ഈ ഫിഷ് മസാലയ്ക്ക് സ്പെഷൽ ടേസ്റ്റാണ്
പലപ്പോഴും എല്ലാവരും പറയുന്നത് കേൾക്കാം റസ്റ്റോറന്റ് സ്റ്റൈൽ കറി പോലെ വേണം, അത് പോലെ എങ്ങിനെഉണ്ടാക്കാം എന്നൊക്കെ. പക്ഷെ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറികളുടെ ടേസ്റ്റ് ഒരു ഹോട്ടലിനും തരാൻ പറ്റില്ല. ചേരുവകൾ മീൻ - 700 കിലോഗ്രാം (കരിമീൻ ആവോലി നെയ്മീൻ സാൽമൺ ഏതു വേണമെങ്കിലും എടുക്കാം. മത്തി അയല കൊഴുവ

പലപ്പോഴും എല്ലാവരും പറയുന്നത് കേൾക്കാം റസ്റ്റോറന്റ് സ്റ്റൈൽ കറി പോലെ വേണം, അത് പോലെ എങ്ങിനെ ഉണ്ടാക്കാം എന്നൊക്കെ. പക്ഷെ നമ്മുടെ വീട്ടിൽ ഉണ്ടാക്കുന്ന കറികളുടെ ടേസ്റ്റ് ഒരു ഹോട്ടലിനും തരാൻ പറ്റില്ല.
ചേരുവകൾ
- മീൻ - 700 ഗ്രാം
- (കരിമീൻ ആവോലി നെയ്മീൻ സാൽമൺ ഏതു വേണമെങ്കിലും എടുക്കാം. മത്തി അയല കൊഴുവ തുടങ്ങിയ ചെറിയ മീനുകൾ ഒഴികെ)
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾസ്പൂൺ
- തക്കാളി - 1 ചെറുതായി അരിഞ്ഞത്
- ചെറിയ ഉള്ളി - 2 കപ്പ് നാലായി കീറിയത്
- കുടംപുളി - 2 രണ്ടോ മൂന്നോ ആയിട്ട് കീറി നന്നായി കഴുകി 1 കപ്പ് ചൂട് വെള്ളത്തിൽ ഇട്ടു വയ്ക്കുക
- പച്ചമുളക് - 3 -4 നടുവേ പിളർന്നത്
- തേങ്ങാ പാൽ- 1/2 കപ്പ് മുതൽ 1 കപ്പ് വരെ
- മഞ്ഞൾപൊടി – 1/2 ടീസ്പൂൺ
- മുളകുപൊടി – എരിവനുസരിച്ച്
- മല്ലിപൊടി – 1 ടീസ്പൂൺ
- ഉലുവ പൊടിച്ചത് – 1/4 ടീസ്പൂൺ
- പെരുംജീരകം പൊടിച്ചത് – 1/2 ടീസ്പൂൺ
- കുരുമുളക് പൊടി – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മീനിൽ കുറച്ചു മഞ്ഞൾപ്പൊടി മുളകുപൊടി ഉപ്പു എണ്ണ ഇവ ചേർത്ത് പുരട്ടി പകുതി വറുത്തെടുക്കുക. അതെ എണ്ണയിലേക്ക് തന്നെ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർത്ത് വഴറ്റി ഉള്ളി ചേർത്ത് വഴന്നു വരുമ്പോൾ പൊടികൾ ചേർത്ത് കൊടുത്തു മൂപ്പിച്ചു തക്കാളി ചേർത്ത് വേവിക്കുക. വെന്തുടയുമ്പോൾ പുളി വെള്ളം ചേർത്ത് ഒന്ന് തിളപ്പിച്ച് കട്ടി തേങ്ങാപ്പാൽ ചേർത്ത് തിള വരുമ്പോൾ മീൻ ചേർത്ത് കൊടുക്കുക. നന്നായി കുറുകി വറ്റിവരുമ്പോൾ കുറച്ചു കുരുമുളകുപൊടി ചേർത്ത് പച്ച കറിവേപ്പിലയും ചേർത്ത് വാങ്ങി വയ്ക്കാം