കൊതിയൂറും ബട്ടർചിക്കൻ ബിരിയാണി
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ബിരിയാണി എത്തിച്ചത് മുഗൾ രാജവംശമായിരുന്നു. മുഗൾ യുഗം കഴിഞ്ഞെങ്കിലും അവർ കൊണ്ടുവന്ന ബിരിയാണി പേരും പെരുമയോടും കൂടി ഇവിടെ അധികാരം നിലനിർത്തി ഇന്ത്യ മുഴുവൻ കീഴടക്കിയിരിക്കുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ ബിരിയാണി ഇന്ത്യയിലെ പലസ്ഥലങ്ങളിലും അവിടുത്തെ രുചിയുമായി ചേർന്ന് പല
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ബിരിയാണി എത്തിച്ചത് മുഗൾ രാജവംശമായിരുന്നു. മുഗൾ യുഗം കഴിഞ്ഞെങ്കിലും അവർ കൊണ്ടുവന്ന ബിരിയാണി പേരും പെരുമയോടും കൂടി ഇവിടെ അധികാരം നിലനിർത്തി ഇന്ത്യ മുഴുവൻ കീഴടക്കിയിരിക്കുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ ബിരിയാണി ഇന്ത്യയിലെ പലസ്ഥലങ്ങളിലും അവിടുത്തെ രുചിയുമായി ചേർന്ന് പല
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ബിരിയാണി എത്തിച്ചത് മുഗൾ രാജവംശമായിരുന്നു. മുഗൾ യുഗം കഴിഞ്ഞെങ്കിലും അവർ കൊണ്ടുവന്ന ബിരിയാണി പേരും പെരുമയോടും കൂടി ഇവിടെ അധികാരം നിലനിർത്തി ഇന്ത്യ മുഴുവൻ കീഴടക്കിയിരിക്കുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ ബിരിയാണി ഇന്ത്യയിലെ പലസ്ഥലങ്ങളിലും അവിടുത്തെ രുചിയുമായി ചേർന്ന് പല
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ബിരിയാണി എത്തിച്ചത് മുഗൾ രാജവംശമായിരുന്നു. മുഗൾ യുഗം കഴിഞ്ഞെങ്കിലും അവർ കൊണ്ടുവന്ന ബിരിയാണി പേരും പെരുമയോടും കൂടി ഇവിടെ അധികാരം നിലനിർത്തി ഇന്ത്യ മുഴുവൻ കീഴടക്കിയിരിക്കുന്നു. കാലങ്ങൾ കഴിഞ്ഞപ്പോൾ ബിരിയാണി ഇന്ത്യയിലെ പലസ്ഥലങ്ങളിലും അവിടുത്തെ രുചിയുമായി ചേർന്ന് പല ട്രന്റുകൾക്കും രൂപംകൊടുത്തു. അങ്ങനെ നമ്മുടെ തലശ്ശേരി ബിരിയാണിയും ഹൈദരാബാദി ബിരിയാണിയും തലപ്പാക്കട്ടി ബിരിയാണിയും ജനമനസുകൾ കീഴടക്കാൻ ഉതുകുന്നവയായിരുന്നു. ഇങ്ങനെയാണെങ്കിലും ബിരിയാണിയിൽ പുതുമതേടിയുള്ള യാത്ര നമ്മൾ ഇന്നും തുടർന്ന് കൊണ്ടേ ഇരിക്കുന്നു.
ഇവിടെ പരിചയപ്പെടുത്തുന്നത് ബട്ടർചിക്കൻ ബിരിയാണി ആണ്. ബട്ടർ ചിക്കൻ അടിസ്ഥാനമായി തയാറാക്കിയ ദം ബിരിയാണിയാണിത്. വ്യത്യസ്ത പാചക പാരമ്പര്യങ്ങൾ സമന്വയിപ്പിക്കുന്ന ഒരു ഫ്യൂഷൻ പാചകമാണിത്. നാവിൽ കൊതിയൂറിപ്പിക്കുന്ന മറ്റു ബിരിയാണികളോട് പടപൊരുതാൻ തക്ക ശേഷിയുള്ള ഈ ബിരിയാണി ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ :
ബട്ടർചിക്കൻ ചേരുവകൾ:
.ചിക്കൻ ഫ്രൈ ചെയ്യാൻ ആവശ്യമായത്
- ചിക്കൻ(എല്ല് ഇല്ലാത്തത്) -½ കിലോ
- ഉപ്പ് - ½ ടീസ്പൂൺ
- നാരങ്ങാ നീര്- 1 ടേബിൾസ്പൂൺ
- മുളകുപൊടി - 2 ടീസ്പൂൺ
- മഞ്ഞൾപ്പൊടി-½ ടീസ്പൂൺ
- ഗരം മസാല - 1 ടീസ്പൂൺ
- തൈര്- ¼ കപ്പ്
- (ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക്) പേസ്റ്റ് - 1ടീസ്പൂൺ
ബട്ടർ ചിക്കൻ മസാലയ്ക്ക് ആവശ്യമായവ
- സവാള - 2 എണ്ണം
- തക്കാളി- 1 എണ്ണം
- ബട്ടർ/ റിഫൈൻഡ് ഓയിൽ - 1 ടേബിൾസ്പൂൺ
- (പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി) പേസ്റ്റ് - 2 ടീസ്പൂൺ
- ജാതിപത്രി- 1
- കറുകപ്പട്ട- 1ഇഞ്ച് നീളത്തിൽ ഒരെണ്ണം
- കറുകഇല- 2 എണ്ണം
- ഏലക്ക-2 എണ്ണം
- ഗ്രാമ്പു - 4 എണ്ണം
- പെരുംജീരകം- ½ ടീസ്പൂൺ
- മഞ്ഞൾപ്പൊടി- ½ ടീസ്പൂൺ
- മുളകുപൊടി- 1 ടേബിൾസ്പൂൺ
- മല്ലിപ്പൊടി - ഒന്നര ടേബിൾ സ്പൂൺ
- ഗരംമസാലപ്പൊടി- 1 ടിസ്പൂൺ
- വെള്ളം - ½ കപ്പ്
- ഫ്രഷ്ക്രീം- 2 ടേബിൾസ്പൂൺ
- ബിരിയാണി റൈസ് ചേരുവകൾ:
- ബിരിയാണി അരി - ½ കിലോഗ്രാം
- വെള്ളം - പാകം ചെയ്യാൻ ആവശ്യത്തിന്
- നെയ്യ് - 1 ടേബിൾസ്പൂൺ
- ജാതിപത്രി- 1
- കറുകപ്പട്ട- 1ഇഞ്ച് നീളത്തിൽ ഒരെണ്ണം
- കറുകഇല- 2 എണ്ണം
- ഏലക്ക-2 എണ്ണം
- ഗ്രാമ്പു - 4 എണ്ണം
- പെരുംജീരകം- ½ ടീസ്പൂൺ
- ഉപ്പ്- ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
- ബസ്മതി അരി കഴുകി വൃത്തിയാക്കി, ചെറിയ ചൂട് വെള്ളത്തിൽ അര മണിക്കൂർ കുതിർത്തു വയ്ക്കുക.
- ചിക്കൻ കഴുകി വൃത്തിയാക്കി ഒന്നാമത്തെ ചേരുവകൾ എല്ലാം ചേർത്ത് ഇളക്കി അരമണിക്കൂർ വയ്ക്കുക.
- കുതിർന്ന അരി വെള്ള വാർന്നു കളഞ്ഞു എടുക്കുക, ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാവുമ്പോൾ ബാക്കി സ്‌പൈസസ് എല്ലാം ചേർക്കുക, അതിലേക്കു അരിയും ചേർത്തു പാകം ചെയ്തുഎടുക്കുക.
- മസാല പുരട്ടി വച്ച ചിക്കൻ ഏതെങ്കിലും റിഫൈൻഡ് ഓയിലിൽ വറുത്തു എടുക്കുക, അതിനുശേഷം ഫ്രൈ ചെയ്യാനെടുത്ത പാത്രത്തിൽ തന്നെ കുറച്ചു ബട്ടർ ചേർത്ത്, സവാളയും മറ്റുചേരുവകളും ചേർത്ത് വഴറ്റുക.
- സവാള നന്നായി വഴറ്റിയശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ,മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർത്തിളക്കുക, അതിലേക്കു ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് വഴറ്റുക, അതിനു ശേഷം ചിക്കൻ കഷണങ്ങൾ ചേർക്കാവുന്നതാണ്.
- അതിലേക്കു കുറച്ചു വെള്ളം ഒഴിച്ച് തിളപ്പിക്കുക, നന്നായി കുറുകി വരുമ്പോൾ ഒരു സ്പൂൺ ഉണങ്ങിയ ഉലുവയില ചേർത്ത് കൊടുക്കുക, രണ്ടു സ്പൂൺ ഫ്രഷ് ക്രീം ചേർത്തിളക്കി തീ ഓഫ് ചെയ്യുക, ഒടുവിൽ ചെറുതായി അരിഞ്ഞെടുത്ത മല്ലിയില ചേർത്തിളക്കുക.
- ചുവടുകട്ടിയുള്ള പാത്രത്തിൽ ചോറ് വേവിച്ചതും ബട്ടർ ചിക്കൻ മസാലയും ഇടവിട്ടു അടുക്കുകളായി ഇടുക, ഓരോ അടുക്കിലും ചെറുതായി അരിഞ്ഞെടുത്ത മല്ലിയിലയും പുതിനയിലയും ചേർത്തു കൊടുക്കുക, ആവി പുറത്തു പോകാതെ അടച്ചുവച്ചു, 15 മിനിട്ടു ചെറിയ തീയിൽ ദം ചെയ്യുക.
- നെയ്യിൽ വറുത്തെടുത്ത സവാള, അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, ഇവകൊണ്ട് അലങ്കരിച്ചു വിളമ്പാവുന്നതാണ്, സ്വാദിഷ്ടമായ ബട്ടർ ചിക്കൻ ബിരിയാണി റെഡി.