നാലുമണി പലഹാരത്തിന് ടേസ്റ്റി റവ പൊട്ടറ്റോ ഫിംഗേഴ്സ് തയാറാക്കിയാലോ?
അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾക്ക് തയാറാക്കി കൊടുക്കുവാൻ പറ്റുന്ന ഒരു കിടിലൻ നാലുമണി പലഹാരമാണ് ഈ ക്രഞ്ചി ഫിംഗേഴ്സ്. ചേരുവകൾ റവ - 1/2 കപ്പ് തിളച്ച വെള്ളം - 1/2 കപ്പ് എണ്ണ - 1 ടേബിൾ സ്പൂൺ പുഴുങ്ങിയ ഉരുളക്കിഴങ്ങ് - 3 അല്ലെങ്കിൽ 4 മല്ലിയില അരിഞ്ഞത് - 4 ടീസ്പൂൺ പച്ച മുളക് അരിഞ്ഞത് - 2

അവധിക്കാലം ആഘോഷിക്കുന്ന കുട്ടികൾക്ക് തയാറാക്കി കൊടുക്കുവാൻ പറ്റുന്ന ഒരു കിടിലൻ നാലുമണി പലഹാരമാണ് ഈ ക്രഞ്ചി ഫിംഗേഴ്സ്.
ചേരുവകൾ
- റവ - 1/2 കപ്പ്
- തിളച്ച വെള്ളം - 1/2 കപ്പ്
- എണ്ണ - 1 ടേബിൾ സ്പൂൺ
- പുഴുങ്ങിയ ഉരുളക്കിഴങ്ങ് - 3 അല്ലെങ്കിൽ 4
- മല്ലിയില അരിഞ്ഞത് - 4 ടീസ്പൂൺ
- പച്ച മുളക് അരിഞ്ഞത് - 2 ടീസ്പൂൺ
- ഉപ്പ് - 1 ടീസ്പൂൺ
- എണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ റവയും തിളച്ച വെള്ളവും ഒരു ടേബിൾ സ്പൂൺ എണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റിവയ്ക്കുക. മറ്റൊരു പാത്രത്തിൽ വേവിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് നന്നായി ഗ്രേറ്റ് ചെയ്ത് ഇടുക. ഇതിലേക്ക് മല്ലിയില അരിഞ്ഞത്, പച്ചമുളക് അരിഞ്ഞത്, ഉപ്പ് , നേരത്തെ തയാറാക്കി വെച്ചിരിക്കുന്ന റവ മിക്സ് എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. കയ്യിൽ അല്പം എണ്ണ തടവി ചെറിയ ഉരുളകളാക്കിയ ശേഷം നീളത്തിൽ ഫിംഗർ പോലെ ആക്കിയെടുക്കുക. ഇത് ഓരോന്നും എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറമാകും വരെ വറുത്തു കോരുക.