്കണം.പാല് തിളച്ചുവരുമ്പോ  അതിലേക് പഞ്ചസാര ചേർത്തുകൊടുക്കാം. നന്നായി ഇളക്കി പഞ്ചസാര അലിയിച്ചെടുക്കാം. അതിനുശേഷം അതിലേക്കു കുക്ക് ചെയ്തുവെച്ച  അട ഇട്ടുകൊടുത്തു നന്നായി ഇളക്കിയെടുക്കാം.

3 . ഇനി ഈ കുക്കർ അടച്ചുവെച്ചിട്(കുക്കറിന്റെ വിസിൽ/വെയിറ്റ് എടുത്തുമാറ്റണം) ചെറിയ തീയിൽ കുക്ക് ചെയ്യാം. ആവി വന്നുതുടങ്ങിയാൽ കുക്കറിന്റെ വിസിൽ/വെയിറ്റ് ഇട്ടിട് ഒരു 20 മുതൽ 25 മിനിറ്റ് ചെറിയ തീയിൽ കുക്ക് ചെയ്യുക. അതിനുശേഷം തീ ഓഫ് ചെയ്യാം.

ADVERTISEMENT

4 .കുക്കറിലെ ആവി പോയതിനുശേഷം  കുക്കറിന്റെ  മൂടി തുറന്നു നോക്കാം. (കൂടുതൽ വെള്ളം പോലെ തോന്നുകയാണെങ്കിൽ ഒരു 10 മിനിറ്റ് തുറന്നുവെച്ച്  കുക്ക് ചെയ്യാം). 

5 . ഏലക്കാപൊടിയും ഒരുനുള്ള് ഉപ്പും ചേർത്ത് ഇളക്കാം.പഞ്ചസാര കുറവാണെങ്കിൽ ഈ സമയം ചേർത്തുകൊടുക്കാം. ഗ്യാസ് ഓഫ് ആക്കാം.

6 .ഒരു ചെറിയ പാത്രം ചൂടാക്കി അതിലേക് നെയ്യ് ഒഴിച്ചുകൊടുക്കാം.നെയ്യ് ചൂടായിക്കഴിഞ്ഞാൽ ചെറിയ തീയിൽ കശുവണ്ടിയും മുന്തിരിയും വറത്തെടുക്കുക.ഇത് പായസത്തിൽ ചേർത്ത് നന്നായി യോജിപ്പിക്കാം.