ഗോതമ്പ് പൊടികൊണ്ട് ഉഗ്രൻ പലഹാരം തയാറാക്കാം
മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു വിഭവമാണിത്. ഗോതമ്പ് പൊടി കൊണ്ട് ഇത്രയും ടേസ്റ്റി ആയിട്ടുള്ള ന്യൂട്രിഷണൽ സ്നാക്ക് നമ്മൾ ഇത് വരെ കഴിച്ചു കാണില്ല . കുട്ടികൾക്ക് ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം കൂടിയാണിത് - ഒരു കപ്പ് പാലിനൊപ്പം കൊടുക്കാം. ചേരുവകൾ നെയ്യ് - 1/2 കപ്പ് ബദാം - 1/4

മലയാളികൾക്ക് അധികം പരിചയമില്ലാത്ത ഒരു വിഭവമാണിത്. ഗോതമ്പ് പൊടി കൊണ്ട് ഇത്രയും ടേസ്റ്റി ആയിട്ടുള്ള ന്യൂട്രിഷണൽ സ്നാക്ക് നമ്മൾ ഇത് വരെ കഴിച്ചു കാണില്ല . കുട്ടികൾക്ക് ഹെൽത്തി ആയിട്ടുള്ള ഒരു ബ്രേക്ക് ഫാസ്റ്റ് ഐറ്റം കൂടിയാണിത് - ഒരു കപ്പ് പാലിനൊപ്പം കൊടുക്കാം.
ചേരുവകൾ
- നെയ്യ് - 1/2 കപ്പ്
- ബദാം - 1/4 കപ്പ്
- ഉണക്ക മുന്തിരി - 50 ഗ്രാം
- അണ്ടിപരിപ്പ് - 10 - 15 എണ്ണം
- നെയ്യ് - 2 ടേബിൾ സ്പൂൺ
- റവ - 1/2 കപ്പ്
- ഗോതമ്പ് പൊടി -.1 കപ്പ്
- കൊപ്ര ചിരകിയത് - 1/4 കപ്പ്
- പഞ്ചസാര പൊടിച്ചത് - 1/4 കപ്പ്
- സൺഫ്ലവർ സീഡ്‌സ് - 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ഒരു പാനിൽ 1/2 കപ്പ് നെയ്യൊഴിച്ച് ബദാം, ഉണക്ക മുന്തിരി, അണ്ടിപരിപ്പ് എന്നിവ വറത്തു കോരുക.
ഒരു പാനിൽ 2 ടേബിൾ സ്പൂൺ നെയ്യൊഴിച്ചു റവ ചേർക്കുക. റവ 2-3 മിനിറ്റ് വറുത്ത ശേഷം ഗോതമ്പ് പൊടി ചേർക്കുക. ഗോതമ്പ് പൊടി 4-5 മിനിറ്റ് വറക്കുക. അതിലേക്ക് പൊടിച്ച പഞ്ചസാര ചേർക്കുക. ശേഷം കൊപ്ര ചിരകിയത് ചേർക്കുക. ഗോതമ്പ് പൊടി ഇളം ബ്രൗൺ നിറം ആകുന്നതു വരെ വറക്കുക.
നിറം മാറി വരുമ്പോൾ അതിലേക്ക് സൺഫ്ലവർ സീഡ്‌സും വറത്തു വെച്ചിരിക്കുന്ന ഡ്രൈ ഫ്രൂട്ട്സും ചേർത്ത് യോജിപ്പിക്കുക. തണുത്ത ശേഷം വായു കടക്കാത്ത കുപ്പിയിൽ സൂക്ഷിക്കാം.
Note :
- ഡ്രൈ ഫ്രൂട്ട്സ് ഇഷ്ടത്തിന് ചേർക്കാം.
- പഞ്ചസാരക്ക് പകരം ശർക്കര പൊടി ചേർക്കാം.