ചിക്കൻ ഫ്രൈ ചെയ്യുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് നിങ്ങൾ ചിക്കൻ ഫ്രൈ ഉണ്ടാക്കി നോക്കൂ തീർച്ചയായും നിങ്ങളുടെ ചിക്കൻ ഫ്രൈ തട്ടുകടയിൽ നിന്ന് കിട്ടുന്ന രുചിയെ വെല്ലുന്ന രുചിയായിരിക്കും.

ചേരുവകൾ

  • മുളകുപൊടി-1 1/2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി-1/2 ടീസ്പൂൺ 
  • പെരുംജീരകപ്പൊടി- 3/4 ടീസ്പൂൺ 
  • ചിക്കൻ മസാല -1 ടീസ്പൂൺ 
  • ഉപ്പ് - ആവശ്യത്തിന്
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1 ടേബിൾ സ്പൂൺ
  • വിനാഗിരി - 1 ടേബിൾസ്പൂൺ
  • ചെറിയ ഉള്ളി - 6
  • പച്ചമുളക് -2
  • വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു മിക്സിയുടെ ചെറിയ ജാറിലേക്ക് ചെറിയ ഉള്ളി, പച്ചമുളക്, വിനാഗിരി, നാല് അല്ലി വെളുത്തുള്ളി, ഒരു ചെറിയ കഷണം ഇഞ്ചി, ഒന്നര ടേബിൾസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ ചിക്കൻ മസാല,  അര ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ പെരുംജീരകപ്പൊടി എല്ലാം നല്ലവണ്ണം പേസ്റ്റാക്കി എടുക്കുക.

കഴുകി വൃത്തിയാക്കി വെച്ച ചിക്കനിലേക്ക് ഈ മസാല കൂട്ട് നല്ലവണ്ണം തേച്ച് പിടിപ്പിക്കുക. അരമണിക്കൂർ എങ്കിലും ഇത് മാറ്റി വയ്ക്കുക. അതിനു ശേഷം ചൂടായ പാനിലേക്ക് ചിക്കൻ മുങ്ങി നിൽക്കുന്ന രീതിയിലുള്ള വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ മാരിനേറ്റ് ചെയ്ത് മാറ്റിവെച്ച ചിക്കൻ പീസ് ഇട്ട് നല്ലവണ്ണം വറുത്തെടുക്കാം. ചെറിയ തീയിൽ വേണം ചിക്കൻ വറുത്തു കോരാൻ സ്വാദിഷ്ഠമായ ചിക്കൻ ഫ്രൈ റെഡി.