തനിനാടൻ രുചയിൽ വാഴയിലയിൽ പൊതിഞ്ഞ മട്ടൺ കിഴി. മട്ടൻ മാത്രമല്ല പൊറോട്ട അല്ലെങ്കിൽ ചപ്പാത്തി ഇതിനൊപ്പം ചേരുന്നതാണ് രുചിരഹസ്യം. ചേരുവകൾ മട്ടൻ - 1 കിലോ പൊറോട്ട /ചപ്പാത്തി - 2 എണ്ണം സവാള - 650 ഗ്രാം വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ ഇഞ്ചി പേസ്റ്റ് - 1/2

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തനിനാടൻ രുചയിൽ  വാഴയിലയിൽ പൊതിഞ്ഞ മട്ടൺ കിഴി. മട്ടൻ മാത്രമല്ല പൊറോട്ട അല്ലെങ്കിൽ ചപ്പാത്തി  ഇതിനൊപ്പം ചേരുന്നതാണ് രുചിരഹസ്യം.

  ചേരുവകൾ

  • മട്ടൻ                              - 1 കിലോ 
  • പൊറോട്ട /ചപ്പാത്തി         - 2 എണ്ണം 
  • സവാള                          - 650 ഗ്രാം 
  • വെളുത്തുള്ളി പേസ്റ്റ്        - 1/2 ടീസ്പൂൺ 
  • ഇഞ്ചി പേസ്റ്റ്                  - 1/2 ടീസ്പൂൺ 
  • പച്ചമുളക് പേസ്റ്റ്             - 1/2 ടീസ്പൂൺ 
  • തക്കാളി                          - 2 ചെറുത് 
  • മല്ലിയില                          - 1 പിടി 
  • പുതിനയില                      - 1 ടേബിൾസ്പൂൺ 
  • കറിവേപ്പില                      - 2 തണ്ട് 
  • തൈര്                             - 3 ടേബിൾസ്പൂൺ 
  • മട്ടൻ മസാല                     - 2 ടീസ്പൂൺ 
  • മഞ്ഞൾപ്പൊടി                   - 3/4 ടീസ്പൂൺ 
  • കുരുമുളകുപൊടി              - 1 ടീസ്പൂൺ 
  • വെളിച്ചെണ്ണ                      - 3ടേബിൾസ്പൂൺ 
  • ഉപ്പ്                                  –  പാകത്തിന് 
  • വാഴയില                          - 1എണ്ണം 
ADVERTISEMENT

മട്ടൻ മസാല തയാറാക്കാൻ
ഏലയ്ക്ക - 1 ടേബിൾ സ്പൂൺ
ഗ്രാമ്പൂ - 1 ടേബിൾസ്പൂൺ
പട്ട - 4 എണ്ണം
കുരുമുളക് - 1 ടേബിൾസ്പൂൺ
തക്കോലം - 4 എണ്ണം
ജാതിക്ക - 1 1/2എണ്ണം
ചെറിയജീരകം -1 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം

  • മട്ടൻ കഴുകി വൃത്തിയാക്കി വെള്ളം വാലാൻ വയ്ക്കാം.
  • ഒരു പാൻ ചൂടാക്കിയ ശേഷം ഏലയ്ക്ക, ഗ്രാമ്പൂ, പട്ട, കുരുമുളക്, തക്കോലം,ജാതിക്ക എന്നിവ ഇട്ടുകൊടുക്കാം. ചൂടായിവരുമ്പോൾ ചെറിയജീരകം ചേർത്ത്  ചൂടാക്കി എടുക്കാം. അതേ ചൂടിൽ തന്നേ മിക്സിയിൽ ഇട്ടു പൊടിപ്പിച്ചു എടുക്കാം. രണ്ട് ടീസ്പൂൺ എടുത്തിട്ട് ബാക്കിയുള്ളത് ടിന്നിലടച്ച് സൂക്ഷിച്ചുവെക്കാം.
  • ഒരു കുക്കറിലേക്ക് മട്ടൺ, ഒരു തക്കാളി, അരടീസ്പൂൺ മഞ്ഞൾപ്പൊടി, കറിവേപ്പില, ആവശ്യത്തിന് ഉപ്പും അൽപ്പം വെള്ളവും ചേർത്തു രണ്ടുവിസിൽ വരുന്നതുവരെ വേവിച്ച് എടുക്കുക. 
  • ഒരു ചട്ടിചൂടാക്കി അതിലേക്കു വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. ചൂടായി വരുമ്പോൾ അരിഞ്ഞുവെച്ച സവാള ഇട്ടുകൊടുത്തു നന്നായി വഴറ്റിയെടുക്കാം. ബാക്കിയുള്ള  തക്കാളി ചേർത്തുകൊടുക്കാം. തക്കാളി അലിഞ്ഞുവരുമ്പോൾ വെളുത്തുള്ളി പേസ്റ്റ് ഇഞ്ചി പേസ്റ്റ്, പച്ചമുളക് പേസ്റ്റ് എന്നിവ ചേർത്ത് വഴറ്റി എടുക്കാം. കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, മട്ടൺമസാലപ്പൊടി  എന്നിവ ചേർത്തു മൂപ്പിച്ചെടുക്കാം. തൈരും ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം. ഇതിലേക്ക് മട്ടൻ വേവിച്ച വെള്ളം ചേർത്ത് യോജിപ്പിച്ചെടുക്കാം. പാകത്തിന് ഉപ്പും ചേർത്തുകൊടുക്കാം. മല്ലിയിലയും പുതിനയിലയും  ചേർക്കുക. ചാറു കുറുകി വരുമ്പോൾ  മട്ടനും ചേർത്ത് അഞ്ചുമിനിറ്റ്  വേവിച്ചെടുക്കാം. 
  • വാഴയില വാട്ടിഎടുക്കാം. ഇതിലേക്ക് ഒരു പൊറോട്ട വെച്ചുകൊടുക്ക മട്ടൻകറി  മുകളിലായി വച്ചുകൊടുക്കുക. മുകളിലെ ഒരു പൊറോട്ടയും കൂടെ വെച്ച് കൊടുക്കാം. വാഴയിലയുടെ നാരും കൊണ്ട്  കെട്ടിവയ്ക്കാം. 
  • പാൻ  ചൂടാക്കി മട്ടൻ കിഴി അതിലേക്ക് വയ്ക്കുക തീ കുറച്ചു വയ്ക്കണം. അല്പം എണ്ണ മുകളിലേക്ക് ഒഴിച്ചു കൊടുക്കാം. ആവി വരുന്നവരെ വേവിച്ചെടുക്കാം. വാഴയിലയിൽ പൊതിഞ്ഞ മട്ടൻ കറി തയാറായിക്കഴിഞ്ഞു.