ADVERTISEMENT

പ്രത്യേകിച്ചു കറികളില്ലെങ്കിലും വായ്ക്കു രുചിയായി ഈ ചോറുണ്ണാം. തേങ്ങാപ്പാലിൽ വെന്തുവരുന്ന ചോറിനൊപ്പം ചിക്കൻ, മട്ടൻ, ബീഫ് ഏതു കറി വേണമെങ്കിലും കഴിക്കാം.

ചേരുവകൾ

  • ജീരകശാല അരി - 2 കപ്പ്
  • തേങ്ങാപ്പാൽ - 4 കപ്പ്
  • വെള്ളം 1/2 കപ്പ്
  • സവാള അരിഞ്ഞത് - 1
  • പച്ചമുളക് -3
  • കറുവപ്പട്ട, ഗ്രാമ്പൂ, ഏലം
  • പുതിന ഇല
  • ഉപ്പ്
  • വെളിച്ചെണ്ണ

തയാറാകുന്ന വിധം

  • പ്രഷർകുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയ ശേഷം പട്ട, ഗ്രാമ്പു, ഏലക്കായ , ഒരു സവാള അരിഞ്ഞത്, പച്ചമുളക്, പുതിനയില എന്നിവ ചേർത്ത് വഴറ്റുക. ആവശ്യത്തിന് ഉപ്പും ചേർക്കുക.
  • സവാള നിറം മാറുന്നതുവരെ വഴറ്റുക. അതിനുശേഷം കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ചേർക്കുക. നന്നായി വഴറ്റുക. ഇതിലേക്ക് 2 കപ്പ് ജീരകശാല അരി ചേർത്ത് നന്നായി വറുത്തെടുക്കുക.
  • 4 കപ്പ് നേർത്ത തേങ്ങാപ്പാലും 1/2 കപ്പ് വെള്ളവും ഒഴിക്കുക.1 വിസിൽ വരുന്നതുവരെ വേവിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com