പ്രഭാത ഭക്ഷണം കളർഫുള്ളാക്കുന്ന രണ്ട് വിഭവങ്ങൾ പരിചയപ്പെടാം. തക്കാളി ഉപ്പുമാവും മല്ലിയില ഉപ്പുമാവും. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിക്കൂട്ടുകളാണിത്. ചേരുവകൾ റവ - 1 കപ്പ്‌ വെളിച്ചെണ്ണ - 1 1/4 ടീ സ്പൂൺ കടുക് - ആവശ്യത്തിന് ഉഴുന്നു പരുപ്പ് - ആവശ്യത്തിന് കടല പരുപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രഭാത ഭക്ഷണം കളർഫുള്ളാക്കുന്ന രണ്ട് വിഭവങ്ങൾ പരിചയപ്പെടാം. തക്കാളി ഉപ്പുമാവും മല്ലിയില ഉപ്പുമാവും. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിക്കൂട്ടുകളാണിത്.

ചേരുവകൾ

  • റവ - 1 കപ്പ്‌ 
  • വെളിച്ചെണ്ണ - 1 1/4 ടീ സ്പൂൺ 
  • കടുക് - ആവശ്യത്തിന് 
  • ഉഴുന്നു പരുപ്പ് - ആവശ്യത്തിന് 
  • കടല പരുപ്പ് - ആവശ്യത്തിന് 
  • കറിവേപ്പില 
  • പച്ചമുളക് - 2 എണ്ണം 
  • ഇഞ്ചി - 1/4 ടീ സ്പൂൺ 
  • വലിയ ഉള്ളി - 1
  • മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ 
  • തക്കാളി -2 എണ്ണം ചെറുതായി അരിഞ്ഞത് 
  • ഉപ്പ് - 1 ടീ സ്പൂൺ 
  • നെയ്യ് - 1 ടീ സ്പൂൺ 
  • ചൂട് വെള്ളം - 2 കപ്പ്‌ 
ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാനിൽ ആദ്യം റവ ചൂടാക്കി മാറ്റിവയ്ക്കുക. 
  • പാനിലേക്കു വെളിച്ചെണ്ണ ഒഴിക്കുക. കടുക്, ഉഴുന്നുപരുപ്പ്, കടലപ്പരുപ്പ്, കറിവേപ്പില, ഇഞ്ചി, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. 
  • പരുപ്പിന്റെ നിറം മാറി തുടങ്ങുമ്പോൾ ഉള്ളി ചേർത്ത് വഴറ്റുക. 
  • അതിലേക്ക് മഞ്ഞൾപ്പൊടി ചേർക്കുക. ശേഷം തക്കാളി ചേർത്ത് വഴറ്റുക. തക്കാളി വേവുന്നതുവരെ ഇളക്കുക. അതിലേക്ക് 2 കപ്പ്‌ ചൂട് വെള്ളം ഒഴിക്കുക. തിളച്ചു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. ശേഷം റവ ചേർത്ത് വെള്ളം വറ്റുന്നതുവരെ ഇളക്കുക. നന്നായി പാകമായി വരുമ്പോൾ ബൗളിലേക്കു മാറ്റുക. 

മല്ലിയില ഉപ്പുമാവ് 

  • റവ - 1 കപ്പ്
  • എണ്ണ - 1 ടീസ്പൂൺ 
  • കടുക് - ആവശ്യത്തിന് 
  • ഉഴുന്നുപരുപ്പ് - ആവശ്യത്തിന് 
  • നിലക്കടല - കുറച്ച് 
  • വലിയ ഉള്ളി - 1/2 കപ്പ്
  • പച്ചമുളക് - 1
  • ഇഞ്ചി - 1/4 ടീസ്പൂൺ 
  • നെയ്യ് - 1 ടേബിൾസ്പൂൺ 
  • ചൂട് വെള്ളം - 2 കപ്പ്‌ 
ADVERTISEMENT

മല്ലിയില പേസ്റ്റ് 

  • മല്ലിയില - 1/2 കപ്പ്‌ 
  • പച്ചമുളക് - 1
  • ഇഞ്ചി - 1/4 ടീസ്പൂൺ 

ഇത് 1/4 ഗ്ലാസ്‌ വെള്ളം ഒഴിച്ച് അരച്ച് വെക്കുക. 

ADVERTISEMENT

തയാറാക്കുന്ന വിധം

  • ഒരു പാനിൽ എണ്ണ ഒഴിക്കുക. അതിലേക്ക് കടുക്, ഉഴുന്ന് പരുപ്പ്, കറിവേപ്പില, പച്ചമുളക്, ഇഞ്ചി എന്നിവ ചേർക്കുക. നന്നായി വഴന്നു വരുമ്പോൾ നിലക്കടല ചേർത്ത് ഇളക്കുക. ഇതിലേക്ക് ഉള്ളി ചേർത്ത് വഴറ്റുക. 
  • ഇതിലേക്ക്  റവ ചേർത്ത് യോജിപ്പിക്കുക. 
  • 2-3 മിനിട്ട് ഇളക്കിയ ശേഷം ചൂട് വെള്ളം ചേർക്കുക, ഒപ്പം 1ടീസ്പൂൺ ഉപ്പും ചേർത്ത് ഇളക്കുക. റവ നന്നായി വെന്ത് വരുമ്പോൾ 1 ടേബിൾ സ്പൂൺ നെയ്യ് ചേർക്കുക. വെള്ളം മുഴുവൻ വറ്റി തുടങ്ങിയാൽ വാങ്ങി വെക്കുക. മല്ലിയില ഉപ്പുമാവ് റെഡി.