കഞ്ഞിവെള്ളം ചേർത്ത് ലെയർ പുഡിങ് തയാറാക്കാം !
പല ലെയറുകളിൽ തീർത്ത ഈ പുഡിങ് ഈസിയായി വീട്ടിൽ തയാറാക്കാം, ഈ പുഡിങിൽ കഞ്ഞിവെളളവും ചേർക്കുന്നുണ്ട്. രുചികരമായ ഈസി റെസിപ്പി എങ്ങനെയെന്നു നോക്കാം. ചേരുവകൾ : കഞ്ഞി വെള്ളം - 1 കപ്പ് പാൽ - 1 കപ്പ് അരിപ്പൊടി / കോൺഫ്ലോർ - 1 ടീസ്പൂൺ പഞ്ചസാര - 1/2 കപ്പ് വനില എസ്സൻസ് - 1/2 ടീസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് - 3

പല ലെയറുകളിൽ തീർത്ത ഈ പുഡിങ് ഈസിയായി വീട്ടിൽ തയാറാക്കാം, ഈ പുഡിങിൽ കഞ്ഞിവെളളവും ചേർക്കുന്നുണ്ട്. രുചികരമായ ഈസി റെസിപ്പി എങ്ങനെയെന്നു നോക്കാം.
ചേരുവകൾ :
- കഞ്ഞി വെള്ളം - 1 കപ്പ്
- പാൽ - 1 കപ്പ്
- അരിപ്പൊടി / കോൺഫ്ലോർ - 1 ടീസ്പൂൺ
- പഞ്ചസാര - 1/2 കപ്പ്
- വനില എസ്സൻസ് - 1/2 ടീസ്പൂൺ
- കണ്ടൻസ്ഡ് മിൽക്ക് - 3 ടീസ്പൂൺ
- പൈനാപ്പിൾ ഫ്ലേവർ -2 തുള്ളി
- പിസ്താ ഫ്ലേവർ -2 തുള്ളി
- സ്ട്രോബെറി ഫ്ലേവർ -2 തുള്ളി
- ചോക്ലേറ്റ് ഫ്ലേവർ -2 ടീസ്പൂൺ
- കിസ്മിസ്, അനാർ, കശുവണ്ടി, മാമ്പഴം കഷണങ്ങളാക്കിയത് – അലങ്കരിക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം :
- ഒരു പാനിൽ പാലും കഞ്ഞിവെള്ളവും അരിപ്പൊടി കുറച്ചു കഞ്ഞിവെള്ളത്തിൽ കലക്കിയതും (പകരം കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഉപയോഗിക്കാം) വനില എസ്സൻസും ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം സ്റ്റൗ ഓൺ ചെയ്യുക.
- നന്നായി കുറുക്കി എടുക്കുക, കുറുകിവന്നു തുടങ്ങുമ്പോൾ കണ്ടൻസ്ഡ് മിൽക്ക് അല്ലെങ്കിൽ പഞ്ചസാര ചേർത്ത് കുറുക്കി എടുക്കുക. തുടരെ ഇളക്കാം. ഒട്ടും കട്ട കെട്ടരുത്.
- ചൂട് കുറഞ്ഞശേഷം 4 പാത്രത്തിൽ ആക്കി ഓരോന്നിലും ഓരോ ഫ്ലേവർ ചെർത്ത് മിക്സ് ചെയ്ത് കിസ്മിസ്, അനാർ, കശുവണ്ടിപ്പരിപ്പ്, മാമ്പഴം കഷങ്ങളാക്കിയത് എന്നിവ ചേർത്ത് അലങ്കരിക്കാം.