രുചികരമായ പ്രഭാത ഭക്ഷണത്തിന് റാഗി ദോശയും ഓട്സ് ദോശയും
രണ്ട് തരം ഇൻസ്റ്റന്റ് ദോശകളാണ് - റാഗി ദോശ, ഓട്സ് ദോശ - എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം, ആരോഗ്യത്തിനും നല്ലതാണ്. പ്രമേഹരോഗികൾക്കും ഇത് ധൈര്യമായി കഴിക്കാം. റാഗി ദോശ റാഗിപ്പൊടി - 1 കപ്പ് റവ - 1/4 കപ്പ് ഗോതമ്പ് പൊടി - 1/4 കപ്പ് ഉപ്പ് - 1 ടീ സ്പൂൺ ജീരകം - 1/2 ടീ സ്പൂൺ പച്ചമുളക് - 1 ചെറുതായി

രണ്ട് തരം ഇൻസ്റ്റന്റ് ദോശകളാണ് - റാഗി ദോശ, ഓട്സ് ദോശ - എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാം, ആരോഗ്യത്തിനും നല്ലതാണ്. പ്രമേഹരോഗികൾക്കും ഇത് ധൈര്യമായി കഴിക്കാം.
റാഗി ദോശ
- റാഗിപ്പൊടി - 1 കപ്പ്
- റവ - 1/4 കപ്പ്
- ഗോതമ്പ് പൊടി - 1/4 കപ്പ്
- ഉപ്പ് - 1 ടീ സ്പൂൺ
- ജീരകം - 1/2 ടീ സ്പൂൺ
- പച്ചമുളക് - 1 ചെറുതായി അരിഞ്ഞത്
- സവാള ചെറുതായി അരിഞ്ഞത് - 2 ടേബിൾ സ്പൂൺ
- മല്ലിയില - ആവശ്യത്തിന്
തയാറാക്കുന്ന വിധം
മുകളിൽ കൊടുത്ത ചേരുവകളെല്ലാം പാകത്തിന് വെള്ളവും ചേർത്ത് ദോശ മാവിന്റെ പാകത്തിൽ കലക്കി എടുത്ത് ദോശ ഉണ്ടാക്കാം. ഈ മാവ് പുളിക്കാൻ വയ്ക്കേണ്ട ആവശ്യം ഇല്ല. ഇൻസ്റ്റന്റ് ഹെൽത്തി ദോശയാണ്.
ഓട്സ് ദോശ
- ഓട്സ് പൊടിച്ചത് - 1/2 കപ്പ്
- റവ - 1/4 കപ്പ്
- പച്ച മുളക് - 1 എണ്ണം
- സവാള ചെറുതായി അരിഞ്ഞത് - 1 ടേബിൾ സ്പൂൺ
- മല്ലിയില – ആവശ്യത്തിന്
- ഉപ്പ് - 1/2 ടീസ്പൂൺ
- പുളിയുള്ള തൈര് - 1 ടേബിൾ സ്പൂൺ
- ജീരകം - 1/4 ടീ സ്പൂൺ
തയാറാക്കുന്ന വിധം
ഈ ചേരുവകളെല്ലാം ചേർത്ത് വെള്ളം ഒഴിച്ച് ദോശ മാവിന്റെ പാകത്തിന് കലക്കി ചുട്ടെടുക്കാം.