പ്രഭാത ഭക്ഷണം കളർഫുള്ളാക്കാം, മൂന്ന് നിറത്തിലുള്ള ദോശരുചികൾ
ദോശ കഴിക്കാത്തവർ പോലും കഴിച്ചു പോകുന്ന പല നിറങ്ങളിലുള്ള ഹെൽത്തി ദോശ. ചേരുവകൾ പച്ചരി - 2 കപ്പ് ഉഴുന്ന് - 1/2 കപ്പ് ഉലുവ - 1/2 ടീസ്പൂൺ ചോറ് - 1/2 കപ്പ് കാപ്സിക്കം - 1 എണ്ണം കാരറ്റ് - 1 എണ്ണം ബീറ്റ്റൂട്ട് - ഒരെണ്ണത്തിന്റെ പകുതി തയാറാക്കുന്ന വിധം പച്ചരിയും ഉഴുന്നും കുതിരാൻ വേണ്ടി 4 മണിക്കൂർ

ദോശ കഴിക്കാത്തവർ പോലും കഴിച്ചു പോകുന്ന പല നിറങ്ങളിലുള്ള ഹെൽത്തി ദോശ.
ചേരുവകൾ
- പച്ചരി - 2 കപ്പ്
- ഉഴുന്ന് - 1/2 കപ്പ്
- ഉലുവ - 1/2 ടീസ്പൂൺ
- ചോറ് - 1/2 കപ്പ് കാപ്സിക്കം - 1 എണ്ണം
- കാരറ്റ് - 1 എണ്ണം
- ബീറ്റ്റൂട്ട് - ഒരെണ്ണത്തിന്റെ പകുതി
തയാറാക്കുന്ന വിധം
- പച്ചരിയും ഉഴുന്നും കുതിരാൻ വേണ്ടി 4 മണിക്കൂർ വെള്ളം ഒഴിച്ചു വെക്കാം. ഉഴുന്നിന്റെ കൂടെ ഉലുവ കൂടി വെള്ളത്തിൽ ഇട്ടു വെക്കാം. 4 മണിക്കൂറിനു ശേഷം അരിയും ഉഴുന്നും കഴുകി അരച്ച് എടുക്കണം. ആദ്യം ഉഴുന്നു അരയ്ക്കണം പിന്നെ അരി അരയ്ക്കുബോൾ അതിന്റെ കൂടെ ചോറും ചേർത്ത് അരച്ച് എടുക്കണം. മാവ് ഒരുമിച്ചു ഇളക്കി 8 മണിക്കൂർ പുളിക്കാൻ വയ്ക്കാം.
- 8 മണിക്കൂറിനു ശേഷം മാവിൽ ഉപ്പിട്ടു ഇളക്കി വയ്ക്കാം. ഇനി കാപ്സിക്കം ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ ഇട്ടു അരച്ചു എടുക്കണം.ഒരു ബൗളിൽ കുറച്ചു മാവു എടുത്തു അതിൽ കാപ്സിക്കം അരച്ചതു ഒഴിച്ചു ഇളക്കി പാനിൽ ഒരു തവി മാവ് ഒഴിച്ചു പരത്തി ഒരു വശം വേകുമ്പോൾ തിരിച്ചു ഇട്ടു വേവിച്ചു എടുക്കാം. ഇതുപോലെ കാരറ്റും ബീറ്റ്‌റൂട്ടും മിക്സിയിൽ അരച്ചു മാവിൽ ചേർത്തു തയാറാക്കി എടുക്കാം.