‘നല്ല ജീരക’മാണ് ഈ ചിക്കൻ മസാലയുടെ മർമ്മം
കുക്കറിൽ വേവിച്ചെടുത്ത ചിക്കനിലേക്ക് ചേർക്കുന്ന മൂന്ന് ചേരുവകളാണ് ഈ കറിയുടെ രുചി നിർണ്ണയിക്കുന്നത്! ചെറുതായി അരിഞ്ഞ് വഴറ്റി എടുക്കുന്ന ഇഞ്ചിയ്ക്കും വെളുത്തുള്ളിക്കുമൊപ്പം ചേരുന്ന ജീരകത്തിലാണ് ഈ ചിക്കൻ കറിയുടെ രുചി രഹസ്യം. ചേരുവകൾ ചിക്കൻ – 7 കഷണം സവാള – 1 വലുത് മുളക് – 2 തക്കാളി – 1

കുക്കറിൽ വേവിച്ചെടുത്ത ചിക്കനിലേക്ക് ചേർക്കുന്ന മൂന്ന് ചേരുവകളാണ് ഈ കറിയുടെ രുചി നിർണ്ണയിക്കുന്നത്! ചെറുതായി അരിഞ്ഞ് വഴറ്റി എടുക്കുന്ന ഇഞ്ചിയ്ക്കും വെളുത്തുള്ളിക്കുമൊപ്പം ചേരുന്ന ജീരകത്തിലാണ് ഈ ചിക്കൻ കറിയുടെ രുചി രഹസ്യം.
ചേരുവകൾ
- ചിക്കൻ – 7 കഷണം
- സവാള – 1 വലുത്
- മുളക് – 2
- തക്കാളി – 1 വലുത്
- മല്ലിയില – അര കപ്പ്
- ജീരകം (Cumin) – 1 ടേബിൾസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- മുളകുപൊടി – 1 1/2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1/2 ടേബിൾസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾസ്പൂൺ
- ഇഞ്ചി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
- എണ്ണ
- ഉപ്പ്
- വെള്ളം
തയാറാക്കുന്ന വിധം
ഒരു കുക്കറിലേക്ക് ചിക്കൻ, സവാള, പച്ചമുളക്, തക്കാളി, കറിവേപ്പില, മുളകുപൊടി, മഞ്ഞൾപ്പൊടി ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കൈകൊണ്ട് തിരുമ്മി എടുക്കുക. അതിനു ശേഷം ഒന്നര കപ്പ് വെള്ളം ഒഴിച്ച് കുക്കറിൽ മീഡിയം തീയിൽ ഒരു വിസിൽ വരുന്നതുവരെ വേവിക്കാം. പ്രഷർ പോയതിന് ശേഷം കുക്കർ തുറക്കാം.
ഒരു പാനിൽ കുറച്ച് എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് അരിഞ്ഞുവച്ചിരിക്കുന്ന ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റി പച്ചമണം മാറിക്കഴിഞ്ഞ് ജീരകം ചേർത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തയാറാക്കി വച്ചിരിക്കുന്ന ചിക്കൻ ചേർക്കാം. ഇതിലെ വെള്ളം നന്നായി വറ്റിച്ചെടുക്കണം. വെള്ളം വറ്റിയ ശേഷം മല്ലിയില ഇട്ട് തീ ഓഫ് ചെയ്യാം.
Note : ജീരകത്തിന്റെ രുചി ഇഷ്ടമല്ലാത്തവർക്ക് അളവ് കുറയ്ക്കാം