സദ്യ സ്പെഷൽ ഈന്തപ്പഴം പുളിയിഞ്ചി
പുത്തൻ രുചികൾ എത്രയുണ്ടെങ്കിലും സദ്യയിലെ കറികൾ എന്നും സൂപ്പർ ഹിറ്റാണ്. സദ്യയിലെ മധുരക്കറി ഈന്തപ്പഴം പുളിയിഞ്ചി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം. ചേരുവകൾ ഈന്തപ്പഴം - 15 ശർക്കര ഉരുക്കിയത് - രണ്ടെണ്ണം പുളി പേസ്റ്റ് - ഒരു ടീസ്പൂൺ ഇഞ്ചി ഗ്രേറ്റ് ചെയ്തത് - 75 അല്ലെങ്കിൽ 100

പുത്തൻ രുചികൾ എത്രയുണ്ടെങ്കിലും സദ്യയിലെ കറികൾ എന്നും സൂപ്പർ ഹിറ്റാണ്. സദ്യയിലെ മധുരക്കറി ഈന്തപ്പഴം പുളിയിഞ്ചി തയാറാക്കുന്നതെങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- ഈന്തപ്പഴം - 15
- ശർക്കര ഉരുക്കിയത് - രണ്ടെണ്ണം
- പുളി പേസ്റ്റ് - ഒരു ടീസ്പൂൺ
- ഇഞ്ചി ഗ്രേറ്റ് ചെയ്തത് - 75 അല്ലെങ്കിൽ 100 ഗ്രാം
- വെളുത്തുള്ളി - രണ്ടു കുടം
- പച്ചമുളക് - 5-6 എണ്ണം
- കറിവേപ്പില - 3 തണ്ട്
- കടുക് - ഒരു ടീസ്പൂൺ
- ഓയിൽ - രണ്ട് ടേബിൾ സ്പൂൺ
- മുളകുപൊടി - രണ്ട് ടീസ്പൂൺ
- മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
- മല്ലിപ്പൊടി - ഒരു ടീസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
പാനിൽ ഓയിൽ ഒഴിച്ച് കടുക് പൊട്ടിക്കുക. തൊലി കളഞ്ഞു വെച്ചിരിക്കുന്ന വെളുത്തുള്ളിയും ഇഞ്ചിയും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. ഇഞ്ചി നല്ലതു പോലെ വെള്ളം വലിഞ്ഞു കഴിഞ്ഞാൽ ഇതിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് കരിയാതെ ഒരു മിനിറ്റ് റോസ്റ്റ് ചെയ്യുക. ഇതിലേക്ക് ശർക്കര ഉരുക്കി അരിച്ചതും ആവശ്യമുണ്ടെങ്കിൽ വെള്ളവും ചേർക്കുക. പുളി പേസ്റ്റ് അല്ലെങ്കിൽ പുളി പിഴിഞ്ഞ വെള്ളം ചേർക്കുക. ആവശ്യത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് ഈന്തപ്പഴം കൂടി ചേർത്ത് ചെറുതീയിൽ ഈന്തപ്പഴം നല്ലതുപോലെ വേവുന്നതു വരെ വെള്ളം വറ്റിച്ചെടുക്കുക.