മത്തി കൊണ്ട് കറി വയ്ക്കാനും പൊരിക്കാനും മാത്രമല്ല രുചികരമായ അച്ചാറും തയാറാക്കാം. ചേരുവകൾ: മത്തി(ചാള) – 7 മുളകുപൊടി – 2 ടീസ്പൂൺ മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ കായപ്പൊടി – 1/2 ടീസ്പൂൺ കടുക് – കാൽ ടീസ്പൂൺ ഉലുവ – കാൽ ടീസ്പൂൺ നല്ലെണ്ണ – 2 ടേബിൾ സ്പൂൺ വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ പച്ചമുളക് –1

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മത്തി കൊണ്ട് കറി വയ്ക്കാനും പൊരിക്കാനും മാത്രമല്ല രുചികരമായ അച്ചാറും തയാറാക്കാം.

ചേരുവകൾ:

  • മത്തി(ചാള) – 7 
  • മുളകുപൊടി – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
  • കായപ്പൊടി    – 1/2  ടീസ്പൂൺ
  • കടുക്            – കാൽ ടീസ്പൂൺ
  • ഉലുവ              – കാൽ ടീസ്പൂൺ
  • നല്ലെണ്ണ    – 2  ടേബിൾ സ്പൂൺ
  • വെളുത്തുള്ളി – 1 ടേബിൾ സ്പൂൺ
  • പച്ചമുളക്       –1 എണ്ണം
  • കറി വേപ്പില   – ഒരു തണ്ട്
  • ഉപ്പ്                 – ഒരു ടേബിൾ സ്പൂൺ
  • ഇഞ്ചി              – ഒരു ടേബിൾ സ്പൂൺ
  • പഞ്ചസാര       – 1/2 ടീസ്പൂൺ
ADVERTISEMENT

തയാറാക്കുന്ന വിധം:

നന്നായി കഴുകിയെടുത്ത മത്തിയിലേക്ക് മുളകുപൊടിയും മഞ്ഞൾപ്പൊടിയും പാകത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കുക. അരമണിക്കൂർ  മാറ്റി വയ്ക്കുക. ശേഷം ഒരു പാനിലേക്ക് നല്ലെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം മത്തി പൊരിച്ചെടുക്കുക.അതിനു ശേഷം പൊരിച്ചെടുത്ത എണ്ണയിലേക്ക് കടുക് ഉലുവ എന്നിവ ചേർത്ത് വറുത്തെടുക്കുക.ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് വഴറ്റിയെടുക്കുക.കറിവേപ്പില കൂടി ചേർത്ത് വഴറ്റുക. ഇതിലേക്ക് മുളകു പൊടി, മഞ്ഞൾപ്പൊടി, കായപ്പൊടി എന്നിവ പച്ചമണം പോകുന്നതു വരെ വഴറ്റിയെടുക്കുക. ഇതിലേക്ക് വിനാഗിരിയും കുറച്ച് ചൂടു വെള്ളവും ചേർത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ശേഷം പൊരിച്ചെടുത്ത മത്തി അതിലേക്ക് ഇട്ടു യോജിപ്പിച്ചെടുക്കുക.പാകത്തിനു ഉപ്പും പഞ്ചസാരയും ചേർത്ത് യോജിപ്പിച്ചെടുക്കുക.ചെറുതീയിൽ ഒരു മുന്ന് മിനിറ്റ്  വയ്ക്കുക. നാവിൽ രുചിയേറും മത്തി അച്ചാർ റെഡി.

ADVERTISEMENT

NB: അച്ചാർ തയാറാക്കുമ്പോൾ ഒരു നുള്ള് പഞ്ചസാര ചേർത്താൽ അച്ചാറിനു രുചി കൂടും.