ഒരു കപ്പുണ്ടെങ്കിൽ ചോക്ലേറ്റ് കേക്ക് എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. അവ്ൻ ഇല്ലാത്തവർക്കും ഈസിയായി തയാറാക്കാം. ചേരുവകൾ ഗോതമ്പ് പൊടി - 3 ടേബിൾ സ്പൂൺ ശർക്കര പൊടി - 3 ടേബിൾ സ്പൂൺ കൊക്കോ പൗഡർ (മധുരമില്ലാത്തത് )- 2 ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ - 1/8 ടീ സ്പൂൺ പിങ്ക് സാൾട്ട് - 1/8 ടീ സ്പൂൺ (ആവശ്യമെങ്കിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒരു കപ്പുണ്ടെങ്കിൽ ചോക്ലേറ്റ് കേക്ക് എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം. അവ്ൻ ഇല്ലാത്തവർക്കും ഈസിയായി തയാറാക്കാം. 

ചേരുവകൾ

  • ഗോതമ്പ് പൊടി - 3 ടേബിൾ സ്പൂൺ
  • ശർക്കര പൊടി - 3 ടേബിൾ സ്പൂൺ
  • കൊക്കോ പൗഡർ (മധുരമില്ലാത്തത് )- 2 ടേബിൾ സ്പൂൺ
  • ബേക്കിംഗ് പൗഡർ - 1/8 ടീ സ്പൂൺ
  • പിങ്ക് സാൾട്ട് - 1/8 ടീ സ്പൂൺ (ആവശ്യമെങ്കിൽ )
  • പാൽ - 4 ടേബിൾ സ്പൂൺ
  • വാനില എസൻസ് - 1/2 ടീ സ്പൂൺ
  • വിർജിൻ കൊക്കോനട്ട് ഓയിൽ - 2 ടേബിൾ സ്പൂൺ
  • ചോക്കോ ചിപ്സ് - 100ഗ്രാം
ADVERTISEMENT

തയാറാക്കുന്ന വിധം

ചോക്ലേറ്റ് സിറപ്പ് :

  • കൊക്കോ പൗഡർ (മധുരമില്ലാത്തത് ) - 1 ടേബിൾ സ്പൂൺ
  • ശർക്കര പൊടി - 2 ടേബിൾ സ്പൂൺ
  • വാനില എസൻസ് - 1/4 ടീ സ്പൂൺ
  • വിർജിൻ കൊക്കോനട്ട് ഓയിൽ - 1 ടേബിൾ സ്പൂൺ
  • പാൽ - 1 ടേബിൾ സ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം

ഒരു മഗിൽ ഗോതമ്പ് പൊടി, ശർക്കര പൊടി, കൊക്കോ പൗഡർ, ബേക്കിങ് പൗഡർ, പിങ്ക് സാൾട്ട് എന്നിവ ചേർത്ത് ഒരു ഫോർക് കൊണ്ട് നന്നായി ഇളക്കുക. എല്ലാ പൊടികളും നന്നായി യോജിപ്പിച്ച ശേഷം പാൽ, വാനില എസൻസ്, വിർജിൻ കൊക്കോനട്ട് ഓയിൽ എന്നിവ ചേർത്ത് കുറച്ച് നേരം ഇളക്കി യോജിപ്പിക്കുക. ഇതിലേക്ക് ചോക്കോ ചിപ്സ് ചേർക്കുക.

ADVERTISEMENT

ഒരു പാത്രത്തിൽ വെള്ളം കാൽ ഭാഗത്തോളം ഒഴിച്ച് മഗ് അതിലേക്ക് ഇറക്കി വെക്കുക. തിളച്ച ശേഷം പാത്രം അടച്ച് വെക്കുക. 20 മിനിറ്റോളം വളരെ ചെറിയ തീയിൽ ആവിയിൽ വേവിക്കുക.

ചോക്ലേറ്റ് സിറപ്പ് :

  • കൊക്കോ പൗഡർ, ശർക്കര പൊടി, വാനില എസൻസ്, വിർജിൻ കൊക്കോനട്ട് ഓയിൽ, പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
  • 20 മിനിറ്റിനു ശേഷം ഗ്യാസ് ഓഫ്‌ ചെയ്ത് തണുക്കാൻ വയ്ക്കുക. അതിന് ശേഷം ചോക്ലേറ്റ് സിറപ്പ് മുകളിൽ ഒഴിക്കുക.

Note

  • ഗോതമ്പ് പൊടിക്ക് പകരം മൈദ ഉപയോഗിക്കാം.
  • ശർക്കരക്ക് പകരം പഞ്ചസാര ഉപയോഗിക്കാം.