നാടൻ രുചി വിഭവങ്ങളിൽ മുന്നിൽ ആണ് നമ്മുടെ കപ്പയും മീനും ..ഫാസ്റ്റ് ഫുഡിന്റെ ഈ കാലത്തു നിങ്ങൾ എത്ര പേർ ഇത് കഴിച്ചിട്ടുണ്ട് ..ഈ കോമ്പിനേഷനിൽ ഒന്ന് കഴിച്ചു നോക്ക് .ഒരിക്കലും ഇതിന്റെ ടേസ്റ്റ് നിങ്ങൾ മറക്കില്ല ... മീൻ കറി ചേരുവകൾ. മീൻ - 1 കിലോ കുടംപുളി - 5 എണ്ണം ( വെള്ളത്തിൽ ഇട്ട് കുതിർത്തത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നാടൻ രുചി വിഭവങ്ങളിൽ മുന്നിൽ ആണ് നമ്മുടെ കപ്പയും മീനും ..ഫാസ്റ്റ് ഫുഡിന്റെ ഈ കാലത്തു നിങ്ങൾ എത്ര പേർ ഇത് കഴിച്ചിട്ടുണ്ട്  ഈ കോമ്പിനേഷനിൽ ഒന്ന് കഴിച്ചു നോക്ക് ഒരിക്കലും ഇതിന്റെ ടേസ്റ്റ് നിങ്ങൾ മറക്കില്ല ...

മീൻ കറി 

ADVERTISEMENT

ചേരുവകൾ.

  • മീൻ - 1 കിലോ 
  • കുടംപുളി - 5 എണ്ണം ( വെള്ളത്തിൽ ഇട്ട് കുതിർത്തത് )
  • ചെറിയ ഉള്ളി - 10 എണ്ണം 
  • വെളുത്തുള്ളി - 8 എണ്ണം 
  • ഇഞ്ചി - ഒരു ചെറിയ ഉരുള
  • മഞ്ഞപ്പൊടി - 1/2 ടീസ്പൂൺ 
  • മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ 
  • മുളകുപൊടി - 4 ടേബിൾസ്പൂൺ 
  • ഉലുവ - ഒരു നുള്ള് 
  • പച്ചമുളക് - 2 എണ്ണം
  • കടുക് - 1 ടീസ്പൂൺ 
  • ഉണക്കമുളക് - 2 എണ്ണം 
  • കറിവേപ്പില 
  • വെളിച്ചെണ്ണ 
  • ഉപ്പ് 

തയാറാക്കുന്ന വിധം 

ADVERTISEMENT

മീൻ കറി ഉണ്ടാക്കാൻ വേണ്ടി ഒരു മൺചെട്ടി അടുപ്പിൽ വെച്ച് ചൂടായ ശേഷം എണ്ണ ഒഴിച്ച് ചൂടാക്കി  അതിലേക്ക് കടുക് ഇട്ട് അത് പൊട്ടുമ്പോൾ അതിലേക്ക്  ഉണക്കമുളക് ഇട്ട്  ചെറിയ ഉള്ളിയും ഇട്ട്  വഴറ്റി കൊടുക്കണം. ഉള്ളി വഴറ്റിയതിന് ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും, പച്ചമുളകും കറിവേപ്പിലയും ഇട്ട് ഒരു ഗോൾഡൻ കളർ ആകുന്നത് വരെ വഴറ്റി കൊടുക്കാം. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടിയും  മുളകുപൊടിയും മല്ലിപ്പൊടിയും ഇട്ട് ഒരു പച്ചമണം മാറുന്നത് വരെ വഴറ്റി എടുക്കണം  ഇതിൽ ആവശ്യത്തിന് വെള്ളവും ഒഴിച്ച ശേഷം  കുതിർത്തു വെച്ചിരിക്കുന്ന കുടംപുളി കൂടി ഇട്ട്  അടച്ചു വെച്ച് തിളപ്പിച്ച് എടുക്കാം. ഇനി ഇതിലേക്ക് മീൻ ഇട്ട് കൊടുത്തു ശേഷം അടച്ചു വെച്ച് വേവിക്കാം.മീൻ  വെന്ത ശേഷം ഇതിലേക്ക് ഉലുവയും വെളിച്ചെണ്ണയും കറിവേപ്പിലയും ഇട്ട് ഒന്ന് ചുറ്റിച്ചു എടുത്ത് മാറ്റി വെക്കാം. മീൻ കറി റെഡി ആയിട്ടുണ്ട്. 

കപ്പ 

ADVERTISEMENT

ചേരുവകൾ.

  • കപ്പ - 500 ഗ്രാം 
  • തിരുമ്മിയ തേങ്ങ - 1 കപ്പ് 
  • ചെറിയ ഉള്ളി - 3 എണ്ണം 
  • വെളുത്തുള്ളി - 3 എണ്ണം
  • പച്ചമുളക് - 2 എണ്ണം 
  • മഞ്ഞപ്പൊടി - 1/2 ടീസ്പൂൺ 
  • ജീരകം - 1/2 ടീസ്പൂൺ 
  • കറിവേപ്പില 
  • വെളിച്ചെണ്ണ 
  • കടുക് 
  • ഉണക്കമുളക് 
  • ഉപ്പ് 

തയാറാക്കുന്ന വിധം 

ഒരു ഉരുളിയിൽ കപ്പ  അരിഞ്ഞ് ഇട്ട്  വെള്ളം ഒഴിച്ച് അടുപ്പിൽ വെച്ച് വേവിച്ചു എടുക്കണം ഇടക്ക് ആവശ്യത്തിന്  ഉപ്പ് കൊടുക്കണം ഇനി ഇത് വെന്ത ശേഷം വെള്ളം കളഞ്ഞു മാറ്റി വയ്ക്കാം . അരപ്പ് തയാറാക്കാൻ ഒരു ഗ്രൈൻഡറിന്റ ജാറിൽ തിരുമ്മിയ തേങ്ങയും  വെളുത്തുള്ളിയും ചെറിയ ഉള്ളിയും പച്ചമുളകും ജീരകവും മഞ്ഞൾപ്പൊടിയും ഇട്ട് അരച്ച് എടുക്കണം ഇത് കപ്പയിൽ ചേർത്ത് കറിവേപ്പിലയും ഇട്ട് ഒഇളക്കി 2 മിനിറ്റു ചെറിയ തീയിൽ വേവിച്ചു എടുക്കാം . ഇതിൽ ചേർക്കാൻ ഉള്ള കടുകും ഉണക്കമുളകും കറിവേപ്പിലയും ഒരു പാനിൽ കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് വറുത്തു എടുത്തു കപ്പയിൽ ചേർത്ത് കൊടുക്കാം . കപ്പയും മീനും റെഡി ആയിട്ടുണ്ട് നല്ല ഒരു കോമ്പിനേഷൻ ഫുഡ് ആണ്.