വ്യത്യസ്തവും രുചികരവുമായ അവൽ ഉപ്പുമാവ് 10 മിനിറ്റു കൊണ്ട് തയാറാക്കാം
അവലുകൊണ്ട് പല വിഭവങ്ങളും നമുക്ക് സുപരിചിതമാണ്. അവൽ നനച്ചത്, അവൽ അട, പഴം നിറ, അവലും പഴവും എന്നിങ്ങനെ വിഭവങ്ങൾ. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ അവൽ ഉപ്പുമാവ് (പോഹ) എങ്ങനെ തയാറാക്കാമെന്നു നോക്കാം. അവൽ ഉപ്പുമാവ് ചേരുവകൾ അവൽ (ബ്രൗൺ ) - 2 കപ്പ് തക്കാളി - 2 എണ്ണം ഉപ്പ് - 1 ടീസ്പൂൺ എണ്ണ -

അവലുകൊണ്ട് പല വിഭവങ്ങളും നമുക്ക് സുപരിചിതമാണ്. അവൽ നനച്ചത്, അവൽ അട, പഴം നിറ, അവലും പഴവും എന്നിങ്ങനെ വിഭവങ്ങൾ. എന്നാൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായ അവൽ ഉപ്പുമാവ് (പോഹ) എങ്ങനെ തയാറാക്കാമെന്നു നോക്കാം.
അവൽ ഉപ്പുമാവ് ചേരുവകൾ
- അവൽ (ബ്രൗൺ ) - 2 കപ്പ്
- തക്കാളി - 2 എണ്ണം
- ഉപ്പ് - 1 ടീസ്പൂൺ
- എണ്ണ - 2 ടീസ്പൂൺ
- കടുക് - 1/2 ടീസ്പൂൺ
- ഉഴുന്ന് പരുപ്പ് - 1/2 ടീസ്പൂൺ
- കടലപ്പരുപ്പ് - 1/2 ടീ സ്പൂൺ
- നിലക്കടല - ചെറിയ ഒരു കപ്പ്
- പച്ചമുളക് - 4 എണ്ണം
- സവാള - 1
- മല്ലിയില
- നാരങ്ങ നീര് – പകുതി നാരങ്ങയുടെത്
തയാറാക്കുന്ന വിധം
- അവിൽ തക്കാളിയും ഉപ്പും കൂട്ടി നന്നായി കുഴച്ചെടുക്കുക (തലേദിവസം തയാറാക്കി ഫ്രിജിൽ വയ്ക്കാം)
- ഒരു പാനിൽ എണ്ണ ചൂടാക്കി കടുക്, ഉഴുന്ന് പരുപ്പ്, കടല പരുപ്പ്, നിലക്കടല ചേർക്കുക. നിലക്കടല നിറം മാറുമ്പോൾ അതിലേക്ക് പച്ച മുളകും ഉള്ളിയും ചേർത്ത് നന്നായി വഴറ്റുക.
- ഉള്ളി വഴന്ന് വരുമ്പോൾ കുഴച്ചു വെച്ചിരിക്കുന്ന അവിൽ ചേർക്കുക. 2-3 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക. അധികനേരം അവൽ വഴറ്റരുത്. ഉപ്പുമാവ് പെട്ടെന്ന് ഡ്രൈയാകും.
മല്ലിയിലയും നാരങ്ങാനീരും ചേർക്കുക. ചൂടോടെ കഴിക്കാം.