മുട്ട ദോശ, വേറൊരു കറിയും വേണ്ട!
ഒരു സ്പെഷൽ ദോശയാണ്. പിത്സ പോലെയാണിതന്റെ രൂപം, പച്ചക്കറികൾ കഴിക്കാത്ത കുട്ടികൾക്കും പാചകത്തിൽ തുടക്കക്കാർക്കും ബാച്ചിലേഴ്സിനും വളരെ ഉപകാരപ്പെടുന്നൊരു രുചിക്കൂട്ടാണിത്.
ചേരുവകൾ
- ദോശമാവ് – 2 കപ്പ്
- കാരറ്റ് – 2
- ഉള്ളി – 8
- പച്ചമുളക് – 2
- ഇഞ്ചി – ചെറിയ കഷണം
- തക്കാളി – 1
- മുട്ട – 2
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- ക്രഷ്ഡ് ചില്ലി – 2 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
- രണ്ടു കപ്പ് അരിക്ക് ഒരു കപ്പ് ഉഴുന്ന് അതാണ് ദോശമാവിന്റെ കണക്ക്. അരച്ചു തയാറാക്കിയ ദോശ മാവിൽ നിന്നും രണ്ടു കപ്പ് എടുത്ത് ഉപ്പ് ചേർത്ത് ഇളക്കി മാറ്റി വയ്ക്കുക.
- എല്ലാ സാധനങ്ങളും ചെറുതായി അരിഞ്ഞ് ബൗളിൽ ഇട്ട് ഉപ്പും മുട്ടയും ചേർത്ത് കലക്കി വയ്ക്കുക.
- ദോശക്കല്ല് ചൂടാകുമ്പോൾ നല്ലെണ്ണ പുരട്ടി ദോശമാവ് ഒഴിച്ച് പരത്തി അൽപ്പം കഴിഞ്ഞ് മുട്ടക്കൂട്ട് ഒഴിച്ച് നിരത്തി അതിന് മുകളിൽ ചതച്ചെടുത്ത ഉണക്ക മുളക് വിതറി അടച്ച് വേവിക്കുക. രുചികരമായ മുട്ടദോശ റെഡി.