ചാറു കുറുക്കി വറ്റിച്ചെടുക്കുന്ന ചിക്കൻ ഗീ റോസ്റ്റ്
ചിക്കൻ ഗീ റോസ്റ്റ് സിംപിളാണ് പവർഫുള്ളും. മസാലപുരട്ടിയ ചിക്കൻ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റിൽ വെന്തു കുറുകി വരുന്ന രുചിക്ക് പകരംവയ്ക്കാൻ മറ്റൊന്നുമില്ല. ചേരുവകൾ ചിക്കൻ – 500 ഗ്രാം ഇഞ്ചി – ഒരു ചെറിയ കഷ്ണം വെളുത്തുള്ളി – 8 അല്ലി സവാള – 2 എണ്ണം നാരങ്ങാ –1/2 മുറി പെരുംജീരകം – 1 ടീസ്പൂൺ മുളകുപൊടി –

ചിക്കൻ ഗീ റോസ്റ്റ് സിംപിളാണ് പവർഫുള്ളും. മസാലപുരട്ടിയ ചിക്കൻ സവാള ഇഞ്ചി വെളുത്തുള്ളി പേസ്റ്റിൽ വെന്തു കുറുകി വരുന്ന രുചിക്ക് പകരംവയ്ക്കാൻ മറ്റൊന്നുമില്ല.
ചേരുവകൾ
- ചിക്കൻ – 500 ഗ്രാം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- വെളുത്തുള്ളി – 8 അല്ലി
- സവാള – 2 എണ്ണം
- നാരങ്ങ –1/2 മുറി
- പെരുംജീരകം – 1 ടീസ്പൂൺ
- മുളകുപൊടി – 2 ടേബിൾസ്പൂൺ
- മല്ലിപ്പൊടി – 1 1/2 ടേബിൾസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- വെളളം – 1/2 കപ്പ്
- ഉപ്പ് - ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- നെയ്യ് – 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
- കാശ്മീരി മുളകുപൊടിയും മല്ലിപ്പൊടിയും പെരുംജീരകവും കൂടി എണ്ണ ചേർക്കാതെ ഒന്നു ചൂടാക്കി അരച്ചതും ഉപ്പും ഒരു മുറി നാരങ്ങാനീരും ചിക്കനിൽ പുരട്ടി ഒന്നര മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.
- പാനിൽ 2 സ്പൂൺ നെയ്യ് ഒഴിച്ച് ചൂടാക്കി ചെറുതായി അരിഞ്ഞ സവാളയും ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് വഴറ്റി അതിൽ നേരത്തേ തയാറാക്കിയ ചിക്കൻ ചേർത്ത് വെള്ളവും ഒഴിച്ച് അടച്ചു വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കണം. ചാറു കുറുകി വറ്റി വരുമ്പോൾ കറിവേപ്പില ചേർക്കുക. ചിക്കൻ ഗീ റോസ്റ്റ് റെഡീ.