മാമ്പഴ രുചിയിൽ വ്യത്യസ്തമായ മൂന്ന് മധുരക്കൂട്ട് തയാറാക്കിയാലോ? പാൽ ഖോയയാണ് കുൽഫി രുചിയിലെ പ്രധാന ചേരുവ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയാണിത്. നെയ്യ് - 2 ടേബിൾ സ്പൂൺ പാൽ - 1 1/2 കപ്പ്‌ പഞ്ചസാര - വളരെ കുറച്ച് പാൽ പൊടി - 100ഗ്രാം ഒരു പാനിൽ നെയ്യ് ചൂടാക്കുക. അതിലേക്ക് പാൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാമ്പഴ രുചിയിൽ വ്യത്യസ്തമായ മൂന്ന് മധുരക്കൂട്ട് തയാറാക്കിയാലോ? പാൽ ഖോയയാണ് കുൽഫി രുചിയിലെ പ്രധാന ചേരുവ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന രുചിയാണിത്.

  • നെയ്യ് - 2 ടേബിൾ സ്പൂൺ 
  • പാൽ - 1 1/2 കപ്പ്‌ 
  • പഞ്ചസാര - വളരെ കുറച്ച് 
  • പാൽ പൊടി - 100ഗ്രാം

ഒരു പാനിൽ നെയ്യ് ചൂടാക്കുക. അതിലേക്ക് പാൽ ചേർത്ത് തിളക്കുമ്പോൾ പഞ്ചസാര ചേർക്കുക. പഞ്ചസാര അലിയുന്ന വരെ ഇളക്കുക. അതിന് ശേഷം പാൽപ്പൊടി ചേർത്ത് ഇളക്കുക. പാൽ തിളച്ചു കുറുകി വരുന്നതു വരെ നന്നായി ഇളക്കുക. പാൽ കട്ടിയായി ഡ്രൈ ആവുമ്പോൾ അടുപ്പിൽ നിന്ന് വാങ്ങി വയ്ക്കാം. പാൽ ഖോയ റെഡി ആയി. 

ADVERTISEMENT

കുൽഫി മിക്സ്‌ തയാറാക്കാൻ 

  • പാൽ - 1 കപ്പ്‌ 
  • കണ്ടൻസ്ഡ് മിൽക്ക് - 3/4 കപ്പ്‌ 
  • ഏലയ്ക്ക പൊടിച്ചത് - 1/4 ടീ സ്പൂൺ 
  • പാൽ ഖോയ - 1 കപ്പ്‌ 
  • പിസ്താ, ബദാം - 1/4 കപ്പ്‌ 

പാൽ നന്നായി തിളപ്പിക്കുക. അതിലേക്ക് കണ്ടെൻസ്ഡ് മിൽക്ക് ചേർക്കുക. തിളച്ചു വരുമ്പോൾ ഏലക്കായ പൊടി ചേർക്കുക. ഒപ്പം പാൽ ഖോയ, ബദാം, പിസ്ത എല്ലാം ചേർത്ത് നന്നായി തിളപ്പിക്കുക. പാലിന്റെ നിറം മാറി തുടങ്ങി കുറുകി വരുമ്പോൾ വാങ്ങി വയ്ക്കുക.

രണ്ട് തരത്തിൽ മാംഗോ കുൽഫി തയാറാക്കാം

1. മാംഗോ കുൽഫി 

  • മംഗോ പൾപ്പ് (മാങ്ങാ മിക്സിയിൽ അരച്ചെടുത്തത് ) - 1കപ്പ്‌ 
  • കുൽഫി മിക്സ്‌ - 1 1/2 കപ്പ്‌ 
ADVERTISEMENT

ഇത് രണ്ടും കൂടി നന്നായി മിക്സ്‌ ചെയ്ത് ഐസ് മോൾഡിൽ നിറക്കുക. ഇല്ലെങ്കിൽ പേപ്പർ ഗ്ലാസിൽ നിറച്ച്, ഫോയിൽ പേപ്പർ കൊണ്ട് മൂടി ഫ്രീസറിൽ 8 മണിക്കൂർ വെക്കുക. 

2. മാംഗോ കുൽഫി 

വലിയൊരു മാങ്ങ എടുത്ത് അതിന്റെ ഞെട്ട് ഭാഗം റൗണ്ട് ഷേപ്പിൽ മുറിച്ചെടുക്കുക (ഇത് കളയരുത്). മാങ്ങ അണ്ടിയുടെ നാല് വശവും ഒരു കത്തി കൊണ്ട് കുത്തി കൊടുക്കുക. ശേഷം വിരലുകൾ കൊണ്ട് സൂക്ഷിച്ച് മാങ്ങ അണ്ടി പുറത്തെടുക്കുക. ഇതിലേക്ക് കുൽഫി മിക്സ്‌ ഒഴിച്ച് ഞെട്ട് ഭാഗം കൊണ്ട് അടച്ച് ഫ്രീസറിൽ 8 മണിക്കൂർ വെക്കുക. 8 മണിക്കൂറിനു ശേഷം മാങ്ങയുടെ തോൽ കളഞ്ഞ് റൗണ്ട് ഷേപ്പിൽ മുറിച്ചെടുക്കുക. 

മാംഗോ ഡിലൈറ്റ്

ADVERTISEMENT

1. ബദാം പിസ്താ പൊടിച്ചത് - 2 ടീ സ്പൂൺ
2. പാൽ ഖോയ - 2 ടീ സ്പൂൺ
3. കുൽഫി മിക്സ്‌ - 2 ടീ സ്പൂൺ
4. മംഗോ പൾപ്പ് - 1 ടീ സ്‌പൂൺ
5. സേമിയ (നനുത്തത്, പാക്കിസ്ഥാനി സേമിയ ) - നെയ്യിൽ വറുത്തെടുത്തത് - കുറച്ച് 

തയാറാക്കുന്ന വിധം

1 മുതൽ 4 വരെയുള്ളവ ഒരു ഗ്ലാസിൽ നിറക്കുക. ശേഷം സേമിയ അതിൽ കുത്തി നിർത്തുക. സേമിയ ഇതിനോടൊപ്പം മിക്സ്‌ ചെയ്ത് കഴിക്കുക