രുചികരമായ ഗോതമ്പ് സമോസ വീട്ടിൽ തയാറാക്കാം
ഗോതമ്പ് സമോസ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എങ്ങനെ ഒരു ഗോതമ്പ് സമോസ വീട്ടിൽ സിംപിൾ ആയിട്ട് ഉണ്ടാക്കാം എന്ന് നോക്കാം. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പലഹാരമാണിത്. ചേരുവകൾ ഗോതമ്പ് പൊടി - 2 കപ്പ് ഉരുളകിഴങ്ങ് വേവിച്ചത് – 5 എണ്ണം സവാള - 1 എണ്ണം വെളുത്തുള്ളി ഇഞ്ചി

ഗോതമ്പ് സമോസ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ എങ്ങനെ ഒരു ഗോതമ്പ് സമോസ വീട്ടിൽ സിംപിൾ ആയിട്ട് ഉണ്ടാക്കാം എന്ന് നോക്കാം. വളരെ ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി ആണ്. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പലഹാരമാണിത്.
ചേരുവകൾ
- ഗോതമ്പ് പൊടി - 2 കപ്പ്
- ഉരുളകിഴങ്ങ് വേവിച്ചത് – 5 എണ്ണം
- സവാള - 1 എണ്ണം
- വെളുത്തുള്ളി ഇഞ്ചി ചതച്ചത് - 1 ടേബിൾസ്പൂൺ
- പച്ചമുളക് - 2 എണ്ണം
- കറിവേപ്പില
- മുളകുപൊടി - 1 ടേബിൾസ്‌പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
- ഗരംമസാല - 1/2 ടേബിൾസ്പൂൺ
- ജീരകം - 1/4 ടേബിൾസ്പൂൺ
- ഉപ്പ്
- എണ്ണ
തയാറാക്കുന്ന വിധം
സമോസ ഉണ്ടാക്കുന്നതിന് ആവശ്യമായ മാവ് തയാറാക്കാൻ ഗോതമ്പ് പൊടി എണ്ണയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് നന്നായി കുഴച്ച് എടുക്കണം. കുറച്ചുനേരം വെച്ചതിന് ശേഷം ഇത് സമോസ ഉണ്ടാക്കുന്നതിനായിട്ട് പരത്തി എടുക്കണം.
മസാല തയാറാക്കാൻ
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ജീരകം ഇട്ട് ചൂടായതിന് ശേഷം ഉള്ളിയും പച്ചമുളകും കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി ചതച്ചതും ഇട്ട് വഴറ്റി കൊടുക്കാം. ഉള്ളി ബ്രൗൺ കളർ ആകുന്നത് വരെ വഴറ്റി എടുക്കാം. അതിന് ശേഷം പൊടികൾ എല്ലാം കൂടി ഇട്ട് നല്ലതു പോലെ വഴറ്റി എടുക്കണം ഇതിലേക്ക് ഉരുളക്കിഴങ്ങു വേവിച്ചത് ഇട്ട് കൊടുക്കാം. ഇത് വെന്തതിനു ശേഷം അടുപ്പിൽ നിന്നും മാറ്റി വയ്ക്കാം.
ഇനി സമോസ ഷീറ്റ് തയാറാക്കാൻ ചപ്പാത്തിക്ക് പരത്തുന്നതു പോലെ വൃത്താകൃതിയിൽ പരത്തി പകുതി മുറിച്ചെടുത്ത്, ആ പകുതി ഷീറ്റ് ഒന്നും കൂടി പരത്തി കോൺ ആകൃതിയിൽ മടക്കി എടുക്കണം. അറ്റത്ത് അൽപം വെള്ളം തേച്ചു കൊടുത്താൽ ഇത് പെട്ടെന്ന് ഒട്ടിച്ചെടുക്കാം. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന മസാല ഇട്ട് നല്ലതു പോലെ മടക്കി എടുക്കണം. മടക്കുമ്പോൾ എല്ലാ ഭാഗവും നല്ലത് പോലെ ചേർന്നിരിക്കാൻ ശ്രദ്ധിക്കണം.
ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം സമോസ രണ്ട് സൈഡും വേവിച്ച് എടുക്കണം.