പാക്കിസ്ഥാൻ ധാബകളിൽ കിട്ടുന്ന കടായി ചിക്കൻ കഴിച്ചിട്ടുണ്ടോ.... ഇത്രയും ടേസ്റ്റി ആയ വേറൊരു കറി ഉണ്ടാകില്ല... കഴിക്കാത്തവർക് വീട്ടിൽ തന്നെ കിടിലൻ രുചിയിൽ കടായി ചിക്കൻ ഉണ്ടാക്കി എടുക്കാം... വളരെ ടേസ്റ്റിയായ ഈ കറി എല്ലാത്തിനും വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും. ചേരുവകൾ ചിക്കൻ -അരക്കിലോ സവാള - 2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാക്കിസ്ഥാൻ ധാബകളിൽ കിട്ടുന്ന കടായി ചിക്കൻ കഴിച്ചിട്ടുണ്ടോ.... ഇത്രയും ടേസ്റ്റി ആയ വേറൊരു കറി ഉണ്ടാകില്ല... കഴിക്കാത്തവർക് വീട്ടിൽ തന്നെ കിടിലൻ രുചിയിൽ കടായി ചിക്കൻ  ഉണ്ടാക്കി എടുക്കാം... വളരെ ടേസ്റ്റിയായ ഈ  കറി എല്ലാത്തിനും വളരെ നല്ല കോമ്പിനേഷൻ ആയിരിക്കും.

ചേരുവകൾ

  • ചിക്കൻ -അരക്കിലോ
  • സവാള - 2 (വലുത്)
  • തക്കാളി - 2
  • പച്ചമുളക് -2
  • ഇഞ്ചി -മീഡിയം 
  • ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് -1 ടേബിൾസ്പൂൺ
  • തൈര് -2 ടേബിൾസ്പൂൺ
  • കസൂരിമേത്തി -2 ടേബിൾസ്പൂൺ
  • കുരുമുളക്പൊടി -1/2 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില -1/2 കപ്പ്‌ 
  • മല്ലിപ്പൊടി -1/2 ടീസ്പൂൺ
  • ചുവന്ന ഉണക്കമുളക് ചതച്ചത് -1ടേബിൾസ്പൂൺ
  • ചെറിയ ജീരകം -2 ടേബിൾസ്പൂൺ
  • മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
  • ഓയിൽ -5 ടേബിൾസ്പൂൺ
  • വെള്ളം -2 ടേബിൾസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ചൂടായ ഒരു പാനിലേക്ക് 5 ടേബിൾസ്പൂൺ ഓയിൽ ഒഴിച്ചുകൊടുക്കുക. അതിലേക്ക് എടുത്തു വെച്ച ചിക്കൻ കഷ്ണങ്ങൾ (മസാലപുരട്ടാതെ) ഇട്ടുകൊടുക്കുക. ചിക്കൻ ബ്രൗൺ നിറം ആവുന്നത് വരെ ചെറിയ തീയിലിട്ടു വേവിക്കുക. ചിക്കന്റെ രണ്ടു ഭാഗവും  ബ്രൗൺ നിറമായാൽ എണ്ണയിൽ നിന്നും മാറ്റിയെടുക്കുക.

ADVERTISEMENT

ഇനി ആ ഓയിലിൽ തന്നെ സവാള വഴറ്റി എടുക്കാം. ഇതിലേക്ക് ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ചേർക്കണം. നന്നായി വഴന്നു വന്നാൽ എടുത്തു വെച്ച കുരുമുളകുപൊടി, ഉണക്കമുളക് ചതച്ചത്, ഉപ്പ്, ചെറിയജീരകം, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക. മസാലയുടെ പച്ചമണം മാറുമ്പോൾ അതിലേക്ക് അരിഞ്ഞു വെച്ച തക്കാളി ഇട്ട് കൊടുക്കുക 2 ടേബിൾസ്പൂൺ വെള്ളവും ഒഴിച്ചു കൊടുക്കുക നല്ലവണ്ണം യോജിപ്പിച്ചതിന് ശേഷം അടച്ചു വെച്ച് 2 മിനിറ്റ് തക്കാളി വേവിച്ചെടുക്കാം.

2 മിനിറ്റിനു ശേഷം പൊരിച്ചു വെച്ച ചിക്കൻ ഇതിലേക്ക് ഇട്ടുകൊടുക്കാം ഇനി 2 ടേബിൾസ്പൂൺ പുളിപ്പില്ലാത്ത തൈര് ഇട്ടുകൊടുത്ത നന്നായി യോജിപ്പിക്കുക. 2 മിനിറ്റ് ചെറിയ തീയിൽ വേവിക്കാം.

ADVERTISEMENT

ഇനി അതിലേക് നീളത്തിൽ അരിഞ്ഞ ഇഞ്ചിയും വട്ടത്തിൽ അറിഞ്ഞ പച്ചമുളകും മല്ലിയിലയും കസൂരിമേത്തിയും ഇട്ട് കൊടുത്തു യോജിപ്പിക്കുക 2 സെക്കന്റ്‌ യോജിപ്പിച്ചതിന് ശേഷം തീ ഓഫ്‌ ചെയ്ത് കഴിക്കാം