നോമ്പു തുറയ്ക്ക് തയാറാക്കുന്ന ഫുൽജാർ സോഡ തരംഗം മലയാളികൾ ഏറ്റു പിടിച്ചിരിക്കുകയാണ്. വെറും ഉപ്പും മുളകും മാത്രമല്ല ഈ മസാല ലൈം സോഡയിൽ. നാരങ്ങ,ഇഞ്ചി, പഞ്ചസാരപ്പാനി എല്ലാം ചേരേണ്ടപോലെ ചോർന്നാൽ ഫുൽജാർ റെഡി. ഒരു ചെറിയ ഗ്ലാസും അത് ഇറക്കി വയ്ക്കാനുള്ള വലിയഗ്ലാസുമാണ് ഈ സോഡയുടെ ഹൈലൈറ്റ്. ചെറിയ ഗ്ലാസിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോമ്പു തുറയ്ക്ക് തയാറാക്കുന്ന ഫുൽജാർ സോഡ തരംഗം മലയാളികൾ ഏറ്റു പിടിച്ചിരിക്കുകയാണ്. വെറും ഉപ്പും മുളകും മാത്രമല്ല ഈ മസാല ലൈം സോഡയിൽ. നാരങ്ങ,ഇഞ്ചി, പഞ്ചസാരപ്പാനി എല്ലാം ചേരേണ്ടപോലെ ചോർന്നാൽ ഫുൽജാർ റെഡി. ഒരു ചെറിയ ഗ്ലാസും അത് ഇറക്കി വയ്ക്കാനുള്ള വലിയഗ്ലാസുമാണ് ഈ സോഡയുടെ ഹൈലൈറ്റ്. ചെറിയ ഗ്ലാസിൽ തയാറാക്കിയ രുചി മിശ്രിതം വലിയഗ്ലാസിലേക്ക് ചേർക്കുമ്പോൾ പതഞ്ഞുപൊങ്ങിവരുന്ന ആ നിമിഷത്തിൽ തന്നെ ഇത് അകത്താക്കിയാൽ രുചി കൂടും. 15 രൂപ മുതൽ 30 രൂപ വരെയാണ് കടകളിൽ ഫുല്‍ജാർ സോഡയ്ക്ക് വില.

Read in English

ADVERTISEMENT

ചേരുവകൾ

  • ചെറുനാരങ്ങ – 1 
  • ഇഞ്ചി
  • കാന്താരി മുളക്‌
  • ഉപ്പ്‌
  • കസ്‌കസ്‌ 
  • പുതിനയില
  • പഞ്ചസാരപ്പാനി 
  • സോഡ 

തയാറാക്കുന്ന വിധം

ADVERTISEMENT

ചെറിയ ഗ്ലാസിൽ രണ്ട്‌ കഷണം നാരങ്ങ പിഴിഞ്ഞ ശേഷം. ഇഞ്ചി, കാന്താരി മുളക് എന്നില ചതച്ച് ചേര്‍ക്കുക. കുറച്ച്‌ ഉപ്പ്‌ ചേർത്ത ശേഷം കസ്‌കസ്‌ ചേർക്കുക. അതിലേക്ക് പഞ്ചസാരപ്പാനി ഒഴിക്കുക. പിന്നീട് ഈ ചെറിയ ഗ്ലാസ് മുക്കാല്‍ ഭാഗത്തോളം സോഡ ഒഴിച്ച ഗ്ലാസിലേക്ക് താഴ്ത്തുക. ഫുൽജാർ സോഡറെഡി. പുതിനയില രുചി ഇഷ്ടമുള്ളവർക്ക് അതും അരച്ചു ചേർക്കാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT