റസ്റ്ററന്റ് രുചിയിൽ ഖുബൂസ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കിയാലോ?

പ്രവാസി മലയാളികൾക്ക് ഏറെ പരിചയമുള്ള വിഭവമാണ് ഖുബൂസ് എന്ന അറബിക് റൊട്ടി. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ രുചികരമായി ഈ വിഭവം തയാറാക്കാം. ചേരുവകൾ മൈദ – 2 കപ്പ് ഗോതമ്പ്പൊടി – 1/2 കപ്പ് ഒലിവ് ഓയിൽ / സൺഫ്ലവർ ഓയിൽ – 1 ടേബിൾസ്പൂൺ പഞ്ചസാര – 1 ടേബിൾസ്പൂൺ ചൂട് വെള്ളം – 1 കപ്പ് തയാറാക്കുന്ന വിധം ∙ ഒരു

പ്രവാസി മലയാളികൾക്ക് ഏറെ പരിചയമുള്ള വിഭവമാണ് ഖുബൂസ് എന്ന അറബിക് റൊട്ടി. വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ രുചികരമായി ഈ വിഭവം തയാറാക്കാം.
ചേരുവകൾ
- മൈദ – 2 കപ്പ്
- ഗോതമ്പ്പൊടി – 1/2 കപ്പ്
- ഒലിവ് ഓയിൽ / സൺഫ്ലവർ ഓയിൽ – 1 ടേബിൾസ്പൂൺ
- പഞ്ചസാര – 1 ടേബിൾസ്പൂൺ
- ചൂട് വെള്ളം – 1 കപ്പ്
തയാറാക്കുന്ന വിധം
∙ ഒരു കപ്പ് ഇളം ചൂട് വെള്ളത്തിൽ 2 ടീസ്പൂൺ യീസ്റ്റ്, 1 ടേബിൾ സ്പൂൺ പഞ്ചസാര എന്നിവ ചേർത്ത് മിക്സ് ചെയ്തു 10 മിനിറ്റ് വയ്ക്കുക.
∙ 2കപ്പ് മൈദയിൽ 1/2 കപ്പ് ഗോതമ്പ് പൊടി, ഉപ്പ് ,1 ടേബിൾസ്പൂൺ ഒലിവ് ഓയിൽ / സൺഫ്ലവർ ഓയിൽ ചേർത്ത് യീസ്റ്റ് മിക്സും ചേർത്തു പൊടി നന്നായി കുഴച്ചെടുക്കുക. ടേബിൾ ടോപ്പിൽ നന്നായി തേച്ച് കുഴച്ചെടുക്കണം, (വേറെ വെള്ളം ചേർക്കരുത്).
∙ ഏകദേശം 10 മിനിറ്റ് കുഴച്ചെടുക്കണം, ഇത് രണ്ടു മണിക്കൂർ അടച്ചു വച്ച് പൊങ്ങാൻ വയ്ക്കുക.
∙ പൊങ്ങിയതിനു ശേഷം ഒന്നുകൂടെ കുഴച്ചെടുത്തു ചപ്പാത്തിയെക്കാൾ കനം കുറച്ച് വട്ടത്തിൽ പരത്തി എടുക്കണം. എല്ലാം പരത്തി എടുത്ത ശേഷം അരമണിക്കൂർ ബട്ടർ പേപ്പറിലോ അല്ലെങ്കിൽ പൊടി ഇട്ട് പ്ലേറ്റിൽ നിരത്തി വച്ച് അതിന്റെ മുകളിലായി കോട്ടൺ തുണി വിരിച്ച് വയ്ക്കണം. ഇങ്ങനെ ചെയ്താൽ ഖുബൂസ് നല്ല മൃദുവായിരിക്കും.
∙എണ്ണ ചേർക്കാതെ ചപ്പാത്തി തയാറാക്കുന്നതു പോലെ ചൂടുള്ള തവയിൽ തിരിച്ചും മറിച്ചും ഇട്ട് വേവിച്ച് എടുക്കുക.
English Summary: Kuboos Bread Homemade Recipe. Kuboos Recipe