പാലട പായസം കണിവെള്ളരി ചേർത്ത് തയാറാക്കിയിട്ടുണ്ടോ? രുചികരമായ ഈ പായസം പെട്ടെന്ന് തയാറാക്കിയെടുക്കാം. ചേരുവകൾ വെള്ളരിക്ക – അരക്കിലോ പാൽ – 3 ഗ്ലാസ് അരി പാലട – 3 ടേബിൾ സ്പൂൺ (2 കപ്പ് വെള്ളത്തിൽ വേവിച്ച് വെള്ളം ഊറ്റി പച്ച വെള്ളത്തിൽ ഇട്ട് തണുത്തതിന് ശേഷം വെള്ളം ഊറ്റി മാറ്റിവെക്കുക) പിസ്ത – 20 എണ്ണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലട പായസം കണിവെള്ളരി ചേർത്ത് തയാറാക്കിയിട്ടുണ്ടോ? രുചികരമായ ഈ പായസം പെട്ടെന്ന് തയാറാക്കിയെടുക്കാം.

ചേരുവകൾ

  • വെള്ളരിക്ക – അരക്കിലോ
  • പാൽ – 3 ഗ്ലാസ്
  • അരി പാലട – 3 ടേബിൾ സ്പൂൺ (2 കപ്പ് വെള്ളത്തിൽ വേവിച്ച് വെള്ളം ഊറ്റി പച്ച വെള്ളത്തിൽ ഇട്ട് തണുത്തതിന് ശേഷം വെള്ളം ഊറ്റി മാറ്റിവെക്കുക)
  • പിസ്ത  – 20 എണ്ണം തോടുകളഞ്ഞ് വെള്ളത്തിൽ കുതിർത്ത് വൃത്തിയാക്കി പാൽ ഒഴിച്ച് മിക്സിയിൽ അരച്ചെടുക്കുക.
  • നെയ്യ് – 2 ടേബിൾ സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

വെള്ളരിക്ക തൊലിയും അരിയും നീക്കി കഴുകി ഗ്രേറ്റ് ചെയ്ത് 2 ടേബിൾ സ്പൂൺ നെയ്യിൽ നന്നായി വഴറ്റുക. അതിലേക്ക് വേവിച്ചു വച്ച പാലട ചേർത്ത് നന്നായി ഇളക്കിയെടുക്കുക. ഒരു കപ്പ് പഞ്ചസാരയും ചേർത്ത് നന്നായി വരട്ടിയെടുക്കുക. അതിലേക്ക് കുറേശ്ശെ  പാൽ ചേർത്ത് വേവിക്കുക. പിസ്ത അരച്ചതും ചേർത്ത് കുറുകി വരുമ്പോൾ 2 ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് നന്നായി ഇളക്കി ഇറക്കി വയ്ക്കുക. പായസം റെഡി. തണുപ്പിച്ചോ ചൂടോടെയോ ഉപയോഗിക്കാം. (ഇതിൽ ഏലക്കാ ചേർത്താൽ പിസ്തയുടെ ടേസ്റ്റ് മാറും)

ADVERTISEMENT

Note - പിസ്തയ്ക്കു പകരം ബദാം അല്ലെങ്കിൽ കശുവണ്ടിപ്പരിപ്പ് അരച്ചു ചേർത്ത് ഉപയോഗിക്കാം.