നമുക്ക് ഭാവനയിൽ കാണാനാകാത്തത്ര ഭക്ഷ്യ വൈചിത്രമുള്ള രാജ്യമാണ് ചൈന. ഭക്ഷണത്തിലൂടെ സൗഹൃദങ്ങൾ പടുത്തുയർത്താൻ ശ്രമിക്കുന്നവരാണ് ചൈനക്കാർ, സൽക്കാരപ്രിയരും. എന്തായാലും ചൈനീസ് രുചികൾക്ക് കേരളത്തിൽ ധാരാളം ആരാധകരുണ്ടെന്നതാണ് സത്യം. രസികൻ ചൈനീസ് രുചിയിൽ ചിക്കൻ വീട്ടിൽ തന്നെ തയാറാക്കിയാലോ? ചേരുവകൾ എല്ലില്ലാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നമുക്ക് ഭാവനയിൽ കാണാനാകാത്തത്ര ഭക്ഷ്യ വൈചിത്രമുള്ള രാജ്യമാണ് ചൈന. ഭക്ഷണത്തിലൂടെ സൗഹൃദങ്ങൾ പടുത്തുയർത്താൻ ശ്രമിക്കുന്നവരാണ് ചൈനക്കാർ, സൽക്കാരപ്രിയരും. എന്തായാലും ചൈനീസ് രുചികൾക്ക് കേരളത്തിൽ ധാരാളം ആരാധകരുണ്ടെന്നതാണ് സത്യം. രസികൻ ചൈനീസ് രുചിയിൽ ചിക്കൻ വീട്ടിൽ തന്നെ തയാറാക്കിയാലോ?  

ചേരുവകൾ 

  • എല്ലില്ലാതെ ചിക്കൻ  -  250 ഗ്രാം
  • കോൺഫ്ളോർ  -  2 ടേബിൾ സ്പൂൺ
  • കാശ്മീരി മുളകുപൊടി   -  2 ടേബിൾ സ്പൂൺ
  • മഞ്ഞൾപ്പൊടി   -   1/2 ടീസ്പൂൺ
  • ബ്രഡ് പൊടിച്ചത്   -  1 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്  -  1 ടേബിൾ സ്പൂൺ
  • മുട്ട -    1 എണ്ണം 
  • നാരങ്ങാനീര്  -    1/2 ടീസ്പൂൺ
  • കുക്കിങ് ഓയിൽ -   200 മില്ലിലിറ്റർ
  • കാപ്സിക്കം   -  1 
  • സവാള   -   1
  • പച്ചമുളക്   -   1
  • സോയ സോസ്     -  1 ടീസ്പൂൺ
  • ടൊമാറ്റോ സോസ്  -  1 ടേബിൾ സ്പൂൺ
  • കോൺസ്റ്റാർച്ച്        -  1 ടീസ്പൂൺ
ADVERTISEMENT

തയാറാകുന്ന വിധം 

∙ ഒരു ബൗളിൽ ചിക്കൻ മാരിനേറ്റ് ചെയ്യാൻ കോൺഫ്ളോർ, കാശ്മീരി മുളകുപൊടി, മഞ്ഞൾപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ബ്രഡ് പൊടിച്ചത്, നാരങ്ങാനീര്, ഒരു മുട്ട, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിലേക് ബോൺലെസ് ചിക്കൻ കഴുകി വൃത്തിയാക്കി, നന്നായി യോജിപ്പിച്ച് 2 മണിക്കൂർ വയ്ക്കുക.

ADVERTISEMENT

∙ രണ്ടു മണിക്കൂറിനു ശേഷം  പാൻ ചൂടാക്കി മാരിനേറ്റ് ചെയ്ത ചിക്കൻ പൊരിച്ചെടുത്ത്, തണുക്കാൻ വയ്ക്കുക.

∙ ഒരു പാൻ ചൂടാക്കി, എണ്ണ ഒഴിച്ച്  പച്ചമുളക്, സവാള, കാപ്സിക്കം  എന്നിവ ചേർത്ത് ഇളക്കി കൊടുക്കുക. ഇതിലേക്ക് നേരത്തെ പൊരിച്ചു മാറ്റിയ ചിക്കൻ ചേർക്കുക. ഇതിലേക്ക് സോയ സോസ്, ടൊമാറ്റോ സോസ് ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി 2 മിനിറ്റ് വേവിച്ചെടുക്കാം .