പാലക്കാടൻ കറുമുറു ദോശ (അട ദോശ) കഴിച്ചിട്ടുണ്ടോ? അരച്ച ഉടനെ പെട്ടെന്ന് ചുട്ടെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ദോശയാണ്. അരി കുറച്ചും പരിപ്പ് കൂടുതലും ആയതുകൊണ്ട് ഒരു ഹെൽത്തി ദോശയാണ്. ചേരുവകൾ: പച്ചരി - 1 കപ്പ് പുഴുങ്ങലരി - 1/2കപ്പ് കടല പരിപ്പ് - 1/2കപ്പ് ഉഴുന്ന് - 1/2കപ്പ് തുവര പരിപ്പ് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാടൻ കറുമുറു ദോശ (അട ദോശ) കഴിച്ചിട്ടുണ്ടോ?  അരച്ച ഉടനെ പെട്ടെന്ന് ചുട്ടെടുക്കാൻ പറ്റുന്ന ഒരു അടിപൊളി ദോശയാണ്. അരി കുറച്ചും പരിപ്പ് കൂടുതലും ആയതുകൊണ്ട് ഒരു ഹെൽത്തി ദോശയാണ്.

ചേരുവകൾ:

  • പച്ചരി - 1 കപ്പ്
  • പുഴുങ്ങലരി - 1/2 കപ്പ്
  • കടല പരിപ്പ് - 1/2 കപ്പ്
  • ഉഴുന്ന് - 1/2 കപ്പ്
  • തുവര പരിപ്പ് - 1/2 കപ്പ്
  • മുതിര - 1/2 കപ്പ്
  • വറ്റൽമുളക് - 6-8 എണ്ണം
  • കുരുമുളക് - 2 ടീസ്പൂൺ
  • ജീരകം - 2 ടീസ്പൂൺ
  • ഉപ്പ് 
  • കായം 
  • കറിവേപ്പില
  • ചുവന്നുള്ളി - 2
  • വെള്ളം 
ADVERTISEMENT

 തയാറാക്കുന്ന വിധം

• പച്ചരിയും പുഴുങ്ങലരിയും ഒരുമിച്ച് കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.

ADVERTISEMENT

• കടല പരിപ്പ്, ഉഴുന്ന്, തുവരപ്പരിപ്പ് മുതിര ഒരുമിച്ച് കഴുകി 3 മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക.

• ജീരകം കുരുമുളക് വറ്റൽമുളകും കുറച്ചു വെള്ളത്തിൽ കുതിർത്ത് വയ്ക്കുക.

ADVERTISEMENT

• മൂന്നു മണിക്കൂറിനു ശേഷം കുതിർത്തുവച്ച അരി നല്ലപോലെ അരച്ച് മാറ്റിവയ്ക്കുക.

• കുതിർത്ത് വെച്ച പരിപ്പ്, ജീരകം ,കുരുമുളക്, വറ്റൽമുളക് എന്നിവ ചേർത്ത് അരച്ച് അതിലേക്ക് ചുവന്നുള്ളിയും കറിവേപ്പിലയും കായവും ചേർത്ത് ഒന്നുകൂടി അരച്ചു ചേർക്കുക.

• പാകത്തിന് ഉപ്പും ചേർത്ത് ഇളക്കി ദോശ ചുട്ടെടുക്കാം. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT