ഒരേ ഒരു ചേരുവമാത്രം, ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡർ വീട്ടിൽ തയാറാക്കാം
Mail This Article
ആധുനിക പാചകക്കുറിപ്പുകളിലെ പ്രത്യേകിച്ച് മധുര വിഭവങ്ങളിലെ പ്രധാന ചേരുവയാണ് ഡെസിക്കേറ്റഡ് കോക്കനട്ട്. കുക്കീസ്, കേക്ക്, പേസ്ട്രി, പുഡ്ഡിങ് തുടങ്ങിയ വിഭവങ്ങളിലെ ഒഴിവാക്കാനാകാത്ത താരം. സാലഡിലും സ്മൂത്തികളിലും ഇവ ഉപയോഗിക്കാറുണ്ട്. ധാരാളം ഫാറ്റ് അടങ്ങിയതും താരതമ്യേന കൊളസ്ട്രോളും സോഡിയവും വളരെ കുറവുമാണ് ഡെസിക്കേറ്റഡ് കോക്കനട്ടിൽ. കടകളിൽ നിന്നും വാങ്ങിക്കുമ്പോൾ വിലകൂടും. വളരെ എളുപ്പത്തിൽ വീട്ടിൽ തയാറാക്കാം.
ചേരുവ
തേങ്ങ – 1
തയാറാക്കുന്ന വിധം
തേങ്ങ ചെറുതായിട്ട് മുറിച്ചെടുക്കുക.ശേഷം തേങ്ങയുടെ പുറകലുള്ള സ്കിൻ മുറിച്ചു കളയണം. അകത്തെ ഭാഗം മാത്രം എടുക്കുക. ഇത് മിക്സിയുടെ ജാറിൽ ഒന്നു ചതച്ചെടുക്കുക.ചൂടായ പാനിലേക്ക് തേങ്ങ ഇട്ട് നല്ലതു പോലെ ഡ്രൈ ആക്കി എടുക്കുക. ശേഷം മിക്സിയുടെ ജാറിലിട്ട് നന്നായിട്ട് പൊടിച്ചെടുക്കുക. തേങ്ങ പൗഡർ റെഡി.
Note - തേങ്ങ വറുക്കുമ്പോൾ അടിയിൽ പിടിക്കാതെ നോക്കണം. ചെറിയ തീയിലിട്ട് വേണം വറുക്കാൻ.
English Summary: Desiccated coconut Powder