പുട്ടും കടലക്കറിയും ഏറ്റവും മികച്ച പ്രഭാതഭക്ഷണം
ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ് പുട്ടും കടലക്കറിയും. പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ബെസ്റ്റ് കൂട്ടുകെട്ടാണെന്നാണ് ന്യൂട്രീഷൻമാരുടെ അഭിപ്രായം. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ ബ്രേക്ക് ഫാസ്റ്റ് പരീക്ഷയിൽ പുട്ട്

ഏറ്റവും മികച്ച പ്രഭാതഭക്ഷണമാണ് പുട്ടും കടലക്കറിയും. പുട്ടിലെ കാർബോഹൈഡ്രേറ്റും കടലയിലെ പ്രോട്ടീനും ബെസ്റ്റ് കൂട്ടുകെട്ടാണെന്നാണ് ന്യൂട്രീഷൻമാരുടെ അഭിപ്രായം. ആവിയിൽ പുഴുങ്ങിയെടുക്കുന്നതിനാൽ പോഷകനഷ്ടം കുറവ്, ശരീരത്തിന് ഉന്മേഷം പകരാനുള്ള ശേഷി തുടങ്ങിയവയും കൂടിയായപ്പോൾ ബ്രേക്ക് ഫാസ്റ്റ് പരീക്ഷയിൽ പുട്ട് ഒന്നാമതായി.
പുട്ടും പയറും, പുട്ടും മീനും പുട്ടും ഇറച്ചിയും പുട്ടും മുട്ടക്കറിയും പുട്ടും പഴവും അങ്ങനെ എത്രയോ ടേസ്റ്റുകൾ ഉണ്ട് അല്ലേ. പ്രഭാതഭക്ഷണത്തിൽ മാംസം ഒഴിവാക്കുകയാണു നല്ലതെന്നു ഭക്ഷ്യവിദഗ്ധർ പറയുന്നു. മറ്റു സമയമങ്ങളിൽ ഏതു രുചിയുമാകട്ടെ.
പോഷകം കൂട്ടാൻ
∙ പുട്ടു പുഴുങ്ങുമ്പോൾ തേങ്ങയ്ക്കൊപ്പം കാരറ്റ് ചേർക്കാം.
∙ ഗോതമ്പ്, റാഗി പുട്ട് പോഷകസമൃദ്ധം
∙ പ്രമേഹ രോഗികൾക്കും നല്ല ഭക്ഷണം, പക്ഷേ മിതമായി കഴിക്കണം.
∙ ചെറിയ കഷണം പുട്ട്, ആവശ്യത്തിനു കറി എന്നതാകട്ടെ ശീലം
∙ മുളങ്കുറ്റി, ചിരട്ട തുടങ്ങിയവയിൽ ഉണ്ടാക്കിയാൽ കൂടുതൽ നല്ലത്.
∙ പുട്ട് – പഞ്ചസാര എന്ന രീതി ഒഴിവാക്കാം.
∙ കറിയായി മുളപ്പിച്ച പയറോ, കടലയോ ആണെങ്കിൽ കൂടുതൽ നന്ന്.
10 മിനിറ്റുകൊണ്ട് ചിരട്ടപുട്ട് തയാറാക്കാം പാചകക്കുറിപ്പ് തയാറാക്കിയത് – ഷാമിൻ
ചേരുവകൾ
- പുട്ടുപൊടി – 1 കപ്പ്
- തേങ്ങാചിരകിയത് – 1 കപ്പ്
- വെള്ളം (ഉപ്പ് ചേർത്തത്) – 3/4 കപ്പ്
തയാറാക്കുന്ന വിധം
∙ ഒരു പാത്രത്തിൽ പുട്ടുപൊടി ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നനച്ച് എടുക്കുക. (20 മിനിറ്റ് വയ്ക്കുക)
∙ ചിരട്ട വൃത്തിയാക്കി കണ്ണ് തുളച്ച് എടുക്കണം. തലേ ദിവസം ചിരട്ട വെള്ളത്തിൽ ഇട്ടു വച്ചിരുന്നാൽ പെട്ടെന്ന് കണ്ണ് തുളച്ചെടുക്കാം.
∙ പുട്ട് തയാറാക്കാൻ ചിരട്ടയിൽ തേങ്ങാപ്പീര ഇട്ട് ഇതിനു മുകളിൽ പുട്ടുപൊടി നനച്ചത് ഇടുക.
∙ പുട്ട് കുടത്തിൽ വെള്ളം തിളപ്പിച്ച്, അതിനു മുകളിൽ വച്ച് 10 മിനിറ്റ് വേവിച്ചെടുക്കാം.