മൺ ചട്ടിയിൽ മീൻ കറി മാത്രമല്ല നല്ല ബിരിയാണിയും ഉണ്ടാക്കാം, ക്ലേ പോട്ട് ചിക്കൻ ബിരിയാണിയുടെ രസികൻ രുചിക്കൂട്ട് പരിചയപ്പെടാം. ചേരുവകൾ ചിക്കൻ - 250 ഗ്രാം ബസ്മതി അരി - 1 കപ്പ് സവാള - 2 തക്കാളി - 2 പച്ചമുളക് - 2 മുളകുപൊടി - 1 ടീസ്പൂൺ മല്ലിപ്പൊടി - 1 ടീസ്പൂൺ മഞ്ഞൾപ്പൊടി - 1 /2 ടീസ്പൂൺ ഗരം മസാല - 1 /2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൺ ചട്ടിയിൽ മീൻ കറി മാത്രമല്ല നല്ല ബിരിയാണിയും ഉണ്ടാക്കാം, ക്ലേ പോട്ട് ചിക്കൻ ബിരിയാണിയുടെ രസികൻ രുചിക്കൂട്ട് പരിചയപ്പെടാം. 

ചേരുവകൾ

  • ചിക്കൻ - 250 ഗ്രാം
  • ബസ്മതി അരി - 1 കപ്പ്
  • സവാള - 2 
  • തക്കാളി - 2 
  • പച്ചമുളക് - 2 
  • മുളകുപൊടി - 1 ടീസ്പൂൺ
  • മല്ലിപ്പൊടി - 1 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - 1 /2 ടീസ്പൂൺ
  • ഗരം മസാല - 1 /2 ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 കപ്പ്
  • കട്ട തൈര് - 1 /2 കപ്പ്
  • മല്ലി + പുതിന ഇല - 1 കപ്പ്
  • പട്ട, ഗ്രാമ്പു, ഏലയ്ക്ക, ബേ ലീഫ് 
  • ഉപ്പ്
  • എണ്ണ
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ചിക്കൻ മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞൾപ്പൊടി, ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, തൈര്, ഉപ്പ് എല്ലാം ചേർത്ത് നന്നായി മിക്സ് ചെയ്തു 2 മണിക്കൂർ വയ്ക്കുക. വെള്ളം തിളപ്പിച്ച് അതിൽ ആവശ്യത്തിന് ഉപ്പ്, പട്ട, ഗ്രാമ്പു, ഏലക്കായും ഇട്ട് ബസ്മതി അരി ചേർത്ത് മുക്കാൽ വേവിക്കുക. 
  • ഒരു മൺ ചട്ടിയിൽ  എണ്ണ ഒഴിച്ച് ചൂടായ ശേഷം അതിൽ പട്ട, ഗ്രാമ്പു,ഏലയ്ക്ക,ബേ ലീഫ് ഇട്ടു വഴറ്റുക. അതിലേക്കു 2 സവാള നീളത്തിൽ അരിഞ്ഞതും പച്ചമുളകും  ഇട്ടു വഴറ്റുക. നിറം മാറി വരുമ്പോൾ അരിഞ്ഞു വച്ച തക്കാളി ചേർത്ത് വഴറ്റുക.
  • തക്കാളി ഉടഞ്ഞു വരുമ്പോൾ മസാലപുരട്ടി വച്ച ചിക്കൻ ചേർത്ത് നന്നായി ഇളക്കി 5 മിനിറ്റ് വേവിക്കുക. എന്നിട്ടു അതിലേക്കു മല്ലിയില, പുതിനയില ഇട്ട് ഇളക്കി മൂടിവെച്ച് 10 മിനിറ്റ് വേവിക്കുക. ഈ സമയത്തു ഉപ്പു പാകം നോക്കുക. എന്നിട്ടു മുക്കാൽ വേവിച്ച ബസ്മതി അരിയും ചിക്കൻ മസാലയും ചേർക്കാം.
  • ഒരു സിൽവർ ഫോയിൽ കൊണ്ട് മൺചട്ടി മൂടി ഒരു പ്ലേറ്റ് മുകളിൽ വെച്ച് 20 മിനിറ്റ് ചെറിയ തീയിൽ  ദം  ചെയ്ത് എടുക്കുക.