ബീറ്റ്റൂട്ട് അച്ചാറുണ്ടെങ്കിൽ വേറൊരു കറിയും വേണ്ട
ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കി വെച്ചാൽ കുറച്ചു ദിവസം മറ്റു കൂട്ടാൻ ഇല്ലെങ്കിലും അച്ചാറും കൂട്ടി ചോറ് കഴിക്കാം.ജോലിക്ക് പോകുന്നവർക്കും സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഓക്കേ കൊണ്ട് പോയി കഴിക്കാൻ പറ്റിയ നല്ല ഒരു റെസിപ്പി ആണ് . ചേരുവകൾ ബീറ്റ്റൂട്ട് - 2 എണ്ണം പുളി - ഒരു ചെറിയ ഉരുള (വെള്ളത്തിൽ

ബീറ്റ്റൂട്ട് അച്ചാർ ഉണ്ടാക്കി വെച്ചാൽ കുറച്ചു ദിവസം മറ്റു കൂട്ടാൻ ഇല്ലെങ്കിലും അച്ചാറും കൂട്ടി ചോറ് കഴിക്കാം.ജോലിക്ക് പോകുന്നവർക്കും സ്കൂളിൽ പോകുന്ന കുട്ടികൾക്കും ഓക്കേ കൊണ്ട് പോയി കഴിക്കാൻ പറ്റിയ നല്ല ഒരു റെസിപ്പി ആണ് .
ചേരുവകൾ
- ബീറ്റ്റൂട്ട് - 2 എണ്ണം
- പുളി - ഒരു ചെറിയ ഉരുള (വെള്ളത്തിൽ ഇട്ടത്)
- പച്ചമുളക് - 2 എണ്ണം
- കറിവേപ്പില
- ഇഞ്ചി - ഒരു ചെറിയ കഷ്ണം അരിഞ്ഞത്
- വെളുത്തുള്ളി - 7 അല്ലി ചെറുതായി അരിഞ്ഞത്
- മുളകുപൊടി - 1 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- കടുക് - 1 ടീസ്പൂൺ
- കായപ്പൊടി - 1/2 ടീസ്പൂൺ
- ഉലുവപ്പൊടി - 1/2 ടീസ്പൂൺ
- വിനാഗിരി - 1 ടേബിൾസ്പൂൺ
- എണ്ണ - 3 ടേബിൾസ്പൂൺ
- ഉപ്പ് - ആവിശ്യത്തിന്
തയാറാക്കുന്ന വിധം
ബീറ്റ്റൂട്ട് കഴുകി തൊലി കളഞ്ഞു ചെറുതായി അരിഞ്ഞെടുക്കണം. ഇത് ആവിയിൽ പകുതി വേവിച്ചെടുക്കണം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ടു പൊട്ടുമ്പോൾ ഇതിലേക്ക് പച്ചമുളകും കറിവേപ്പിലയും ഇഞ്ചിയും വെളുത്തുള്ളിയും വഴറ്റി എടുക്കണം. ഇത് ഒരു ബ്രൗൺ കളർ ആകുമ്പോൾ ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും കായപ്പൊടിയും ഉലുവാപ്പൊടിയും ഇട്ട് പച്ചമണം മാറുന്നത് വരെ ഇളക്കി കൊടുക്കണം. ഇനി ഇതിലേക്ക് പുളി വെള്ളം ഒഴിച്ച് കൊടുക്കാം. ഇതിൽ ഉപ്പ് ഇട്ട് ഒന്ന് തിളപ്പിക്കാം. ഇത് തിളച്ച ശേഷം വേവിച്ച ബീറ്റ്റൂട്ട് ഇട്ട് ഒന്ന് ഇളക്കി വിനാഗിരി ഒഴിച്ചു ഒന്ന് ചൂടാക്കി വാങ്ങാം.