പ്രഭാത ഭക്ഷണത്തിന് ഗോതമ്പ് ദോശയും തക്കാളി ഉള്ളി ചട്ണിയും
രുചികരവും ആരോഗ്യകരവുമായ പ്രഭാത ഭക്ഷണമാണിത്. ഗോതമ്പ് പൊടി മാത്രം ഉപയോഗിച്ച് ദോശ തയാറാക്കുമ്പോൾ ദോശക്കല്ലിൽ ഒട്ടിപിടിക്കാൻ സാധ്യതയുണ്ട് അതു കൊണ്ട് കുറച്ച് അരിപ്പൊടി കൂടി ഇതിൽ ചേർത്താണ് തയാറാക്കുന്നത്. ഈ ഗോതമ്പ് ദോശയ്ക്കൊപ്പം തക്കാളി ഉള്ളി ചട്ണിയാണ് സൂപ്പർ കോംപിനേഷൻ. മാവ് തലേദിവസം തയാറാക്കി വയ്ക്കേണ്ട

രുചികരവും ആരോഗ്യകരവുമായ പ്രഭാത ഭക്ഷണമാണിത്. ഗോതമ്പ് പൊടി മാത്രം ഉപയോഗിച്ച് ദോശ തയാറാക്കുമ്പോൾ ദോശക്കല്ലിൽ ഒട്ടിപിടിക്കാൻ സാധ്യതയുണ്ട് അതു കൊണ്ട് കുറച്ച് അരിപ്പൊടി കൂടി ഇതിൽ ചേർത്താണ് തയാറാക്കുന്നത്. ഈ ഗോതമ്പ് ദോശയ്ക്കൊപ്പം തക്കാളി ഉള്ളി ചട്ണിയാണ് സൂപ്പർ കോംപിനേഷൻ. മാവ് തലേദിവസം തയാറാക്കി വയ്ക്കേണ്ട ആവശ്യമില്ല.
ഗോതമ്പു ദോശ
- ഗോതമ്പു പൊടി – 1 കപ്പ്
- അരിപ്പൊടി – 1/4 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- മല്ലിയില
- പച്ചമുളക്
- ജീരകം
- ഉള്ളി
- കറിവേപ്പില
- വെള്ളം – 1 1/2 കപ്പ്
തയാറാക്കുന്ന വിധം
ചേരുവകൾ എല്ലാം കൂടി ഒരുമിച്ചു ചേർത്ത് കട്ടയില്ലാതെ കലക്കി ദോശ പാനിൽ ഒഴിച്ച് ദോശ ഉണ്ടാക്കി എടുക്കുക.
തക്കാളി ഉള്ളി ചമ്മന്തി
- തക്കാളി – 3
- സവാള – 1
- വെളുത്തുള്ളി – 1അല്ലി
- ഉപ്പ് – ആവശ്യത്തിന്
- കായപ്പൊടി – 1 നുള്ള്
- കടലപ്പരിപ്പ് – 1ടീ സ്പൂൺ
- മുളകുപൊടി – 1 ടീസ്പൂൺ
- എണ്ണ – ഒന്നര ടീസ്പൂൺ
തയാറാക്കുന്ന വിധം
- എണ്ണ ചൂടാക്കുക അതിൽ കടല പരിപ്പ് ചേർത്ത് മൂത്ത ശേഷം ഉള്ളിയും തക്കാളിയും ഉപ്പും ചേർക്കുക. ഇതിലേക്ക് മുളകുപൊടിയും ചേർക്കുക. തണുക്കുമ്പോൾ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക.
- ഇതിൽ കുറച്ചു കായപ്പൊടി ചേർത്ത് ചൂട് ദോശയോടൊപ്പം കഴിക്കാം.