സേമിയ കൊണ്ട് തയാറാക്കുന്ന ഉപ്പുമാവ് മികച്ചൊരു പ്രഭാത ഭക്ഷണമാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണിത്. ചേരുവകൾ സേമിയ - 200 ഗ്രാം നെയ്യ് - 1 ടേബിൾസ്പൂൺ കശുവണ്ടി - 1 ടേബിൾസ്പൂൺ വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ കടുക് - 1/2 ടീസ്പൂൺ ഉപ്പ് - 1/2 ടീസ്പൂൺ സവാള ചെറുതായി അരിഞ്ഞത് -

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേമിയ കൊണ്ട് തയാറാക്കുന്ന ഉപ്പുമാവ് മികച്ചൊരു പ്രഭാത ഭക്ഷണമാണ്. കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെടുന്നൊരു ബ്രേക്ക്ഫാസ്റ്റ് വിഭവമാണിത്.

ചേരുവകൾ

  • സേമിയ - 200 ഗ്രാം
  • നെയ്യ് - 1 ടേബിൾസ്പൂൺ 
  • കശുവണ്ടി - 1 ടേബിൾസ്പൂൺ
  • വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ 
  • കടുക് - 1/2 ടീസ്പൂൺ
  • ഉപ്പ് - 1/2 ടീസ്പൂൺ
  • സവാള ചെറുതായി അരിഞ്ഞത്  - 1 
  • പച്ചമുളക് ചെറുതായി അരിഞ്ഞത് - രണ്ടെണ്ണം
  • ഇഞ്ചി ചെറുതായി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ 
  • ഉപ്പ് - 1/4 ടീസ്പൂൺ 
  • കാരറ്റ് ചെറുതായി അരിഞ്ഞത്  - 1/2 കപ്പ് 
  • ബീൻസ് ചെറുതായി അരിഞ്ഞത് - 1/2 കപ്പ് 
  • തിളപ്പിച്ച വെള്ളം - 3/4 കപ്പ് 
  • തേങ്ങാ ചിരകിയത് - 1/2 കപ്പ്
ADVERTISEMENT

പാകം ചെയ്യുന്ന വിധം

ചുവടു കട്ടിയുള്ള ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ നെയ്യ് ചൂടാക്കി അതിലേക്ക് എടുത്തു വച്ചിരിക്കുന്ന കശുവണ്ടി വറുത്തു മാറ്റിവെക്കുക.ഇതേ പാനിലേക്ക് സേമിയ ഇട്ട് മൂന്നു നാലു മിനിറ്റ് വഴറ്റുക . സേമിയയുടെ നിറം ചെറുതായി മാറി വരുന്നത് കാണാം .ഇത് മാറ്റി വയ്ക്കുക.

ADVERTISEMENT

ഇനി മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കടുകും  ഉഴുന്നുപരിപ്പും ഇട്ട് പൊട്ടുമ്പോൾ, സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റുക. അതിലേക്ക് ഉപ്പും ചേർക്കുക. കാരറ്റ് , ബീൻസ്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക. മൂടിവച്ച് പച്ചക്കറികൾ സോഫ്റ്റ് ആകുന്നതുവരെ വേവിച്ച് എടുക്കുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന സേമിയ ചേർക്കുക. നന്നായി യോജിപ്പിക്കുക.  മുക്കാൽ കപ്പ് വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക. എടുത്തു വച്ചിരിക്കുന്ന നാളികേരം ചിരകിയത് ചേർത്ത് മിക്സ് ചെയ്തു അൽപസമയം മൂടി വയ്ക്കുക.ഉപ്പുമാവ് നന്നായി സോഫ്റ്റ് ആയി വരാൻ ഇത് സഹായിക്കും. സ്വാദിഷ്ടമായ സേമിയ ഉപ്പുമാവ് റെഡി.