മഹാപണ്ഡിതനായ വരരുചി നൂറ്റിയെട്ടു കറികൾക്ക് പകരം എന്ന് വിശേഷിപ്പിച്ച ഒരു കറിയുണ്ട് അതുമറ്റൊന്നുമല്ല ഇഞ്ചിക്കറിയാണ്. സ്വാദിലും ഗുണത്തിലും മികച്ചതും 10 ദിവസം വരെ കേടുകൂടാതെ ഉപയോഗിക്കാനും കഴിയുന്ന ഇഞ്ചി കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ ഇഞ്ചി - 150 ഗ്രാം തേങ്ങ - 1 കപ്പ് പച്ചമുളക് - 4

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മഹാപണ്ഡിതനായ വരരുചി നൂറ്റിയെട്ടു കറികൾക്ക് പകരം എന്ന് വിശേഷിപ്പിച്ച ഒരു കറിയുണ്ട് അതുമറ്റൊന്നുമല്ല ഇഞ്ചിക്കറിയാണ്. സ്വാദിലും ഗുണത്തിലും മികച്ചതും 10 ദിവസം വരെ കേടുകൂടാതെ ഉപയോഗിക്കാനും കഴിയുന്ന ഇഞ്ചി കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ 

  • ഇഞ്ചി - 150 ഗ്രാം 
  • തേങ്ങ - 1 കപ്പ് 
  • പച്ചമുളക് - 4 എണ്ണം 
  • മുളകുപൊടി - 1/4 ടീസ്പൂൺ
  • മല്ലിപ്പൊടി - 1/2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി - ഒരു നുള്ള് 
  • വറ്റൽ മുളക് - 2 എണ്ണം 
  • ചെറിയ ഉള്ളി - 3 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • വെള്ളം – ആവശ്യത്തിന്
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • വാളൻപുളി വെള്ളം  - 2 ടേബിൾസ്പൂൺ 
  • ശർക്കര - 1/2 ടീസ്പൂൺ 
  • കറിവേപ്പില - ആവശ്യത്തിന്
ADVERTISEMENT

തയാറാക്കുന്ന വിധം

  • ചുവടു കട്ടിയുള്ള ഒരു പാനിൽ തേങ്ങ വറുത്തെടുത്ത ശേഷം മുളകുപൊടിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്ത് മൂപ്പിച്ച് അരച്ചെടുക്കുക. ഇഞ്ചി ചെറുതായി അരിഞ്ഞെടുത്ത് അൽപം ഇഞ്ചി നീര് പിഴിഞ്ഞ് മാറ്റുക (ഇഞ്ചിയുടെ പശ പോകാൻ വേണ്ടി). 
  • ചൂടായ വെളിച്ചെണ്ണയിൽലേക്ക് ഇഞ്ചിയും പച്ചമുളകും ചേർത്ത് നല്ലതുപോലെ മൂപ്പിച്ച് അരച്ച തേങ്ങയും ആവശ്യത്തിന് വെള്ളവും,  ഉപ്പും, പുളി വെള്ളവും, ശർക്കരയും ചേർത്ത് തിളപ്പിക്കുക.
  • ഒരു പാനിൽ  വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉള്ളിയും കറിവേപ്പിലയും വറ്റൽ മുളകും മൂപ്പിച്ച ഇഞ്ചികറിയിലേക്ക് ചേർത്ത് ഉപയോഗിക്കുക.  ഓണ സദ്യയ്ക്കൊരുക്കാം 10 വിഭവങ്ങൾ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT