രുചിയോടെ പത്തനംതിട്ട സ്റ്റൈൽ ചിക്കൻ ബിരിയാണി
കേരളത്തിൽ തന്നെ ബിരിയാണി തദ്ദേശിയമായി ചേരിതിരിഞ്ഞു നിൽക്കുന്നു. ഏറ്റവും മുന്നിലുള്ളത് മലബാറി ബിരിയാണി തന്നെ. രുചിക്കൊട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്നൊരു പത്തനംതിട്ട സ്റ്റൈലിൽ ചിക്കൻ ബിരിയാണി രുചിക്കൂട്ട് പരിചയപ്പെടാം. രുചികരമായി തയാറാക്കിയ ചിക്കൻ മസാലാണ് ഈ ബിരിയാണിയുടെ രുചി കൂട്ടൂന്നത്.. ചേരുവകൾ ബിരിയാണി ചോറിന്
കേരളത്തിൽ തന്നെ ബിരിയാണി തദ്ദേശിയമായി ചേരിതിരിഞ്ഞു നിൽക്കുന്നു. ഏറ്റവും മുന്നിലുള്ളത് മലബാറി ബിരിയാണി തന്നെ. രുചിക്കൊട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്നൊരു പത്തനംതിട്ട സ്റ്റൈലിൽ ചിക്കൻ ബിരിയാണി രുചിക്കൂട്ട് പരിചയപ്പെടാം. രുചികരമായി തയാറാക്കിയ ചിക്കൻ മസാലാണ് ഈ ബിരിയാണിയുടെ രുചി കൂട്ടൂന്നത്.. ചേരുവകൾ ബിരിയാണി ചോറിന്
കേരളത്തിൽ തന്നെ ബിരിയാണി തദ്ദേശിയമായി ചേരിതിരിഞ്ഞു നിൽക്കുന്നു. ഏറ്റവും മുന്നിലുള്ളത് മലബാറി ബിരിയാണി തന്നെ. രുചിക്കൊട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്നൊരു പത്തനംതിട്ട സ്റ്റൈലിൽ ചിക്കൻ ബിരിയാണി രുചിക്കൂട്ട് പരിചയപ്പെടാം. രുചികരമായി തയാറാക്കിയ ചിക്കൻ മസാലാണ് ഈ ബിരിയാണിയുടെ രുചി കൂട്ടൂന്നത്.. ചേരുവകൾ ബിരിയാണി ചോറിന്
കേരളത്തിൽ തന്നെ ബിരിയാണി തദ്ദേശിയമായി ചേരിതിരിഞ്ഞു നിൽക്കുന്നു. ഏറ്റവും മുന്നിലുള്ളത് മലബാറി ബിരിയാണി തന്നെ. രുചിക്കൊട്ടും പിന്നിലല്ലെന്ന് തെളിയിക്കുന്നൊരു പത്തനംതിട്ട സ്റ്റൈലിൽ ചിക്കൻ ബിരിയാണി രുചിക്കൂട്ട് പരിചയപ്പെടാം. രുചികരമായി തയാറാക്കിയ ചിക്കൻ മസാലാണ് ഈ ബിരിയാണിയുടെ രുചി കൂട്ടൂന്നത്.
ചേരുവകൾ
ബിരിയാണി ചോറിന്
- ബസ്മതി അരി - 4 കപ്പ്
- ഗ്രാമ്പൂ - 6 എണ്ണം
- പട്ട - 1 വലുത്
- ഏലക്കായ - 4 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- വെള്ളം - ആവശ്യത്തിന്
ബിരിയാണി മസാല
- പട്ട - 1 വലുത്
- ഗ്രാമ്പൂ -12 എണ്ണം
- ഏലക്കായ - 6 എണ്ണം
- കുരുമുളക് - 1/2 ടേബിൾ സ്പൂൺ
- ജാതിക്ക - 1/4 ഭാഗം
- തക്കോലം -2 എണ്ണം
- ശീമജീരകം -1/2 ടേബിൾ സ്പൂൺ
- പെരിഞ്ചീരകം-1 ടേബിൾ സ്പൂൺ
- ജീരകം -1/2 ടേബിൾ സ്പൂൺ
- വറ്റൽ മുളക് -3 എണ്ണം
വറുക്കാൻ
- ഉണക്കമുന്തിരിങ്ങ -15 എണ്ണം
- അണ്ടിപ്പരിപ്പ് -15 എണ്ണം
- സവാള - 2 എണ്ണം
- എണ്ണ/ ഡാൽഡ - 4 ടേബിൾ സ്പൂൺ
ചിക്കൻ കറി
- ചിക്കൻ - 1 കിലോ
- സവാള - 5 എണ്ണം
- വെളുത്തുള്ളി - 20 അല്ലി
- ഇഞ്ചി - വലുത്
- പച്ചമുളക് - 5 എണ്ണം
- തക്കാളി -2 എണ്ണം
- തൈര് -3 ടേബിൾ സ്പൂൺ
- നാരങ്ങാനീര് -1 ടേബിൾ സ്പൂൺ
- മല്ലിയില - ഒരുപിടി
- പുതിനയില -2 ടേബിൾ സ്പൂൺ
- സവാള വറുത്തത് - ഒരുപിടി
- മഞ്ഞൾപ്പൊടി - 1/2 ടേബിൾ സ്പൂൺ
- ബിരിയാണി മസാല -2 ടേബിൾ സ്പൂൺ
- തേങ്ങ -3 ടേബിൾ സ്പൂൺ
- അണ്ടിപ്പരിപ്പ് -3 എണ്ണം
- ഉപ്പ് - ആവശ്യത്തിന്
- നെയ്യ് - 1 ടേബിൾ സ്പൂൺ
- എണ്ണ/ ഡാൽഡ - 2 ടേബിൾ സ്പൂൺ
ദം ചെയ്യാൻ
- സവാള വറുത്തത് - ഒരുപിടി
- അണ്ടിപരിപ്പ് വറുത്തത് -15 എണ്ണം
- ഉണക്കമുന്തിരി വറുത്തത് -15 എണ്ണം
- മല്ലിയില - ഒരുപിടി
- പുതിനയില - കുറച്ച്
- നെയ്യ് -1/2 ടേബിൾസ്പൂൺ
- പശുവിൻ പാൽ - 5 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി -1/4 ടേബിൾ സ്പൂൺ
- റോസ് വാട്ടർ – ആവശ്യമെങ്കിൽ
തയാറാക്കുന്ന വിധം
അരി കഴുകിയെടുത്ത് അരമണിക്കൂർ കുതിർക്കാൻ വയ്ക്കുക. ബിരിയാണി മസാലയ്ക്ക് എടുത്തു വച്ചിരിക്കുന്ന കൂട്ട് വറുത്തതിനു ശേഷം നന്നായി പൊടിച്ചെടുക്കുക. ഒരു പാത്രമെടുത്ത് അതിലേക്ക് നാല് ടേബിൾ സ്പൂൺ ഡാൽഡ അല്ലെങ്കിൽ റിഫൈൻഡ് ഓയിൽ ഒഴിച്ചു കൊടുക്കാം. മുന്തിരിങ്ങ അണ്ടിപ്പരിപ്പ് സവാള എന്നിവ വറുത്തെടുക്കുക.
കുതിർത്തുവച്ച അരി വെള്ളം വാലാൻ വയ്ക്കുക. ഒരു കലത്തിൽ വെള്ളം തിളപ്പിക്കുക. എടുത്തു വച്ചിരിക്കുന്ന കൂട്ട് ഇട്ടു കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. തിളച്ചതിനുശേഷം അരി ഇട്ടുകൊടുക്കാം. അരി വെന്തതിനു ശേഷം വെള്ളം ഊറ്റിക്കളഞ്ഞു ആവി പോകാൻ തുറന്നു വയ്ക്കുക.
ഒരു പാത്രത്തിൽ എണ്ണയും നെയ്യും ചൂടാക്കാൻ വയ്ക്കുക. സവാള ഇട്ടു വഴറ്റുക. വെളുത്തുള്ളി ഇഞ്ചി പച്ചമുളക് എന്നിവ ചതച്ച് ചേർത്തു കൊടുക്കാം. പച്ചമണം പോയതിനുശേഷം വൃത്തിയായി കഴുകിവെച്ച ചിക്കൻ ചേർത്തുകൊടുക്കാം. തീ കൂട്ടിവെച്ച് അഞ്ചുമിനിറ്റ് ഇളക്കിക്കൊണ്ടിരിക്കുക. ആവശ്യത്തിനു ഉപ്പ് ചേർത്തുകൊടുക്കാം. മഞ്ഞൾപ്പൊടിയും രണ്ട് ടേബിൾസ്പൂൺ ബിരിയാണി മസാലയും ഇട്ടതിനുശേഷം മൂപ്പിച്ചെടുക്കുക. ഇനി തക്കാളി ചേർത്തു കൊടുക്കാം. തക്കാളി ഉടഞ്ഞു വന്നശേഷം തൈര് നാരങ്ങനീര് എന്നിവ ചേർത്ത് നന്നായി ഇളക്കുക. മല്ലിയില പുതിനയില സവാള വറുത്തത് എന്നിവ ചേർത്ത് 5 മിനിറ്റ് വേവിച്ചെടുക്കാം. തേങ്ങായും അണ്ടിപ്പരിപ്പും കുറച്ച് ചൂടുവെള്ളത്തിൽ അരച്ച് പേസ്റ്റാക്കി ചേർത്തു കൊടുക്കാം. 3 മിനിറ്റ് വേവിച്ചതിനുശേഷം അര ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് തീ ഓഫ് ചെയ്യാം.
ചുവട് കട്ടിയുള്ള ഒരു പാത്രം ചൂടാക്കാൻ വയ്ക്കുക. പാലും മഞ്ഞൾപ്പൊടിയും നന്നായി മിക്സ് ചെയ്തു എടുക്കുക. ഒരു പാത്രമെടുത്ത് അല്പം നെയ്യ് തടവി കൊടുക്കുക. അൽപ്പം ചോറ് ഇതിലേക്ക് നിരത്തി കൊടുക്കുക. അതിന്റെ മുകളിൽ അൽപം ചിക്കൻകറി ഇട്ടു കൊടുക്കുക. വീണ്ടും കുറച്ച് ചോറ് ചേർക്കുക. ഇതിനു മുകളിൽ മല്ലിയില പുതിനയില വറുത്തു വച്ചതും പാലിന്റെ മിക്സും ചേർത്തുകൊടുക്കാം. ഇതുപോലെ ലെയർ ആക്കാം. അര ടേബിൾസ്പൂൺ നെയ്യ് ചേർത്തു കൊടുക്കാം ആവശ്യമെങ്കിൽ റോസ് വാട്ടർ ഒഴിച്ചു കൊടുക്കാം. അടച്ചു വെച്ച് 10 മിനിറ്റ് ദം ചെയ്തെടുക്കാം. സ്വാദിഷ്ടമായ പത്തനംതിട്ട ചിക്കൻ ബിരിയാണി റെഡി.