ചിക്കൻ രുചികൾ പലവിധമാണ് വറുത്തും പൊരിച്ചും കറിവച്ചും കഴിച്ചു മടുത്തെങ്കിൽ ഒരു സ്പൈസി കേക്ക് തയാറാക്കിയാലോ? ചേരുവകൾ ചിക്കൻ - 250 ഗ്രാം മുട്ട - 4 സവാള - 1 ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് - 2 ടീസ്പൂൺ ഗരം മസാല - 1/2 ടീസ്പൂൺ കുരുമുളകുപൊടി - 1 ടീസ്പൂൺ ഉപ്പ് – ആവശ്യത്തിന് മല്ലിയില –

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിക്കൻ രുചികൾ പലവിധമാണ് വറുത്തും പൊരിച്ചും കറിവച്ചും കഴിച്ചു മടുത്തെങ്കിൽ ഒരു സ്പൈസി കേക്ക് തയാറാക്കിയാലോ?

ചേരുവകൾ 

  • ചിക്കൻ - 250 ഗ്രാം
  • മുട്ട - 4 
  • സവാള - 1 
  • ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് - 2 ടീസ്പൂൺ
  • ഗരം മസാല - 1/2 ടീസ്പൂൺ
  • കുരുമുളകുപൊടി - 1 ടീസ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • മല്ലിയില – ആവശ്യത്തിന്
  • വെളിച്ചെണ്ണ
  • ബട്ടർ 
ADVERTISEMENT

തയാറാക്കുന്ന വിധം 

  • ചിക്കൻ ഉപ്പും കുരുമുളക് പൊടിയും ഇട്ടു വേവിച്ചു പൊടിച്ചെടുക്കണം.
  • വെളിച്ചെണ്ണ ഒഴിച്ച് ചൂടായ ഒരു പാനിലേക്ക് സവാള ചെറുതായി അരിഞ്ഞത് ഇട്ടു നന്നായി വഴറ്റുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേർത്ത് വഴറ്റണം. ഇതിലേക്കു പൊടിച്ച ചിക്കൻ, ഗരം മസാല, കുരുമുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക.
  • മല്ലിയില അരിഞ്ഞതും ഇട്ട് ഇളക്കി ഈ മിക്സ് മാറ്റി വയ്ക്കുക.
  • മുട്ട പൊട്ടിച്ചൊഴിച്ച് ആവശ്യത്തിന്  ഉപ്പും കുരുമുളകുപൊടിയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക.
  • മുട്ട നന്നായി പതഞ്ഞു വരണം. 250 ഗ്രാം ചിക്കന്  4 മുട്ട ചേർക്കാം. മുട്ടയിലേക്കു ചിക്കൻ മിക്സ് ചേർത്ത് ഇളക്കണം.
  • ഒരു പാനിൽ ബട്ടർ പുരട്ടി, ചിക്കൻ മുട്ട മിക്സ് അതിലേക്ക് ഒഴിച്ച് പാൻ അടച്ച് ചെറിയ തീയിൽ 15 - 20 മിനിറ്റ് പാകം ചെയ്യണം. ചിക്കൻ കേക്ക് റെഡി.