മസാലപൊടികളുടെ അകമ്പടി ഇല്ലാതെ വളരെ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുന്ന ടേസ്റ്റി ആയിട്ടുള്ളൊരു ചെമ്മീൻ ചോറ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ചെമ്മീൻ വൃത്തിയാക്കിയത് - 250 ഗ്രാം കുതിർത്ത ബസ്മതി അരി - ഒന്നര ഗ്ലാസ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ തൈര് - കാൽകപ്പ് കുരുമുളകു പൊടി - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസാലപൊടികളുടെ അകമ്പടി ഇല്ലാതെ വളരെ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റുന്ന ടേസ്റ്റി ആയിട്ടുള്ളൊരു ചെമ്മീൻ ചോറ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • ചെമ്മീൻ വൃത്തിയാക്കിയത് - 250 ഗ്രാം 
  • കുതിർത്ത ബസ്മതി അരി - ഒന്നര ഗ്ലാസ്  
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്പൂൺ 
  • തൈര് - കാൽകപ്പ് 
  • കുരുമുളകു പൊടി - 2 ടീസ്പൂൺ
  • പട്ട - ഒരു ചെറിയ കഷ്ണം 
  • ഗ്രാമ്പു - 2 എണ്ണം 
  • ഏലയ്ക്ക - 2 എണ്ണം
  • വഴനയില - 1 
  • തക്കോലം - 1 
  • സവാള - 1 കപ്പ് 
  • കാരറ്റ് - 1 എണ്ണം 
  • പച്ചമുളക് - 3 എണ്ണം 
  • ഗരം മസാല - അര ടീസ്പൂൺ
  • ചൂട് വെള്ളം - 2 ഗ്ലാസ്
  • നെയ്യ് - 2 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന് 
  • മല്ലിയില - ആവശ്യത്തിന് 
ADVERTISEMENT

തയാറാക്കുന്ന വിധം :

∙ ചെമ്മീനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് അര മണിക്കൂർ മാരിനേറ്റ് ചെയ്‌ത് വയ്ക്കണം.

ADVERTISEMENT

∙ചുവട് കട്ടിയുള്ള പാത്രത്തിലേക്ക് നെയ്യൊഴിച്ച് പട്ട, ഗ്രാമ്പു, ഏലയ്ക്ക, വഴനയില, തക്കോലം എന്നിവ ചേർത്തു മൂപ്പിക്കുക, അതിലേക്ക് സവാള അരിഞ്ഞത് ചേർത്തു വഴറ്റിയെടുക്കുക, 

∙ സവാളയുടെ നിറമൊന്നു മാറിയാൽ മാരിനേറ്റ് ചെയ്ത ചെമ്മീൻ ചേർത്തു 2 മിനിറ്റ് അടച്ചു വെച്ചു വേവിക്കുക, രണ്ടു മിനിറ്റിനു ശേഷം കുതിർത്ത അരി ചേർത്തൊന്നു വഴറ്റി കൊടുക്കുക പച്ചമുളകും  കാരറ്റും ചേർത്തു കൊടുക്കുക. 

ADVERTISEMENT

∙ ഇതിലേക്കു ചൂടുവെള്ളം ഒഴിച്ചു കൊടുത്തു തിളവരുമ്പോൾ ഉപ്പ് ,കുരുമുളക്പൊടി, ഗരം മസാല എന്നിവ ചേർത്തിളക്കി 15 മിനിറ്റ് കുറഞ്ഞ തീയിൽ അടച്ചുവെച്ചു വേവിച്ചെടുക്കുക. ചോറ് റെഡി ആയാൽ മല്ലിയില ചേർത്തു ചൂടോടെ വിളമ്പാം . ടേസ്റ്റി ചെമ്മീൻ റൈസ് റെഡി.